America

ന്യൂയോർക്ക് കർഷകശ്രീ അവാർഡ് സമ്മാനിച്ചു 

Published

on

ന്യൂയോർക്ക്:  

2021 ലെ ന്യൂയോർക്ക് കർഷകശ്രീ - പുഷപശ്രീ അവാർഡുകൾ, ക്വീൻസിലെ  സന്തൂർ ഇന്ത്യൻ റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ മാണി സി. കാപ്പൻ MLA വിതരണം ചെയ്തു. കർഷകപാരമ്പര്യത്തിൽ ജനിച്ചുവീണ തനിക്കു കുടിയേറ്റ ഭൂമിയിൽ മലയാളികൾ കൃഷിയോട് കാണിക്കുന്ന സ്നേഹത്തിനു മുന്നിൽ താണു വണങ്ങുന്നു   എന്ന് മാണി സി. കാപ്പൻ പറഞ്ഞു

താനെന്നും ഒരു മത്സരവേദിയിൽ ആനന്ദം അനുഭവിക്കുന്ന വ്യക്തിയായിരുന്നു. കേരളത്തിലെ സ്പോർട്സിൽ തന്റേതായ ഇടം നേടാനായത് നിരന്തരമായ പരിശ്രമം മൂലമായിരുന്നു. തോൽവികൾ വിജയത്തിലേക്കുള്ള കുറുക്കുവഴിയല്ല; വിജയത്തിൽ എത്താനുള്ള പരിശ്രമങ്ങൾക്ക് ഉത്തേജനം നൽകുകയാണ് ഉണ്ടായത്. ചുരുങ്ങിയ സമയത്തിൽ വളരെകാര്യങ്ങൾ പാലായിൽ ചെയ്യാനായി എന്നത് ആർക്കും മറച്ചുവെക്കാനാവില്ല. മണ്ണിനെ സ്നേഹിക്കുന്ന ന്യൂയോർക്കിലെ മലയാളികളോട് ആദരവുണ്ടെന്നും കൃഷിക്കാരനെ ആർക്കും തോൽപ്പിക്കാനാവില്ല എന്നത് സമീപകാലത്തു ഇന്ത്യൻ കർഷക സമരണങ്ങളുടെ വിജയം തെളിയിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളി കർഷകരെ കാണണമെങ്കിൽ ന്യൂയോർക്കിൽ വരേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്ന് തോന്നിപോകും, നാട്ടിൽ കൃഷിയിടങ്ങൾ തരിശുഭൂമിയായി മാറിക്കഴിഞ്ഞു. കൃഷികളോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പൂക്കളും. പൂക്കൾക്കും ഇദംപ്രദമായി അവാർഡുകൾ ഏർപ്പെടുത്തിയത് വീടുകളെ  മാത്രമല്ല മനസ്സുകൾക്കും ഭംഗി ഉണ്ടാവാൻ ഉതകും എന്ന് ജന്മഭൂമി പത്രാധിപർ കെ എൻ ആർ നമ്പൂതിരി ആശംസകൾ നേർന്നുകൊണ്ട് പറഞ്ഞു. 

ന്യൂയോർക്ക്  കർഷകശ്രീയുടെ ന്യൂയോർക്കിലെ മികച്ച കർഷകർക്കുള്ള അവാർഡുകൾ, യഥാക്രമം വർഗീസ് രാജൻ (കർഷകശ്രീ 2021), ശോശാമ്മ ആൻഡ്രൂസ് (രണ്ടാം സമ്മാനം), അപ്പുക്കുട്ടൻ ആറ്റുപുറത്തു (മൂന്നാം സമ്മാനം) എന്നിവർ സ്വീകരിച്ചു. ആദ്യമായി സംഘടിപ്പിച്ച പുഷ്ശ്രീ അവാർഡ് യഥാക്രമം ഫിലിപ്പ് ചെറിയാൻ ( പുഷപശ്രീ 2021), ശ്രീദേവി ഹേമചന്ദ്രൻ (രണ്ടാം സമ്മാനം), ജയാ വർഗീസ് (മൂന്നാം സമ്മാനം) എന്നിവർക്ക് ലഭിച്ചു 

കഴിഞ്ഞ 12 വർഷങ്ങളായി നിലക്കാതെ വിതരണം ചെയ്യപ്പെടുന്ന അവാർഡുകൾ ന്യൂയോർക്കിലെ കൃഷിയിടങ്ങൾ സമ്പന്നവും ചൈയ്തന്യവും ആക്കാൻ സാധിക്കുന്നുണ്ട് എന്ന് കർഷകശ്രീ സംഘാടകൻ ഫിലിപ്പ് മഠത്തിൽ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. മലയാളി എവിടെച്ചെന്നാലും മണ്ണിന്റെ കൂട്ടാളിയാണ്, അതിരുകളിളില്ലാത്ത  മതിലുകളില്ലാത്ത മണ്ണിൽ സ്വർഗ്ഗം തീർക്കുന്ന മനസ്സാണ് അവൻറെതെന്നു യോഗം ആരംഭിച്ചുകൊണ്ടു കോരസൺ വർഗീസ് പറഞ്ഞു. ഒക്കെ വിട്ടുപോരേണ്ടിവന്ന അവസ്ഥയിൽ എന്നും മനസ്സിൽ തന്റെ ഒരുപിടി മണ്ണ്, എന്നും അവനതു ഹരമായിരുന്നു. ഇപ്പോൾ മണ്ണുമാത്രമേ ഹരമായുള്ളൂ, അവിടുത്തെ മലയാളികളുടെ മനസ്ഥിതിയോടു വെറുപ്പാണെന്നു കോരസൺ കൂട്ടിച്ചേർത്തു. ബിജു കൊട്ടാരക്കര എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.

 രാജു എബ്രഹാം, സണ്ണി പണിക്കർ, അലക്സാണ്ടർ കൊല്ലശ്ശേരിൽ, ജോർജ്ജ് കൊട്ടാരം, ജോർജ്ജ്കുട്ടി, തോമസ് കോലടി, രാജൻ കോലടി എന്നിവർ നേതൃത്വം നൽകി.

പോൾ കറുകപ്പള്ളിൽ, താജ് മാത്യു, ലീല മാരേട്ട്, ബിനോയ്, ഡെൻസിൽ ജോർജ്ജ്, സിബി ഡേവിഡ് എന്നിവർ സംസാരിച്ചു 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ പ്രശ്‌നം, ദിലീപോ-ഒമിക്രോണോ? (ദുര്‍ഗ മനോജ്‌)

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

ന്യൂയോര്‍ക്കില്‍ വെടിവെച്ചു 2 പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു മരണം

എന്റെ ഗ്രന്ഥശാലകൾ.. (ഓർമ്മ: നൈന മണ്ണഞ്ചേരി)

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു

ഫൊക്കാന 'ഭാഷക്കൊരു ഡോളർ' അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല  വിഞ്ജാപനമിറക്കി

മയൂഖം ഫിനാലെ നാളെ (ജനുവരി 22) വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച  സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ  വിദേശകാര്യമന്ത്രി നിർദേശിച്ചു 

അനില്‍ വി. ജോണ്‍ (34) ഇല്ലിനോയിയിൽ അന്തരിച്ചു

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു.

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു

പ്രൊഫ.ജോര്‍ജ് കോശി; നന്മയുടെ പാതയിലേക്ക് തേരു തെളിച്ച ഒരു അദ്ധ്യാപക ശ്രേഷ്ഠന്‍: ശനിയാഴ്ച കോളേജ് അലുംനൈയുടെ അനുസ്മരണം (റ്റിറ്റി ചവക്കാമണ്ണില്‍)

ജൂബിലി വർഷത്തിൽ  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനു നവനേതൃത്വം

ഫ്രാങ്കോ വിധിയിലെ റീ ലേബൽഡ്  റേപ്പ് (Relabeled  Rape) -ജെയിംസ് കുരീക്കാട്ടിൽ

ഡോ. ഈപ്പൻ ഡാനിയേൽ, ജോർജ് ഓലിക്കൽ, റവ. ഫിലിപ്സ് മോടയിൽ പമ്പ അസോസിയേഷൻ സാരഥികൾ

ബോഡി ബാഗിൽ തിരിച്ചു വരുമെന്ന് ബന്ദി നാടകത്തിലെ അക്രമി;   വ്യാജ ക്യുആർ കോഡുകൾ സൂക്ഷിക്കുക 

റേച്ചൽ എ. ജോൺ (69) ന്യൂയോർക്കിൽ  അന്തരിച്ചു 

ആന്റോ വർക്കി ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ പ്രസിഡന്റ്, റോയി ആൻ്റണി സെക്രട്ടറി

കഴിഞ്ഞ വർഷം സാൻഫ്രാൻസിസ്കോയിൽ 650 പേർക്ക് മയക്കുമരുന്ന് മൂലം ജീവൻ നഷ്ടപ്പെട്ടു  

പ്രസിഡന്റ്‌  ബൈഡൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കൂ! (ബി ജോൺ കുന്തറ)

സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി  സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ   'മോം' എന്ന ഹ്രസ്വ ചിത്രം

View More