Image

ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ലോകായുക്ത

Published on 25 November, 2021
ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ലോകായുക്ത
വ്യാജ വിദ്യാഭ്യാസ യോ​ഗ്യത സംബന്ധിച്ച പരാതിയിൽ വനിതാ കമ്മീഷൻ അം​ഗം ഷാഹിദ കമാലിനോട് വിദ്യാഭ്യാസ രേഖകൾ ഹാജരാക്കാൻ ലോകായുക്ത കോടതി. സത്യസന്ധത ബോദ്ധ്യപ്പെടണമെങ്കിൽ വിദ്യാഭ്യാസ രേഖകൾ ഹാജരാക്കണമെന്നും അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോൾ രേഖകൾ കോടതിക്ക് മുന്നിലെത്തിക്കണമെന്നും ലോകായുക്ത നിർദ്ദേശിച്ചു.

കേസ് വീണ്ടും ഡിസംബർ 9ന് പരിഗണിക്കും. വിയറ്റ്നാമിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഡോക്‌ടറേറ്റ് ലഭിച്ചതെന്നായിരുന്നു ഷാഹിദ കമാൽ ആദ്യം അവകാശപ്പെട്ടിരുന്നത്. സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിലാണ് ഷാഹിദക്ക് വിയറ്റ്നാം സർവ്വകലാശാലയുടെ ഡോക്ടറേറ്റുണ്ടെന്ന് വ്യക്തമാക്കിയിരുന്നത്.

ആരോപണങ്ങൾക്ക് പിന്നാലെ കസാഖിസ്ഥാൻ ആസ്ഥാനമായുള്ള ഓപ്പൺ യൂണിവേഴ്‌സിറ്റി ഓഫ് കോംപ്ളിമെന്ററി മെഡിസിനിൽ നിന്നാണ് ഡോക്‌ടേറ്റ് ലഭിച്ചതെന്ന് ഷാഹിദ കമാൽ തിരുത്തിയിരുന്നു. ഇതോടെയാണ് സത്യാവസ്ഥ ബോദ്ധ്യപ്പെടുത്താൻ രേഖകൾ കോടതിക്ക് മുന്നിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചത്.

വനിതാ കമ്മീഷൻ അംഗമാകാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും ഷാഹിദ കമാൽ വ്യാജ വിദ്യാഭ്യാസ യോഗ്യത ഹാജരാക്കിയെന്ന ആരോപണം ഉന്നയിച്ച വട്ടപ്പാറ സ്വദേശിയുടെ പരാതിയിലാണ് കോടതി കേസ് പരിഗണിക്കുന്നത്. നേരത്തെ തന്റെ ഡി​ഗ്രി സർട്ടിഫിക്കറ്റിലും തിരുത്തുണ്ടെന്ന് ഷാഹിദ സമ്മതിച്ചിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക