Image

ഇരിങ്ങാലക്കുട രൂപതയിലും ജനാഭിമുഖ കുര്‍ബാന തുടരും

Published on 27 November, 2021
ഇരിങ്ങാലക്കുട രൂപതയിലും ജനാഭിമുഖ കുര്‍ബാന തുടരും

തൃശൂര്‍: ഇരിങ്ങാലക്കുട രൂപതയിലും ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് ബിഷപ് പോളി കണ്ണൂക്കാടന്‍ അറിയിച്ചു. കുര്‍ബാന ഏകീകരണത്തിനെതിരെ വൈദികര്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്നാണ് ബിഷപ് നിലപാട് അറിയിച്ചത്. കാനോന്‍ നിയമത്തിലെ 1538 പ്രകാരം ബിഷപിനുള്ള അജപാലന അധികാരം ഉപയോഗിച്ചാണ് സിനഡ് തീരുമാനത്തില്‍ നിന്ന് ഇളവ് നല്‍കിയിരിക്കുന്നത്. 

നവീകരിച്ച കുര്‍ബാന പുസ്തകം നവംബര്‍ 28 മുതല്‍ ഉപയോഗിക്കുമെന്നും ബിഷപ് സര്‍ക്കുലറില്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക