Image

ഒമിക്രോൺ വകഭേദത്തിനെതിരെ വാക്‌സിൻ  ഫലപ്രദമല്ലെന്ന് കമ്പനികൾ 

Published on 27 November, 2021
ഒമിക്രോൺ വകഭേദത്തിനെതിരെ വാക്‌സിൻ  ഫലപ്രദമല്ലെന്ന് കമ്പനികൾ 

വാഷിംഗ്ടൺ , നവംബർ 27 : പുതിയ കോവിഡ് വകഭേദമായ ഒമിക്രോൺ വ്യാപിച്ചാൽ അതിന്റെ  ചികിത്സയിൽ സഹായിക്കാൻ തങ്ങളുടെ വാക്സിനുകൾക്ക് കഴിയുമോ എന്ന് ഉറപ്പില്ലെന്ന് ഫാർമസ്യൂട്ടിക്കൽ കമ്പനി  ഫൈസർ  ശനിയാഴ്ച  പ്രസ്താവന ഇറക്കി.

 100 ദിവസത്തിനുള്ളിൽ വേരിയന്റിനെതിരെ പുതിയ വാക്സിൻ വികസിപ്പിക്കുമെന്ന് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ആദ്യം കണ്ടെത്തിയ B.1.1.529 എന്ന പുതിയ കോവിഡ്  സ്‌ട്രെയിൻ ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ഗ്രീക്ക് അക്ഷരമാണ്  'ഒമിക്‌റോൺ'.
 അടുത്ത രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ഒമിക്‌റോണിനെക്കുറിച്ച്  കൂടുതൽ ഡാറ്റ പ്രതീക്ഷിക്കുന്നതായും  ഫൈസർ വ്യക്തമാക്കി.

ഫാർമസ്യൂട്ടിക്കൽ കമ്പനികൾ മാസങ്ങൾക്കുമുമ്പുതന്നെ  തങ്ങളുടെ വാക്സിനുകൾ പുതിയ വകഭേദങ്ങളുമായി പൊരുത്തപ്പെടുത്താനുള്ള പ്രവർത്തനം ആരംഭിച്ചിരുന്നു. 100 ദിവസത്തിനുള്ളിൽ  വാക്സിന്റെ പ്രാരംഭ ബാച്ചുകൾ അയയ്ക്കാൻ  കഴിയുമെന്നും  പ്രസ്താവനയിൽ പറയുന്നു.

ഒമിക്രോൺ  വേരിയന്റിന്റെ വ്യാപനത്തിനിടയിൽ, ലോക വ്യാപാര സംഘടന (WTO) ശനിയാഴ്ച ജനീവയിൽ നടക്കാനിരുന്ന 12-ാമത് മന്ത്രിതല സമ്മേളനം (MC12) മാറ്റിവച്ചു.

പുതിയ വേരിയന്റിന്റെ വ്യാപനവുമായി ബന്ധപ്പെടുന്നതിനുള്ള മുൻകരുതൽ നടപടികൾ ഇന്ത്യയും എടുത്തിട്ടുണ്ട്. കേസുകൾ റിപ്പോർട് ചെയ്ത രാജ്യങ്ങളിൽ  നിന്നുള്ള  യാത്രക്കാർ ഇന്ത്യയിൽ എത്തുമ്പോൾ പോസ്റ്റ്-അറൈവൽ പരിശോധന ഉൾപ്പെടെയുള്ള അധിക നടപടികൾ പാലിക്കേണ്ടതുണ്ട്.
യുഎസും യൂറോപ്യൻ യൂണിയനും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ തടയാൻ ഉത്തരവിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക