Image

തങ്കു ബ്രദര്‍ ന്യൂയോര്‍ക്കിലും ഡാളസിലും ശുശ്രൂഷിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 25 November, 2021
തങ്കു ബ്രദര്‍ ന്യൂയോര്‍ക്കിലും ഡാളസിലും ശുശ്രൂഷിക്കുന്നു
സ്വര്‍ഗ്ഗീയവിരുന്ന് സഭയുടെ സീനിയര്‍ ഫൗണ്ടിംഗ് പാസ്റ്ററും അനുഗ്രഹീത ദൈവവചന അധ്യാപകനും, ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ മലയാളികള്‍ക്ക് സുപരിചിതനുമായ ഡോ. മാത്യു കുരുവിള (തങ്കു ബ്രദര്‍) ഈയാഴ്ച നവംബര്‍ 26 മുതല്‍ 28 വരെ (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളില്‍ ലോകത്തിലെ ഏറ്റവും പ്രധാന നഗരമായ ന്യൂയോര്‍ക്കിലും, ഡിസംബര്‍ 3 മുതല്‍ 5 വരെ (വെള്ളി, ശനി, ഞായര്‍) ഡാളസ് നഗരത്തിലും ശുശ്രൂഷിക്കുന്നു.

നവംബര്‍ മാസത്തിന്റെ ആരംഭം മുതല്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വന്‍ നഗരങ്ങളില്‍ നടന്ന അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷകളില്‍ അനേകര്‍ പങ്കെടുത്തു.

ദുബായ്, ഡബ്ലിന്‍, ബെല്‍ഫാസ്റ്റ്, ലണ്ടന്‍ എന്നിവിടങ്ങളിലെ മീറ്റിംഗുകളില്‍ വിവിധ ഭാഷക്കാരും രാജ്യക്കാരും പങ്കെടുക്കുകയുണ്ടായി.

ലണ്ടനിലെ അനുഗ്രഹിക്കപ്പെട്ട മീറ്റിംഗുകള്‍ക്ക് ശേഷമാണ് തങ്കു ബ്രദര്‍ ന്യൂയോര്‍ക്കില്‍ ഈയാഴ്ച നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ജോയ്' എന്ന ഹെവന്‍ലി ഫീസ്റ്റ് ഫാമിലി കോണ്‍ഫറന്‍സില്‍ ശുശ്രൂഷിക്കുന്നത്.

ഈയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ജോയ്' ഫാമിലി കോണ്‍ഫറന്‍സില്‍ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്. അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിലുള്ള  ഹെവന്‍ലി ഫീസ്റ്റ് അംഗങ്ങള്‍ക്ക് ഒത്തുകൂടുവാനും പരസ്പരം പരിചയപ്പെടാനും ഒന്നിച്ച് ആരാധിക്കാനുമുള്ള അവസരമാണ് 'ഫെസ്റ്റിവല്‍ ഓഫ് ജോയ്'  ഫാമിലി കോണ്‍ഫറന്‍സ്.

വിവിധ ആവശ്യങ്ങളാല്‍ ഭാരപ്പെടുന്നവര്‍, രോഗികള്‍ എന്നിവര്‍ക്കുവേണ്ടി ഈ മീറ്റിംഗില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നതാണ്. തങ്കു ബ്രദറെ നേരില്‍ കാണുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനുമുള്ള അവസരം ഈ മീറ്റിംഗില്‍ ഉണ്ടായരിക്കുന്നതാണ്.

ഡിസംബര്‍ 3 മുതല്‍ 5 വരെ ഡാളസില്‍ നടക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ജോയ്' മീറ്റിംഗിലും തങ്കു ബ്രദര്‍ ശുശ്രൂഷിക്കുന്നതാണ്.

കേരളത്തിലെ പ്രമുഖ അഡ്വക്കേറ്റായ ബിനോയ് ചന്ദപ്പിള്ള ആണ് ന്യൂയോര്‍ക്കിലെ സഭയുടെ സീനിയര്‍ ശുശ്രൂഷകന്‍. സ്വര്‍ഗ്ഗീയ വിരുന്ന് സഭയുടെ അമേരിക്കയിലെ പ്രധാന ആസ്ഥാനം ആസ്ഥാനം ന്യൂയോര്‍ക്ക് ആണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിനോയ് (ന്യൂയോര്‍ക്ക്) 516 499 0687, ബ്രദര്‍ അബു (ഡാളസ്) 347 448 0714.



Join WhatsApp News
Amen 2021-11-25 04:50:35
eeswaraaa...!!!!! coronaykkum vendaattha janmangal !!
നാട്ടിലെ തട്ടിപ്പുകാരെ 2021-11-25 11:05:37
ഇവിടെ ആവശ്യത്തിൽ അധികം തട്ടിപ്പുകാർ ഉണ്ട്, ഇനിയും വൻ തട്ടിപ്പുകാരെ നാട്ടിൽനിന്നും ഇറക്കുമതി ചെയ്യണമോ? ഒരുവൻ താറാവ് കൃഷി ഒക്കെ ഉപേക്ഷിച്ചു ഇവിടെ ഒളിച്ചു. നാട്ടിൽ ചെന്നാൽ ഉടൻ പൊക്കും. നാട്ടിലെ തട്ടിപ്പുകാരെ ഇവിടെ കൊണ്ടുവന്നു കൂട്ടം കൂടിയാൽ നിങ്ങൾ കോവിഡ് വീണ്ടും പരത്തും എന്നതും ഓർക്കുക.
പ്രപഞ്ച രഹസ്യങ്ങൾ 2021-11-25 11:37:14
മനുഷ്യനെ എക്കാലവും അലട്ടിയിരുന്ന ചോദ്യങ്ങളാണ് ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ..? ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റു ഗ്രഹങ്ങളുണ്ടോ ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹമാണ് മനുഷ്യനെ ബഹിരാകാശ ഗവേഷണത്തിനും അന്യഗ്രഹങ്ങളെ കുറിച്ച് ആഴത്തിൽ പഠനം നടത്താനും പ്രേരിപ്പിച്ചത്. ചെറുതും വലുതുമായ കോടാനു കോടി ഗ്രഹങ്ങളും നക്ഷത്രങ്ങളും നിറഞ്ഞ പ്രപഞ്ചത്തിലെ ഒരു ചെറിയ മണൽതരിക്ക് തുല്യമാണ് നമ്മുടെ കൊച്ചു ഭൂമി. അതിനാൽത്തന്നെ പ്രപഞ്ചത്തിൽ ഒരിക്കലും ഭൂമിയിൽ മാത്രമായിരിക്കില്ല ജീവൻ എന്ന വാദം ശരിവയ്ക്കുന്നവർ ഏറെയാണ്. ചിലപ്പോൾ ജീവിക്കാൻ ഓക്സിജനും വെള്ളവും ആവശ്യമില്ലാത്ത മറ്റൊരു പരിസ്ഥിതിയിൽ മറ്റൊരു രീതിയിൽ ജീവിക്കുന്ന ജീവികൾ ഉണ്ടാകാമെന്ന വാദവും തള്ളിക്കളയാനാവില്ല. ഒരു പക്ഷേ, മനുഷ്യരുടെ കാഴ്ചയിൽ തെളിയാത്ത രൂപങ്ങളാണ് അന്യഗ്രഹജീവികളെങ്കിലോ? അങ്ങനേയും ചില വാദങ്ങളുണ്ട്. അനന്തവും അജ്ഞാതവും അവര്‍ണ്ണനീയവുമായ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിലിരുന്നാണ് നാം ഭൗമേതര ജീവനെ തിരയുന്നത്. ഒരു പക്ഷേ, പ്രപഞ്ചത്തിന്റെ മറ്റേതോ ഒരു കോണിലിരുന്ന് അവരും (മറ്റേതെങ്കിലും അന്യ ജീവികൾ) ഇതുപോലെ മറ്റുജീവനെ തിരയുന്നുണ്ടാവാം- അല്ലെങ്കിൽ അവർ നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയുമാവാം- അവരെ സംബന്ധിച്ച് വളരേ നിസാരന്മാരായ 'കീടങ്ങൾ' ആയതുകൊണ്ട് നമ്മെ അവർ അവഗണിച്ചതുമായിരിക്കാം ! അല്ലെങ്കിൽ അജ്ഞാതമായ കാരണങ്ങളാൽ നമ്മുടെ കൺവെട്ടത്ത് വരാത്തതുമാവാം- ആർക്കറിയാം...! നമ്മെ സംബന്ധിച്ച്, സൂര്യന്‍ കഴിഞ്ഞാല്‍ ഭൂമിയുടെ തൊട്ടടുത്തുള്ള നക്ഷത്രമാണ്‌ 4.3 പ്രകാശവര്‍ഷം അകലെയുള്ള പ്രോക്‌സിമ സെന്റോറി. പ്രോക്‌സിമയുടെ വാസയോഗ്യ മേഖലയിലുള്ള ഏതെങ്കിലും ഗ്രഹത്തില്‍ ജീവനുണ്ടെന്ന്‌ സങ്കല്‍പിച്ചാൽ പോലും, ഭൂമിയില്‍ നിന്ന്‌ ഒരു റോക്കറ്റില്‍ കയറി അവിടേക്ക് യാത്ര തിരിക്കുകയാണെങ്കിൽ അവിടെയെത്താന്‍ ഏകദേശം 70,000 വര്‍ഷം വേണ്ടി വരും. അപ്പോൾ നൂറും ആയിരവും കോടിയും പ്രകാശ വർഷങ്ങൾക്കപ്പുറം ഉള്ള നക്ഷത്രങ്ങളിലേതിലെങ്കിലും ജീവികളുണ്ടെങ്കിൽ നമ്മളെങ്ങനെ അത് തിരിച്ചറിയും !? നാം നമ്മുടെ അന്വേഷണങ്ങൾ പുതിയ പുതിയ ഉപകരണങ്ങളുടെ സഹായത്തോടെ തുടർന്നു കൊണ്ടിരിക്കുന്നു. ഇതുവരെയുള്ള അന്വേഷണ യാത്രയിൽ മനുഷ്യർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള പ്രപഞ്ച രഹസ്യങ്ങൾ ഈ വിശ്വവിശാലതയിൽ എത്രയോ പരിമിതമാണ്-Naradhan
അയ്യപ്പോ സാമിയേ !!!!!!! 2021-11-25 11:49:03
മദ്റസ വിട്ട് വീട്ടിലെത്തിയ മകൻ ഉപ്പയോട് പറഞ്ഞു. ''ഉപ്പാ ഞാൻ മലക്ക് നടന്ന് പോകുന്നത് കണ്ടു. ''നേരാണോടാ മോനേ..!!'' കുട്ടി പറഞ്ഞു തീരുമ്പോഴേക്ക് ഉപ്പയുടെ ചോദ്യം. ''അതെയുപ്പാ.. മദ്റസ വിട്ടു വരുമ്പോഴാ കണ്ടത്'' ഉപ്പ ഫോണിൽ കിട്ടിയവരെയൊക്കെ വിളിച്ചു പറഞ്ഞു. ''ൻെറ മോൻ സുലൈമാൻ മലക്കിനെ കണ്ടു'' കേട്ടവർ കേട്ടവർ സുലൈമാന്റെ വീട്ടിലേക്കോടിയെത്തി. മലക്കിനെ കണ്ട സുലൈമാനെ ഒരു നോക്ക് കാണാനും കൈ മുത്താനും വീട്ടിൽ തിക്കും തിരക്കുമായി. സുലൈമാന്റെ പോക്കറ്റ് നിറഞ്ഞപ്പോൾ മുറ്റത്ത് വലിയ ബക്കറ്റുകൾ നിരന്നു. ആളുകൾ കാണിക്കയായി പണം അതിലിട്ടു. മലക്കിനെ കണ്ട സുലൈമാനെ കണ്ടവരും മുത്തിയവരും ആത്മ നിർവൃതിയോടെ നിന്നു. സമയം അസർ കഴിഞ്ഞു. നമസ്കാരം കഴിഞ്ഞ് പളളിയിലെ മൗലവിയും സുലൈമാനെ കാണാൻ വീട്ടിലെത്തി. അദ്ദേഹം സുലൈമാനോട് സലാം പറഞ്ഞു. എന്നിട്ടവനോട് ചോദിച്ചു. ''മലക്ക് പോകുന്നത് മോൻ ശരിക്കും കണ്ടോ?'' ''അതെ, മലക്ക് പോകുന്നത് ഞാൻ കണ്ടതാ'' ''സത്യമാണോ?'' ''സത്യം'' ''എങ്ങനെയാ കണ്ടത്?'' ''കഴുത്തിൽ ഒരു മാലയുണ്ട്. തലയിൽ തുണി കൊണ്ടുളള വലിയൊരു ഭാണ്ഢമുണ്ട്. കറുത്ത മുണ്ടാണ് ഉടുത്തത്. 'സാമിയേ അയ്യപ്പോ അയ്യപ്പോ സാമിയേ..'ന്ന് വിളിച്ചു പറയുന്നുണ്ട്'' സുലൈമാൻെറ മറുപടി കേട്ട് മുത്താൻ വന്നവർ അന്തം വിട്ട് വിരൽ മൂക്കത്ത് വെക്കണോ മൂക്കിലിടണോ എന്ന് ശങ്കിച്ചു. നിമിഷങ്ങൾ കൊണ്ട് വീട് ശൂന്യം. സുലൈമാന്റെ ഉപ്പ വീടിനുള്ളില്‍ പോയി.ഒളിച്ചിരുന്നു. സുലൈമാൻ കളവൊന്നും പറഞ്ഞിട്ടില്ല. *മലക്ക് പോകുന്നത് കണ്ടൂന്നാണ്* പറഞ്ഞത്.-Naradhan
Abraham 2021-11-25 13:48:48
കൊറോണക്കാലത്തു മാളത്തിൽ ഒളിച്ചിരുന്ന ആൾദൈവങ്ങളും രോഗഗശാന്തി വരക്കാരും വീണ്ടും പുറത്തിറങ്ങി . ഇവന്ടെയൊക്കെ പുറകേ പോവുന്ന മരക്കഴുതകളെ മുരിക്കിൻ പത്തൽ വെട്ടി അടിച്ചാലേ പഠിക്കുകയുള്ളു .
