Image

ത്രിപുരയിലേക്ക് ഉടനടി അധിക കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് സുപ്രീംകോടതി

Published on 25 November, 2021
ത്രിപുരയിലേക്ക് ഉടനടി അധിക കേന്ദ്ര സായുധ പൊലീസ് സേനയെ വിന്യസിക്കണമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: ത്രിപുരയില്‍ രണ്ട് അധിക കമ്പനി സി.എ.പി.എഫിനെ (കേന്ദ്ര സായുധ പൊലീസ് സേന) വിന്യസിക്കണമെന്ന് സുപ്രീംകോടതി.

ത്രിപുരയില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.
 
ബി.ജെ.പിക്കെതിരെ സി.പി.ഐ.എം. സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ പ്രവര്‍ത്തകരെ ബി.ജെ.പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക