America

തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം വൻ ഭൂരിപക്ഷത്തിൽ മാപ്പിന്റെ അമരത്തേക്ക്

(രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ.ഓ) 

Published

on

ഫിലഡൽഫിയാ: ഫിലാഡൽഫിയായിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ 2022 കാലയളവിലേക്കുള്ള തിരഞ്ഞെടുപ്പിൽ    തോമസ് ചാണ്ടി, ജോൺസൺ മാത്യു,  കൊച്ചുമോൻ വയലത്ത്, എന്നിവർ  വൻ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.

പുതിയ ഭാരവാഹികൾ: തോമസ് ചാണ്ടി  (പ്രസിഡന്‍റ്), ജോൺസൻ മാത്യു  (സെക്രട്ടറി), കൊച്ചുമോൻ വയലത്ത്  (ട്രഷറർ) ,  ജിജു കുരുവിള (ജെ.കെ) (വൈസ് പ്രസിഡന്‍റ്),  ശ്രീജിത്ത് കോമത്ത്  (ജോയിന്‍റ് സെക്രട്ടറി),    സജു വർഗീസ്  (അക്കൗണ്ടന്‍റ്)

ശാലു പുന്നൂസ്, ജെയിംസ് പീറ്റർ  (ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), തോമസ് കുട്ടി വര്‍ഗീസ് (ആര്‍ട്‌സ് ചെയര്‍മാന്‍), ലിബിൻ പുന്നശ്ശേരി (സ്‌പോര്‍ട്ട്‌സ്), സജിൽ  വര്‍ഗീസ് (യൂത്ത്), രാജു ശങ്കരത്തില്‍ (പബ്ലിസിറ്റി & പബ്ലിക്കേഷൻസ്), സന്തോഷ് ജോൺ (എഡ്യുക്കേഷന്‍ & ഐറ്റി), ഫിലിപ്പ് ജോണ്‍ (മാപ്പ് ഐസിസി), സന്തോഷ് ഏബ്രഹാം (ചാരിറ്റി & കമ്യൂണിറ്റി),   റോയ് വർഗീസ്  (ലൈബ്രറി), സന്തോഷ് ഫിലിപ്പ്  (ഫണ്ട് റേസിംഗ്),   ബെൻസൺ വർഗീസ് പണിക്കർ  (മെമ്പര്‍ഷിപ്പ്),  മില്ലി ഫിലിപ്പ്  (വുമണ്‍സ് ഫോറം) 

കമ്മറ്റി മെംബേര്‍സ് ആയി ജോൺ സാമുവൽ, സുനോജ് മാത്യു,  തോമസ് എം. ജോര്‍ജ്, നിബു ഫിലിപ്പ്, അലക്സ് അലക്‌സാണ്ടർ, സിജു ജോൺ, ഷാജി സാമുവൽ, സ്റ്റാൻലി ജോൺ, ജോസി ജോസഫ്, സോബി ഇട്ടി, റെബു റോയ്, ദീപു ചെറിയാൻ, എൽദോ വർഗീസ്, ജോസഫ് കര്യാക്കോസ്, സാം ചെറിയാൻ എന്നിവരും  വൻ ഭൂരിപക്ഷത്തിൽ  തെരഞ്ഞെടുക്കപ്പെട്ടു. വർഗീസ് പി. ഐസക്ക്, റിജി ജോർജ്ജ് ,   എന്നിവരാണ് ഓഡിറ്റേഴ്‌സ് . 
ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ കാലാവധി 2 വർഷം ആയതിനാൽ മുൻ ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട സാബു സ്കറിയാ, ജോർജ്ജ് മാത്യു എന്നിവരും പുതിയ ഭരണസമതിൽ തുടരും.

പ്രസിഡന്റ് ശാലു പുന്നൂസിന്റെ അധ്യക്ഷതയിൽ  ഫിലഡൽഫിയാ ക്രിസ്റ്റോസ് മാർത്തോമാ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു  ഇലക്ഷൻ നടത്തപ്പെട്ടത്.  തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു സാബു സ്കറിയ, അലക്സ് അലക്‌സാണ്ടർ,  ജോണ്‍സണ്‍ മാത്യു  എന്നിവർ ഇലക്ഷൻ കമ്മീഷണർമാരായി  നേതൃത്വം നൽകി.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് ചാണ്ടി:-  
സാമൂഹിക സാംസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായ  ഇദ്ദേഹം   മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ ഈ വർഷത്തെ  വൈസ്പ്രസിഡന്റായി പ്രവർത്തിക്കുന്നു.  മാപ്പിന്റെ ഐറ്റി കോര്‍ഡിനേറ്റര്‍ , ഫണ്ട് റേസിംഗ് ചെയര്‍മാന്‍, ട്രഷറാര്‍, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുള്ള തോമസ് ചാണ്ടി, 2018 - 2019 കാലയളവിലെ  ഫോമാ മിഡ് അറ്റ്‌ലാന്റിക്ക് റീജിയന്‍ സെക്രട്ടറിയും, 2018 ലെ ഫോമാ കണ്‍വെന്‍ഷന്‍ ചെണ്ടമേളം കോര്‍ഡിനേറ്ററും  ആയിരുന്നു.  മാഞ്ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇപ്പോള്‍ ഫിലാഡെല്‍ഫിയായില്‍ അറിയപ്പെടുന്ന സോഫ്റ്റ്‌വെയര്‍ കണ്‍സള്‍ട്ടന്റായി സേവനമനുഷ്ഠിക്കുന്നു.

സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോൺസൻ മാത്യു:-  
നീണ്ട 27 വർഷക്കാലമായി  മാപ്പിന്റെ വളർച്ചയ്ക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന   വ്യക്തിയാണ്  ജോൺസൺ മാത്യു. മാപ്പിനെ സ്വന്തം ജീവനെപ്പോലെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഇദ്ദേഹം നിരവധിത്തവണ മാപ്പിന്റെ ബോർഡ് ഓഫ് ട്രസ്റ്റി, അക്കൗണ്ടന്റ്, ട്രഷറാർ,  ലൈബ്രറി ചെയർമാൻ, കമ്മറ്റി മെമ്പർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഫിലാഡൽഫിയ പാർക്കിങ്  അതോറിറ്റി ഉദ്യോഗസ്ഥനായി  സേവനമനുഷ്ഠിക്കുന്നു.

മാപ്പ്  ട്രഷറാറായി വിജയിച്ച കൊച്ചുമോൻ വയലത്ത്:-  
മാപ്പ് യൂത്ത് കോർഡിനേറ്ററായി രണ്ടുവർഷക്കാലം മികച്ച പ്രവർത്തനം കാഴ്ചവച്ച  കൊച്ചുമോൻ വയലത്ത് ,  കോളജ് കാലഘട്ടത്തിത്തന്നെ സജീവ രാഷ്ട്രീയപ്രവർത്തകനായി തിളങ്ങിയിരുന്നു.    യൂത്ത് കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം തിരുവല്ല മാർത്തോമാ കോളജ് കെ എസ യു യൂണിറ്റ് പ്രസിഡന്റ്, കോളജ് ജനറൽ സെക്രട്ടറി,മാർത്തോമാ കോളജ് സ്പോർട്ട്സ്  സെക്രട്ടറി എന്നീ നിലകളിൽ മികച്ച പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായി.