Sudhir Panikkaveetil 2021-11-25 15:40:15
മനുഷ്യന്റെ കുഴപ്പം അവൻ ഇന്ന് ജീവിക്കുന്നില്ലെന്നതാണ്. രണ്ടായിരമോ ആയിരത്തിഅഞ്ഞൂറോ വര്ഷം മുമ്പ് ജീവിച്ചിരുന്നവർ അന്നത്തെ ജനതയോട് പറഞ്ഞ കാര്യങ്ങൾ ഇന്ന് അനുസരിക്കാനും ആചരിക്കാനും പോകുന്നത് എന്തിനു? അന്നുള്ളവർ ദൈവം എന്ന ശക്തിയെ സൃഷ്ടിച്ച്. ഇന്നുള്ളവർ ശാസ്ത്രത്തെ സൃഷ്ടിച്ചു. മരണശേഷം ഒരു ജീവിതം എന്ന ഉമ്മാക്കി കാട്ടി ഇന്നത്തെ മനുഷ്യരെ ഒരാൾക്ക് സ്വാധീനിക്കാൻ കഴിയുന്നെങ്കിൽ അയാൾ തങ്കപ്പവൻ തന്നെ. ഇവിടേക്ക് പറന്നെത്താൻ വിമാനം, ഇവിടെ സഞ്ചരിക്കാൻ കാർ പ്രസംഗിക്കാൻ മൈക്ക്, ദൂരേക്ക് സംസാരിക്കാൻ ഫോൺ അങ്ങനെ ശാസ്ത്രത്തിന്റെ ഔദാര്യങ്ങൾ പക്ഷെ രണ്ടായിരം വര്ഷം മുമ്പ് പറഞ്ഞത് വിറ്റു കാശാക്കാൻ നോക്കുന്നു ചിലർ. രണ്ടായിരം വര്ഷം മുമ്പ് പറഞ്ഞതിൽ ഒത്തിരി നല്ല കാര്യങ്ങൾ ഉണ്ട്, അത് വിശ്വസിക്കണം അല്ലാതെ അതിനെ വിറ്റു കാശാക്കാൻ ആരെയും അനുവദിക്കാതിരിക്കാനുള്ള സാമാന്യബുദ്ധി മനുഷ്യർക്കുണ്ടായാൽ ഭക്തിവാണിജ്യക്കാർ അപ്രത്യക്ഷമാകും. ദൈവമുണ്ടെന്നുള്ളതിനു തെളിവാണ് കോവിഡ്. മനുഷ്യരെ പഠിപ്പിക്കാൻ ഇതേ നിവൃത്തിയുള്ളുവെന്നു ആ ശക്തി മനസ്സിലാക്കി. പക്ഷെ മനുഷ്യർ വീണ്ടും ഇതാ മോസസ് പ്രാർത്ഥിക്കാൻ പോയപ്പപ്പോൾ കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ചവരെപോലെ ഇപ്പോഴും അമ്പലവും, പള്ളിയും ആൾദൈവവും തേടി നടക്കുന്നു. കോവിടിന്റെ ഒത്തിരി തരംഗങ്ങൾ വരും ഇങ്ങനെ മനുഷ്യർ തുടങ്ങിയാൽ.
V.George 2021-11-25 22:32:39
Brother Thanku opened the eyes of many blind people. So many deaf people got their hearing back. He cured cancer and other deadly diseases. Believe in Thanku borther. Open up your purse. Give 10, you get 100 back. Give hundred, you get 1000 in return. Hallelluiah, sothram sothram!
Truth and Justice 2021-11-26 13:40:03
Thanku is a businessman and he made lot in kottayam and making money is the major business of Thanku and people dont know about this..There are blinded people in this world and they twist the biblical words and inject prosperity theology in poor people and they believe and they can be rich and that is how Thanku pakka bussiness man got people in his custody..Pandemic time he was hiding in cell and he came out now.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക