America

ഉല(കവിത: രമ പ്രസന്ന പിഷാരടി)

രമ പ്രസന്ന പിഷാരടി

Published

on

നുകം താഴ്ത്തി പണി തീര്‍ത്ത്

പകല്‍ പോകും വഴിയ്ക്കുള്ളില്‍

തിരി വച്ച് വന്ന് നില്‍ക്കും-

കുങ്കുമസന്ധ്യേ

ചിരിമങ്ങി മുഖം താഴ്ത്തി

പടിക്കലീചോന്നപട്ടില്‍

തലതല്ലിപ്പിടയുന്ന

ഭീതി തന്‍ കാറ്റേ

മുടിക്കെട്ടില്‍ ജടത്തുമ്പില്‍

കറുത്ത മേഘങ്ങള്‍ കെട്ടി

മഴത്തുള്ളിക്കുടം

പൊട്ടിച്ഛിതറി വീഴെ!

തളിര്‍പൊട്ടും മരത്തിന്റെ

തണുപ്പാര്‍ന്ന കരസ്പര്‍ശം

മഴത്തുള്ളിയിലത്താളം

കേട്ടിരിക്കവേ;

രാവുറങ്ങിമാഞ്ഞുപോയ-

നെല്‍വയലിന്‍ പട്ടിനുള്ളില്‍

സൂര്യനൊരു മരതകക്കല്ല്

വച്ച് പോയ്!

കാലമെല്ലാം കണ്ട് പോയി

തേരിലെല്ലാം ചോരവാര്‍ന്നു

പൂമുഖത്ത് ഭൂമിവന്ന്

മണ്‍കുടം വച്ചു.

പുഴയുണ്ട്, കടലുണ്ട്,

നദിയുണ്ട്, നിറവുണ്ട്

മരമുണ്ട്, ഫലമുണ്ട്

പലതുമുണ്ട്

മനുഷ്യനാകുടം

പൊട്ടിച്ചുടച്ചതിന്‍

മീതെയൊരു മതില്‍

കെട്ടിച്ചുമര്‍ കെട്ടി

കിരീടം വച്ചു

കിരീടത്തിന്‍ മുള്‍മുനയില്‍

ശവക്കച്ചനെയ്തു നീങ്ങി

പടക്കോപ്പും പതിരുമായ്

ഇരുണ്ട ലോകം

ഉലയിലെ തീയിലാകെ

പുകയുന്നോരകക്കാമ്പില്‍

ജലം തൊട്ട് സ്വര്‍ണ്ണമാകെ

തിളങ്ങി നില്‍ക്കെ!

അരികിലോ ഭൂമി  നീങ്ങി

ഇരു കൈയില്‍ സൂര്യചന്ദ്ര-

വിളക്കുമായ് ഋതുക്കളെ

മുടിയില്‍ ചൂടി.. .

Facebook Comments

Comments

 1. RAJU THOMAS

  2021-11-30 18:12:27

  "ജലം തൊട്ട് സ്വർണ്ണമാകെ തിളങ്ങിനിൽക്കെ" തങ്കത്തിളക്കമാർന്ന വർണ്ണന! അതു വിശദീകരിച്ചുതന്ന ശ്രീ രാജേഷ് നമ്പ്യാർക്കും നന്ദി.

 2. pisharody rema

  2021-11-30 13:19:56

  Raju Thomas Sir and Rajesh Sir കവിത വായിച്ചതിനും അഭിപ്രായത്തിനും നന്ദി. ഉലയിലെ തീയിൽ നിന്ന് സ്വർണ്ണം ജലത്തിലാഴ്ത്തി പുറത്തെടുക്കുമ്പോൾ സ്വർണ്ണം തിളങ്ങുന്നു എന്ന് മനസ്സിൽ കണ്ടെഴുതിയ വ്യാഖ്യാനം വായനയിൽ തെളിഞ്ഞതിന് സന്തോഷം. നല്ല വായനയ്ക്ക് രണ്ട് സഹൃദയർക്കും പ്രത്യേകം നന്ദി.🙏🙏🙏

 3. Rajesh Nambiar

  2021-11-28 17:00:45

  താങ്കൾ വ്യാകരണം മാത്രം നോക്കുന്നതിനിടയിൽ നല്ല കവിതകളും കാണുന്നുവെന്നതിൽ സന്തോഷം. "ജലം തൊട്ട് സ്വർണ്ണമാകെ തിളങ്ങി നിൽക്കെ." മുഴുവൻ വായിക്കു .ഉലയിലെ തീയിലാകെ പുകയുന്ന.. സ്വർണ്ണം 1948 ഡിഗ്രി ഫാരൻഹീറ്റിൽ ഉരുക്കുമ്പോൾ ജലം (വെള്ളം എന്നെഴുതിയെങ്കിൽ ലളിത സുന്ദരമാകുമായിരുന്നു) തൊട്ടാലല്ലേ തണുക്കു. അപ്പോൾ മാലിന്യങ്ങൾ (impurities) നീങ്ങി സ്വർണ്ണ പ്രഭ പൂരം നിറയുന്നു. ഇതൊരു വ്യാഖ്യാനം. അങ്ങനെ സംഭവിച്ചാൽ പ്രകൃതി പൂചൂടി വിളക്കേന്തി നിൽക്കും. ശരിയാണ് നല്ല കവിത.

 4. RAJU THOMAS

  2021-11-28 00:01:25

  Where is my comment? Please answer.

 5. RAJU THOMAS

  2021-11-27 19:24:41

  ഇവിടൊക്കെയാണ് സരസ്വതിയുടെ അനുഗ്രഹം! തെറ്റിപ്പോയാലോ, കുംഭകർണ്ണനു പറ്റിയപോലാവും! ഇവിടത്തെ ബിംബകല്പന സമർത്ഥവും സുന്ദരവുമായിരിക്കുന്നു. പോരാതെ, ആ ഗുംഭനവും. 'ജലം തൊട്ട് സ്വർണ്ണമാകെ...' പിടികിട്ടിയില്ല. അതോ 'ജലംതൊട്ട്...' എന്നാണോ? My bad! പക്ഷേ, ചിലേടത്ത് word spacing തെറ്റിപ്പോയിരിക്കുന്നു. ഈ കവയിത്രിയുൾപ്പെടെ, ശരിക്കും കവിത്വമുള്ള ചിലരെ ഞാൻ emalayalee-യിൽ കണ്ടിട്ടുണ്ട്. ഇതുപോലെ ലക്ഷണമൊത്ത കവിതകൾ മനസ്സിരുത്തിവായിക്കണേ എന്ന് ഞാൻ കവിതയെഴുതുന്നവരോട് അഭ്യർത്ഥിക്കട്ടെ!

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വേനൽമഴ ( കഥ: ശാന്തിനി ടോം )

നീതി ദേവത (ബിന്ദു ടിജി)

തിരിച്ചുവരവ് (കവിത : ദീപ ബിബീഷ് നായര്‍)

നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു

കഴുകന്‍ (ഗദ്യകവിത : ജോണ്‍ വേറ്റം)

Walking with my Neighbor’s Dog (Poem:  Dr. E. M. Poomottil)

പെരുമഴക്കാലമകലുമ്പോൾ: കഥ, മിനി സുരേഷ്

ചോര ( കവിത : കിനാവ് )

ഇന്ദ്രിയ നിഗ്രഹണം (തൊടുപുഴ കെ ശങ്കർ മുംബൈ)

മഞ്ഞപ്പൂക്കളുടെ പുഴ: കല്ലറ അജയന്‍ (പുസ്തകപരിചയം: സന്ധ്യ എം)

MISTAKEN IDENTITY (Sreedevi Krishnan)

സാഹിത്യചരിതം (ഓട്ടംതുള്ളല്‍: ജോണ്‍ ഇളമത)

ശ്വാസം: കവിത, കാവ്യ ഭാസ്ക്കർ

തിരിച്ചറിവുകൾ (കഥ: പൂന്തോട്ടത്ത്‌ വിനയകുമാർ)

മാറ്റുവിൻ ചട്ടങ്ങളെ   (കഥ: സന്തോഷ് ആറ്റിങ്ങൽ)

തരംഗിണി( കവിത : അശോക് കുമാര്‍.കെ.)

ശരിയാകാത്ത കാര്യങ്ങൾ (കഥ - രമണി അമ്മാൾ )

ബുധിനി: പുറത്താക്കപ്പെട്ടവരുടെ പ്രതീകം  (വിജയ് സി. എച്ച്)

ഓര്‍മ്മച്ചിന്തുകള്‍ (കവിത: അമ്പിളി ദിലീപ്)

നീ അകലുമ്പോൾ: കവിത, ഷാമിനി  

RANGANATHAN’S PRIDE AND COLLEAGUES’ ENVY (Sreedevi Krishnan)

മുല്ല (കവിത : മാത്യു മുട്ടത്ത് )

നീതി നിഷിദ്ധമാകുമ്പോള്‍..... (കവിത: ദീപ ബിബീഷ് നായര്‍)

തിരികെ വരൂ നീയെൻ വസന്തമേ.. ( കവിത : പുഷ്പമ്മ ചാണ്ടി )

ആത്മകഥ... ( കവിത : രമണി അമ്മാൾ )

 വെളിച്ചം (കവിത: അമ്മു സഖറിയ)

ഹെയർ ഡ്രസ്സർ (കഥ: അലക്സ് കോശി)

ശൈത്യ ഗീതം (കവിത: ബിന്ദു ടിജി)

ഒരു യാത്ര പോവാം (കവിത : ശാന്തിനി ടോം )

മരുപ്പച്ച... (കഥ: നൈനമണ്ണഞ്ചേരി)

View More