രണ്ടു വർഷക്കാലം ഫിലഡൽഫിയാ എക്യൂമെനിക്കൽ കൗൺസിലിന്റെ ചാരിറ്റി കോർഡിനേറ്ററായും, രണ്ടു വർഷം  ഫിലാഡൽഫിയ മാർഷർ സ്ട്രീറ്റ് സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്റെ ട്രസ്റ്റിയായും സുത്യർഹ സേവനം അനുഷ്ടിച്ചിട്ടുള്ള  ഇദ്ദേഹം, INOC (ഇന്റർ നാഷണൽ ഓവർസീസ് കോൺഗ്രസ്) പെൻസിൽവാനിയ ചാപ്റ്റർ പ്രോഗ്രാം കോർഡിനേറ്ററായും, മാപ്പ്  യൂത്ത് കോർഡിനേറ്ററായും  പ്രവർത്തിക്കുന്നു.  ഡയാലിസിസ് സെന്ററിൽ  ബയോ മെഡിക്കൽ ടെക്‌നീഷ്യനായി ജോലിചെയ്യുന്നു.

തങ്ങളെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഫിലാഡൽഫിയയിലെ എല്ലാ നല്ലവരായ മാപ്പ് കുടുംബാംഗങ്ങൾക്കും തോമസ് ചാണ്ടി, ജോൺസൺ, കൊച്ചുമോൻ ടീം നന്ദി രേഖപ്പെടുത്തി.

വാർത്ത: രാജു ശങ്കരത്തിൽ, മാപ്പ് പി.ആർ ഓ 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

ന്യൂയോര്‍ക്കില്‍ വെടിവെച്ചു 2 പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു മരണം

എന്റെ ഗ്രന്ഥശാലകൾ.. (ഓർമ്മ: നൈന മണ്ണഞ്ചേരി)

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു

ഫൊക്കാന 'ഭാഷക്കൊരു ഡോളർ' അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല  വിഞ്ജാപനമിറക്കി

മയൂഖം ഫിനാലെ നാളെ (ജനുവരി 22) വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച  സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ  വിദേശകാര്യമന്ത്രി നിർദേശിച്ചു 

അനില്‍ വി. ജോണ്‍ (34) ഇല്ലിനോയിയിൽ അന്തരിച്ചു

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു.

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു

പ്രൊഫ.ജോര്‍ജ് കോശി; നന്മയുടെ പാതയിലേക്ക് തേരു തെളിച്ച ഒരു അദ്ധ്യാപക ശ്രേഷ്ഠന്‍: ശനിയാഴ്ച കോളേജ് അലുംനൈയുടെ അനുസ്മരണം (റ്റിറ്റി ചവക്കാമണ്ണില്‍)

ജൂബിലി വർഷത്തിൽ  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനു നവനേതൃത്വം

ഫ്രാങ്കോ വിധിയിലെ റീ ലേബൽഡ്  റേപ്പ് (Relabeled  Rape) -ജെയിംസ് കുരീക്കാട്ടിൽ

ഡോ. ഈപ്പൻ ഡാനിയേൽ, ജോർജ് ഓലിക്കൽ, റവ. ഫിലിപ്സ് മോടയിൽ പമ്പ അസോസിയേഷൻ സാരഥികൾ

ബോഡി ബാഗിൽ തിരിച്ചു വരുമെന്ന് ബന്ദി നാടകത്തിലെ അക്രമി;   വ്യാജ ക്യുആർ കോഡുകൾ സൂക്ഷിക്കുക 

റേച്ചൽ എ. ജോൺ (69) ന്യൂയോർക്കിൽ  അന്തരിച്ചു 

ആന്റോ വർക്കി ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ പ്രസിഡന്റ്, റോയി ആൻ്റണി സെക്രട്ടറി

കഴിഞ്ഞ വർഷം സാൻഫ്രാൻസിസ്കോയിൽ 650 പേർക്ക് മയക്കുമരുന്ന് മൂലം ജീവൻ നഷ്ടപ്പെട്ടു  

പ്രസിഡന്റ്‌  ബൈഡൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കൂ! (ബി ജോൺ കുന്തറ)

സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി  സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ   'മോം' എന്ന ഹ്രസ്വ ചിത്രം

വൈറ്റ് ഹൌസിൽ ഒരു വർഷം:   പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുമെന്ന് ബൈഡൻ 

View More