Image

വീഴ്ച്ച പറ്റിയില്ല, ഷിജു ഖാനെ സംരക്ഷിച്ച് ആനാവൂര്‍: വിമര്‍ശിച്ച് അനുപമ

ജോബിന്‍സ് Published on 25 November, 2021
വീഴ്ച്ച പറ്റിയില്ല, ഷിജു ഖാനെ സംരക്ഷിച്ച് ആനാവൂര്‍: വിമര്‍ശിച്ച്  അനുപമ
ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാനെ പിന്തുണച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ശിശുക്ഷേമ സമിതിക്ക് വീഴ്ച്ച പറ്റിയിട്ടില്ലെന്നും, ഷിജു ഖാനെതിരെ നടപടിയെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷിജു ഖാന്‍ തെറ്റ് ചെയ്തതായി തെളിഞ്ഞിട്ടില്ല. 

ശിശുക്ഷേമ സമിതിക്ക് എതിരെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. വീഴ്ച്ച പറ്റിയെന്ന് കണ്ടത്തിയാല്‍ പാര്‍ട്ടി അന്വേഷിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്ന ആരോപണം തെറ്റാണെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ആരോപണങ്ങള്‍ക്ക് പിന്നാലെ പോകുന്നതല്ല സിപിഎമ്മിന്റെ പണിയെന്നും സമരത്തിന്റെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ ഒരാള്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്നും ആനാവൂര്‍ തീര്‍ത്തു പറഞ്ഞു. അതേസമയം ദത്ത് നല്‍കിയ സംഭവത്തില്‍ ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് സംശയിക്കുന്നതായി അനുപമ പറഞ്ഞു. 

ആനാവൂരിനും പങ്കുള്ളതിനാലാണ് ഷിജു ഖാനെ സംരക്ഷിക്കുന്നതെന്ന് അനുപമ ആരോപിച്ചു. ആരോപണവിധേയരായവര്‍ക്ക് എതിരെ നടപടിയെടുക്കുന്നത് വരെ സമരം തുടരാനാണ് അനുപമയുടെ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക