Image

അട്ടപ്പാടി ശിശുമരണത്തില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല

ജോബിന്‍സ് Published on 27 November, 2021
അട്ടപ്പാടി ശിശുമരണത്തില്‍ സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല
അട്ടപ്പാടിയിലെ ശിശുമരണത്തില്‍ കേരള സര്‍ക്കാരാണ് ഒന്നാം പ്രതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇതിന് കാരണമെന്നും സര്‍ക്കാരിനെ ഒന്നാം പ്രതിയാക്കി നരഹത്യക്ക് കേസെടുക്കണമെന്നും ആവശ്യപ്പെട്ട
ചെന്നിത്തല ശിശുമരണങ്ങള്‍ സംഭവിച്ച എല്ലാ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. 

കുഞ്ഞുങ്ങളുടെ മരണത്തിന് കാരണം പോഷകാഹാര കുറവും ചികിത്സാ സംവിധാനങ്ങളുടെ അഭാവമാണെന്നും ഇത് പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായിരുന്നുവെങ്കില്‍ ഇത്രയധികം ശിശുമരണങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും  പറഞ്ഞു. 

അട്ടപ്പാടിയില്‍ മാത്രം നാല് ദിവസത്തില്‍ പോഷകാഹാരക്കുറവ് മൂലം നാല് കുഞ്ഞുങ്ങളാണ് മരിച്ചത്. വാര്‍ത്ത പുറത്ത് വന്നതോടെ അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ആര്യോഗ്യമന്ത്രിയും പിന്നോക്ക ക്ഷേമ വകുപ്പു മന്ത്രിയും സ്ഥലം സന്ദര്‍ശിച്ചു. അടിയന്തിരമായി റി്‌പ്പോര്‍ട്ട് നല്‍കാന്‍ ഡിഎംഒയോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
Kunnappallil Rajagopal 2021-11-27 16:49:17
മന്ത്രിയുടെ സന്ദർശനം കാപട്യമാണ്. ആദിവാസകളുടെ കേന്ദവിഹിതം പോലും പൂട്ടടിക്കുന്ന രാഷ്ടീയ കപടത മനം പുരട്ടുന്നതാണ്, നീചമാണ്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക