Image

ന്യൂയോർക്കിൽ സ്നോ സീസൺ തുടങ്ങുന്നു; ഞായറാഴ്ച സ്നോക്ക് സാധ്യത 

Published on 27 November, 2021
ന്യൂയോർക്കിൽ സ്നോ സീസൺ തുടങ്ങുന്നു; ഞായറാഴ്ച സ്നോക്ക് സാധ്യത 

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച വാരാന്ത്യത്തിൽ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാനിരീക്ഷകർ പറഞ്ഞു. താപനില ഇതിനോടകം കുറഞ്ഞിട്ടുണ്ട്.
ന്യൂയോർക്കിന്റെ വടക്ക് ഭാഗത്തുള്ള ആൽബനി, കണക്ടിക്കട്ടിലെ ഹാർട്ട്ഫോർഡ്, തുടങ്ങിയ നഗരങ്ങളിൽ കൊടുങ്കാറ്റിനും കടുത്ത സ്‌നോക്കും  സാധ്യതയുണ്ടെന്നും  പ്രവചിക്കപ്പെടുന്നു.

ചില സ്ഥലങ്ങളിൽ  വിമാനങ്ങൾ   വൈകാൻ സാധ്യതയുണ്ടെന്നും അക്യുവെതർ പ്രവചിച്ചു.

ഞായറാഴ്ച രാത്രി മുതൽ തിങ്കളാഴ്ച വരെ കൊടുങ്കാറ്റ് ശക്തിപ്പെട്ടാൽ, ന്യൂയോർക്ക് സിറ്റിയിൽ  മഞ്ഞുവീഴ്ച  കൂടാൻ  സാധ്യതയുണ്ട്.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ താപനില 8-15 ഡിഗ്രി ഫാരൻഹീറ്റായി  താഴ്ന്നതായി അക്യുവെതർ റിപ്പോർട്ട് ചെയ്തു. താങ്ക്സ് ഗിവിംഗിന് (വ്യാഴാഴ്ച) താപനില അൽപ്പം ഉയർന്നെങ്കിലും  വാരാന്ത്യത്തോടെ താപനില കുറയും. ഡിസംബർ പകുതി മുതൽ അവസാനം വരെ  വീണ്ടും കുറയുമെന്നാണ്  പ്രതീക്ഷിക്കുന്നത്.
 മഴയും മഞ്ഞും കലർന്ന ഇടങ്ങളിൽ മഞ്ഞ് അടിഞ്ഞുകൂടാനുള്ള സാധ്യത കുറയും.

ഞായറാഴ്ച രാത്രി   പ്രാദേശിക റോഡുകളുടെ അവസ്ഥ  മോശമായിരിക്കുമെന്നും ശ്രദ്ധവേണമെന്നും  അധികുതർ  ഓർമ്മിപ്പിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക