Image

പ്രതിഷേധിക്കുന്നവർ, സമരം ചെയ്യുന്നവർ, കർഷകരെ കണ്ടു പഠിക്കണം കണ്ടു പഠിക്കണം (മുഹമ്മദ് ഇയാസ്, ചൂരല്‍മല)

Published on 20 November, 2021
പ്രതിഷേധിക്കുന്നവർ, സമരം ചെയ്യുന്നവർ, കർഷകരെ കണ്ടു പഠിക്കണം കണ്ടു പഠിക്കണം (മുഹമ്മദ് ഇയാസ്, ചൂരല്‍മല)
ഒരുപക്ഷെ വിവാദമായ മൂന്ന് കർഷക നിയമങ്ങളും പിൻവലിച്ചു എന്നുള്ള വാർത്ത വ്യാജമായിരിക്കാം അല്ലെങ്കിൽ അഞ്ചു സംസ്ഥാനങ്ങളിൽ വരാൻ പോവുന്ന തിരഞ്ഞെടുപ്പിനെമുന്നിൽ കണ്ടുകൊണ്ടുള്ള ചാണക്യതന്ത്രമായിരിക്കാം..!

എന്നിരുന്നാൽ പോലുംഅവരുടെ പോരാട്ടം  ഒരുവർഷവും മൂന്നു മാസവുംഒരാഴ്ചയും,മൂന്ന് ദിവസ്സവും അങ്ങനെ 467ദിവസ്സങ്ങൾ പിന്നിടുമ്പോൾ  658 ധീര രക്തസാക്ഷികൾ അടയാളപ്പെടുത്തലുകളായ് തെളിഞ്ഞു നിൽക്കുമ്പോൾ

നാം അവരിൽ നിന്നുംചിലത് വായിച്ചെടുക്കേണ്ടതുണ്ട് ചിലത് പ്രാവർത്തികമാക്കേണ്ടതുണ്ട് നമുക്ക് മുന്നിൽ എത്ര സമരങ്ങൾ പ്രതിഷേധങ്ങൾ കഴിഞ്ഞു പോയി അവയിൽ എത്രയെണ്ണം വിജയകൊടി വീശി ഒന്ന് ചിന്തിച്ചു നോക്കൂ

ഇന്ധനവില വർദ്ധനവിനെതിരെ എത്ര പോസ്റ്റുകൾ എത്ര ദിവസം  സോഷ്യൽ മിഡിയകളിൽ പ്രതിഷേധം നിറച്ചു ഉറക്കെ ശബ്ദിച്ചു ഓർമ്മയില്ലായല്ലേ നമ്മൾ ഒരു സ്റ്റാറ്റസ് ഇട്ടു അല്ലങ്കിൽ ഒരു പോസ്റ്റ്‌ ഇട്ടു എന്നതിനപ്പുറം അതിനെ മറന്നു..

സാബിയ സെയ്ഫിയ എന്ന പേര് എത്ര പേർക്ക് ഓർമ്മയുണ്ടെന്നറിയില്ല പക്ഷേ കഴിഞ്ഞ സെപ്റ്റംബറിൽ നമ്മുടെയൊക്കെ സ്റ്റാറ്റസിൽ,പോസ്റ്റിൽ ഒരു ദിവസ്സമെങ്കിലും സ്ഥാനം പിടിച്ചിട്ടുണ്ട് സാബിയ സെയ്ഫിയ എന്നുള്ള പേര് ഇതുപോലെ തന്നെ ഒത്തിരി പേരുകൾ

എന്നാൽ അവർക്ക് മുന്നിൽ നീതി ദേവത കണ്ണുകൾ  തുറക്കപ്പെട്ടോ ഇല്ലയോ എന്ന് ഞാനും നിങ്ങളുമടങ്ങുന്ന എത്ര പേർക്കറിയാം നമ്മിൽ എത്ര പേർ പിന്നീട് അതിനെ കുറിച്ചു സംസാരിച്ചിട്ടുണ്ട് അതിനെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്

നമ്മുടെ പ്രതിഷേധങ്ങൾ സമരങ്ങളും ഇതരത്തിലാണെങ്കിൽ പിന്നെ എങ്ങനെയാണ് നീതി നിഷേധിക്കപ്പെട്ടവർക്ക് അവകാശങ്ങൾ കടലാസുകളിൽ മാത്രം ഒതുങ്ങിപോയവർക്ക് നീതി ലഭിക്കും അവകാശങ്ങൾ നേടിയെടുക്കാൻ കഴിയും

ഇവിടെയാണ് നാം ഇത്രയും നാൾ തെരുവിൽ കഴിഞ്ഞ കർഷകരെ വായിച്ചറിയേണ്ടത് പ്രവർത്തികമാക്കേണ്ടത് ആരുടെയും ജലപീരങ്കികൾക്ക് മുന്നിലും ലാത്തിക്ക് മുന്നിലും ചോർന്നു പോവുന്നതാവരുത് നമ്മുടെ ഊർജം

ആരുടെയും ജീവൻ അപഹരിക്കുന്നതും ആർക്കും നഷ്ട്ടങ്ങൾ എഴുതി വെക്കുന്നതുമാവരുത് നമ്മുടെ പ്രതിഷേധങ്ങൾ,സമരങ്ങൾ ധൈര്യം ചോർന്നു പോവാതെ നിലയുറപ്പിച്ചവർ മാത്രമേ ഇന്നുവരെയും വിജയം കൊയ്തിട്ടുള്ളൂ..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക