VARTHA

സഹകരണ ബാങ്കുകളിലെ ആർബിഐ ഇടപെടലിനെതിരേ കേരളം; നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന് മന്ത്രി

Published

on



തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്ഥകൾക്കെതിരേ സഹകരണ മന്ത്രി വിഎൻ വാസവൻ. സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ആർബിഐ ശ്രമിക്കുന്നതെന്നും പുതിയ വ്യവസ്ഥകൾ സംബന്ധിച്ച് നിയമജ്ഞരുമായി ചർച്ച നടത്തുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.  ബാങ്കിങ് ഭേദഗതി നിയമത്തിന് ശേഷം സുപ്രീം കോടതി പുറപ്പെടുവിച്ച രണ്ട് വിധികളും സംസ്ഥാനത്തെ സഹകരണ മേഖലയുടെ താൽപ്പര്യം സംരക്ഷിക്കുന്നതായിരുന്നു. 97-ാം ഭരണഘടനാ ഭേദഗതി സംബന്ധിച്ച വിധിയിൽ സഹകരണ മേഖലയിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം തടഞ്ഞിരുന്നു. 

ആദായ നികുതി വകുപ്പുമായി ബന്ധപ്പെട്ട വിധിയിൽ അംഗത്വത്തെ സംബന്ധിച്ചും വ്യക്തമാക്കിയിരുന്നു. വോട്ട് അവകാശമുള്ള അംഗങ്ങൾക്കും വോട്ടവകാശമില്ലാത്ത മറ്റ് കാറ്റഗറിയിൽപ്പെടുന്ന അംഗങ്ങൾക്കും തുല്യാവകാശമാണെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോഴത്തെ ആർബിഐയുടെ കുറിപ്പിൽ ഭേദഗതി നിയമത്തെ വ്യാഖ്യാനിച്ച് സുപ്രീം കോടതി അംഗീകരിച്ച വസ്തുതകളെ മറികടക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. 


നിയമം നിലവിൽ വന്ന ശേഷമുള്ള രണ്ട് വിധികളുടെയും അടിസ്ഥാനത്തിൽ സഹകരണ സംഘങ്ങൾക്ക് നിക്ഷേപം സ്വീകരിക്കാനും വായ്പകൾ നൽകാനും കഴിയും. സംസ്ഥാന സഹകരണ നിയമം അനുസരിച്ചുതന്നെ ഇത്തരം ഇടപാടുകൾക്ക് സാധിക്കും. ആർബിഐയുടെ ഇപ്പോഴത്തെ നിർദ്ദേശങ്ങൾ കോടതിയുടെ തീരുമാനത്തിൽ നിന്നും വ്യത്യസ്തമായതുകൊണ്ടു തന്നെ നിയമജ്ഞരുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

ഇതോടൊപ്പം ഇതര സംസ്ഥാനങ്ങളിലെ സഹകരണ മന്ത്രിമാരുമായും ആശയ വിനിമയം നടത്തും. മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിലെ സഹകരണ പ്രസ്ഥാനങ്ങൾക്കും സമാനമായ സാഹചര്യമുണ്ട്. എന്നാൽ സർവീസ് സഹകരണ സംഘം മേഖലയിൽ ക്രെഡിറ്റ് സംഘങ്ങൾ കേരളത്തിലാണ് അധികമുള്ളത്. 69% ശതമാനവും കേരളത്തിലാണ്. ഈ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത്. ജനകീയ പ്രതിരോധം ഉയർത്തേണ്ടി വരുകയാണെങ്കിൽ അതിനും ഒരുക്കമാണ്. നോട്ട് നിരോധനകാലത്ത് ജനകീയ പ്രതിരോധത്തിലൂടെയാണ് കേന്ദ്ര നിലപാടുകളെ മറികടന്നതെന്നും മന്ത്രി പറഞ്ഞു. 

