ചിക്കഗോ: ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് (FOMAA)
യുടെ 2022 -2024 ഭരണസമിതിയിലേക്ക് ജോയിന്റ് ട്രഷറർ ആയി ചിക്കാഗോ മലയാളീ
അസോസിയേഷൻ അംഗം ജിതേഷ് ചുങ്കത് മത്സരിക്കുന്നു .
അമേരിക്കയിൽ
അംഗസംഘ്യ കൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ നിൽക്കുന്ന സംഘടനയായ
ചിക്കാഗോ മലയാളീ അസ്സോസിയേഷൻന്റെ മുൻ ട്രെഷററും ഫോമാ ഡെലിഗേറ്റും ആയ ജിതേഷ്
ചുങ്കത് നവംബർ 9 ന് , നടന്ന ചിക്കാഗോയിലെ ഭൂരിഭാഗം സഘടനാ നേതാക്കളും
സംബന്ധിച്ച യോഗത്തിലാണ് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് .
ചിക്കഗോ
മലയാളീ അസോസിയേഷൻ ട്രഷറർ,ജോയിന്റ് സെക്രട്ടറി , മലയാളി റേഡിയോഗ്രാഫേഴ്സ്
അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി , ട്രഷറർ , ഗ്ലെൻവ്യൂ മലയാളീസ്
അസോസിയേഷൻ പ്രസിഡന്റ് , സെക്രട്ടറി , സിറോമലബാർ ചർച് പാരിഷ് കൗൺസിലർ
തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുള്ള ജിതേഷ് , നിലവിൽ ,എംപാഷിയ ഗ്ലോബൽ ജോയിന്റ്
സെക്രട്ടറി , കേരള ക്ലബ് USA -സെക്രട്ടറി എന്നീ ചുമതലകൾ വഹിക്കുന്നു .
ചിക്കാഗോവിലെ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ ജിതേഷിന്റെ
സ്ഥാനാർത്ഥിത്വത്തിന് മലയാളീ സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ്
ലഭിക്കുന്നത് .
കഴിഞ്ഞ വര്ഷം ലോകത്തെ ആകെ സ്തംഭിപ്പിച്ച കൊറോണ വൈറസ്
കെടുത്തി അമേരിക്കയിൽ അലയടിക്കുന്നതിനു മുൻമ്പായി തന്നെ കൈകോർത്തു ചിക്കാഗോ
മലയാളികൾ എന്ന സന്നദ്ധ കൂട്ടായ്മ സഘടിപ്പിക്കാനും , അതിലൂടെ നൂറു കണക്കിന്
മലയാളികളെ സാമ്പത്തികമായും , മാനുഷികമായും സഹായിക്കുവാനും ജിതേഷിന്
സാധിച്ചിട്ടുണ്ട് . ഇതിന്റെ പ്രവർത്തന മികവായ് ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ
രാജീവ് ഗാന്ധി ഇന്റർനാഷൻ കൊറോണ വാരിയർ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട് .
തനിക്കു
ലഭിച്ച ഈ സ്ഥാനാർത്ഥിത്വം വിജയകരമായി പൂത്തിയാക്കുവാൻ സാധിച്ചാൽ ,
അമേരിക്കൻ മലയാളികളുടെ വിവിധ ആവശ്യങ്ങളും , പ്രശ്നങ്ങളിലും ഇടപെടുവാനും
,പരിഹരിക്കുവാനും പ്രതിജ്ഞാബദ്ധൻ ആയിരിക്കുമെന്ന് ജിതേഷ് അറിയിച്ചു .