Oceania

ജോസ് എം. ജോര്‍ജിനെ ഒഐസിസി ഓഷ്യാന കണ്‍വീനറായി തെരഞ്ഞെടുത്തു

Published

on


തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഒഐസിസി ഓഷ്യാന കണ്‍വീനറായി ജോസ് എം.ജോര്‍ജിനെ കെപിസിസി നിയമിച്ചു. ഒഐസിസി എല്ലാ വിദേശ രാജ്യങ്ങളിലും പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോസിന്റെ നിയമനം . കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുന്പളത്ത് ശങ്കര പിള്ളയാണ് ഓഷ്യാന കണ്‍വീനറായി ജോസ് എം.ജോര്‍ജിനെ നോമിനേറ്റ് ചെയ്തത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരനടക്കം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാണ് ഓസ്‌ട്രേലിയയില്‍ കുടിയേറിയിരിക്കുന്ന ജോസ് എം ജോര്‍ജ്.

ഓസ്‌ട്രേലിയായിലെ ഒഐസിസിയുടെ സ്ഥാപക പ്രസിഡന്റും കഐസ്യു മുന്‍ ഇടുക്കി ജില്ല- ഭാരവാഹിയും, സൗദി അറേബ്യയിലെ റിയാദ് മുന്‍ ഒഐസിസി ജനറല്‍ സെക്രട്ടറിയുമായിരുന്നു ജോസ് എം ജോര്‍ജ് . റിയാദില്‍ ശക്തമായി പ്രവര്‍ത്തിച്ചിരുന്ന കലയുടെ മുന്‍ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രദ്ധേയമാര്‍ന്ന പല പരിപാടികളും സംഘടിപ്പിച്ച് ഒഐസിസി ഓസ്‌ട്രേലിയായ്ക്ക് ഒരു മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുവാന്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിന് മുന്‍പ് കഴിഞ്ഞിട്ടുണ്ട്.

മലേഷ്യാ, സിങ്കപ്പൂര്‍, ന്യൂസിലാന്‍ഡ്, ഫിജി, പപ്പുവ ന്യൂഗിനി തുടങ്ങിയ സ്ഥലങ്ങളും ഓസ്ട്രിയ, ജോര്‍ജിയ, റഷ്യ, ലൈബീരിയാ തുടങ്ങിയ സ്ഥലങ്ങളുടെ അധിക ചുമതലയും കെപിസിസി ജോസ് എം. ജോര്‍ജിനെ നല്‍കിയിട്ടുണ്ട്. ഗ്ലോബല്‍ കമ്മറ്റിയുടെ അംഗീകാരത്തോടെ ഓഷ്യാനയുടെ വിവിധ രാജ്യങ്ങളില്‍ അഡ്‌ഹോക്ക് കമ്മിറ്റികളും, വിപുലമായ മെംന്പര്‍ഷിപ്പ് ക്യാന്പയിനും ഒഐസിസി ഓഷ്യാന കണ്‍വീനറായ ജോസ് എം. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി സംഘടിപ്പിക്കുമെന്നും ഗ്ലോബല്‍ ചെയര്‍മാന്‍ കുന്പളത്ത് ശങ്കര പിള്ള അറിയിച്ചു.

കേരള ന്യൂസ് പത്രത്തിന്റെയും കേരള ന്യൂസ് ചാനലിന്റെയും ചീഫ് എഡിറ്ററായ ജോസ് എം.ജോര്‍ജ് മികച്ച സംഘാടകനാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മയായ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും ജോസ് എം. ജോര്‍ജ് പ്രവര്‍ത്തിക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാക്‌സിന്‍ എടുത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഓസ്‌ട്രേലിയയിലെത്താം

ഓസ്‌ട്രേലിയന്‍ മലയാളി കൂട്ടായ്മയില്‍ ഭക്തിഗാന ആല്‍ബം പുറത്തിറക്കി

പുളിക്കല്‍ ഏപ്പച്ചന്‍ ഓസ്‌ട്രേലിയയില്‍ നിര്യാതനായി

സിഡ്മല്‍ സഫയര്‍ നൈറ്റ് ഡിസംബര്‍ 18ന്

മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ക്കാന്‍ ശ്രമം: നവോദയ ഓസ്‌ട്രേലിയ പ്രതിഷേധിച്ചു

നവോദയ ഓസ്‌ട്രേലിയ സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

'കാരുണ്യ സംഗീതയാത്ര' റിലീസ് ചെയ്തു

അറ്റ്പിഎഫ് പരിശീലന പദ്ധതിയ്ക്ക് തുടക്കമായി

പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം

കലാകാരന്‍മാര്‍ക്ക് സഹായഹസ്തങ്ങളുമായി ഓസ്‌ട്രേലിയയില്‍ കേരളപ്പിറവി ദിനാഘോഷം

മുതുകാടിന്റെ 'വിസ്മയ സാന്ത്വനം' 23-ന്

മലയാളം മിഷന്‍ പെര്‍ത്ത് പ്രവേശനോത്സവവും, ഉദ്ഘാടനവും

കേരള കോണ്‍ഗ്രസ് (എം) ജന്മദിന ആഘോഷം ഓസ്‌ട്രേലിയയില്‍

ഡോ. ജൊവാന്‍ ഫ്രാന്‍സിസ് നിര്യാതയായി

മിസ് വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം; സെക്കന്‍ഡ് പ്രിന്‍സസ് ആയി നിവേദ ജയശങ്കര്‍

ബ്രിസ്ബന്‍ വോളി ഫെസ്റ്റ് ഒക്ടോബര്‍ 16ന്

റ്റൂവുന്പ മലയാളി അസോസിയേഷന് പുതു നേതൃത്വം

ബ്രിസ്‌ബേന്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കുട്ടികള്‍ക്കായി ബൈബിള്‍ ക്ലാസ് ഒരുക്കി

ബിസിനസ് സംരംഭക അവാര്‍ഡിന് ഡോ. ചൈതന്യ ഉണ്ണി അര്‍ഹയായി

കേരള ഹൈക്കോടതി അഭിഭാഷകന്‍ കൊച്ചിയിലിരുന്ന് ഓസ്‌ട്രേലിയന്‍ കോടിതിയില്‍ വാദം നടത്തി

കേരളത്തിലെ ഐടി കമ്പനി സൈക്ലോയിഡ്‌സ് കാനഡയിലെ ടാന്‍ജന്‍ഷ്യ ഏറ്റെടുത്തു

ലോകത്തെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശിയ ഗാനങ്ങള്‍ ആലപിച്ചു മലയാളി വിദ്യാര്‍ഥിനികള്‍

റോസമ്മ വര്‍ഗീസ് പടിഞ്ഞാറേക്കര നിര്യാതയായി

വര്‍ണ വിസ്മയമയമൊരുക്കി വാഗ വാഗ മലയാളി അസോസിയേഷന്റെ പൂക്കള മത്സരം

പ്രഫ. സജീവ് കോശിയെ നയരൂപീകരണ സമിതിയംഗമായി നിയമിച്ചു

മോളി ജോസഫ് മെല്‍ബണില്‍ നിര്യാതയായി

സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്റര്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിച്ചു

റ്റുവുന്പ കാത്തലിക് കമ്യൂണിറ്റി സ്വര്‍ഗാരോഹണ തിരുനാള്‍ ആഘോഷിക്കുന്നു

ജനസംഖ്യയുടെ 80 ശതമാനവും വാക്‌സിനെടുക്കാതെ അതിര്‍ത്തികള്‍ തുറക്കില്ല; പ്രവാസി ഓസ്‌ട്രേലിയക്കാര്‍ കുടുങ്ങി

ബ്രിസ്‌ബേന്‍ നോര്‍ത്ത് സെന്റ് അല്‍ഫോസാ ഇടവകയില്‍ സംയുക്ത തിരുനാള്‍

View More