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചായിരുന്നു റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്. വോട്ടവകാശമില്ലാത്ത അംഗങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നത് വിലക്കിയതിനൊപ്പം റിസർവ് ബാങ്കിന്റെ ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കിങ്, ബാങ്കർ, എന്നിങ്ങനെ പേരിനൊപ്പം ചേർക്കാൻ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 2020 സെപ്റ്റംബർ 29-ന് ഈ നിയമം നിലവിൽവന്നെങ്കിലും കേരളത്തിൽ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലായിരുന്നു പുതിയ ഉത്തരവ് പുറത്തിറക്കിയത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സന്ദീപ് വധക്കേസ്: പ്രതികള്‍ ബി.ജെ.പിക്കാര്‍, ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയെന്ന് എഫ്.ഐ.ആര്‍

കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കോഴിക്കോട് സ്വദേശി മരിച്ചു

യൂത്ത് ലീഗ് നേതാവിനെതിരായ പോക്സോ കേസില്‍ അന്വേഷണം തുടരാന്‍ സുപ്രീം കോടതി ഉത്തരവ്

ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല; മൊബൈലുകള്‍ സ്വിച്ച് ഓഫ് ചെയത് മുങ്ങി

ഒളിനപ്യന്‍ മയൂഖ ജോണി ഉന്നയിച്ച പീഡനക്കേസിലെ പ്രതിക്ക് സുപ്രീംകോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം

കങ്കണയുടെ കാര്‍ കര്‍ഷകര്‍ തടഞ്ഞു; ആള്‍ക്കൂട്ട ആക്രമണമെന്ന് നടി

തലശ്ശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് -സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം

സന്ദീപിന്റെ അരുകൊല ആസൂത്രിതം, കൊലയ്ക്ക് പകരം കൊല നയമല്ല: കോടിയേരി

കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കോവിഡ്; 44 മരണം

15 വയസിന്റെ പ്രതിരോധ വാക്സിനെടുക്കാനെത്തിയ 2 കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കിയതായി പരാതി

സി പി എം നേതാവിന്റെ കൊലപാതകം: മുഴുവന്‍ പ്രതികളും പിടിയില്‍, മരണ കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് റിപ്പോർട്ട്

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ അപലപിച്ച്‌ ഗവര്‍ണര്‍

കോഴിക്കോട് ഒമിക്രോൺ ​ജാ​ഗ്രത; യു.കെയിൽ നിന്ന് എത്തിയ ഡോക്ടർക്കും അമ്മയ്ക്കും കോവിഡ്

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ബംഗളുരുവിലെത്തിയ പത്ത് യാത്രക്കാര്‍ മൊബൈല്‍ സ്വിച്ച്‌ ഓഫാക്കി മുങ്ങി

പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലെത്തിയ കുഞ്ഞിന് ചികിത്സ വൈകി ; രണ്ട് ഡോക്ടര്‍മാർക്കും നഴ്സിനും സസ്പെന്‍ഷൻ

മയൂഖ ജോണി ഉന്നയിച്ച പീഡനക്കേസിലെ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ സുപ്രീംകോടതി

മുന്‍ എംഎല്‍എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

അ​ഭി​ഭാ​ഷ​ക കു​ഴ​ഞ്ഞു​വീ​ണ്​ മ​രി​ച്ചു

മ​ന്ത്രി കെ ​കൃ​ഷ്ണ​ന്‍​കു​ട്ടി​യെ ആ​ശു​പത്രിയി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു

സിപിഎം നേതാവിന്റെ കൊലപാതകം: നാലുപേര്‍ കസ്റ്റഡിയില്‍

സി.പി.എം നേതാവിന്റെ കൊലപാതകം: തിരുവല്ലയില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍

ദിശ തെറ്റി കയറിവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

പോളണ്ടില്‍ ജോലി വാഗ്ദാനംചെയ്ത് നൂറിലേറെ പേരെ പറ്റിച്ച് കോടികള്‍ തട്ടിയെടുത്ത കേസ്: രണ്ടുപേര്‍ പിടിയില്‍

സഹപാഠിയുടെ സഹോദരിയുടെ വിവാഹത്തിനെത്തിയ എംബിബിഎസ് വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; ഒരാള്‍ അറസ്റ്റില്‍

ഒമിക്രോണ്‍ വകഭേദവുമായി ഇന്ത്യയിലെത്തിയ ആഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബിന്റെ സര്‍ട്ടിഫിക്കറ്റുമായി ദൃബായിലേക്ക് കടന്നു

തിരുവനന്തപുരത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ കുട്ടികളില്‍ വാക്‌സിന്‍ മാറി കുത്തിവെച്ചു; മാറി നല്‍കിയത് കോവിഷീല്‍ഡ് എന്ന് ആക്ഷേപം

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു, പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം

മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍; പിണറായി സ്റ്റാലിന് കത്തയച്ചു

നടന്‍ ബ്രഹ്മ മിശ്രയെ മരിച്ച നിലയില്‍ കണ്ടെത്തി

കേരളത്തില്‍ ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 66 മരണം, ആകെ 40,855

View More