Image

വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം

ജോബിന്‍സ് Published on 28 November, 2021
വിദേശത്ത് നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം
കൊറോണ വൈറസിന്റെ ഏറ്റവും മാരകമേറിയ രൂപമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വിദേശത്ത് നിന്നും എത്തുന്നവര്‍ക്ക് കേരളം ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഇവര്‍ ആരെങ്കിലും പോസിറ്റിവായാല്‍ സാംപിള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കും. 

വിദേശരാജ്യങ്ങളില്‍ നിന്നും പുറപ്പെടുന്നതിന് മുമ്പ് ഇവര്‍ തീര്‍ച്ചയായും ആര്‍ടിപിസിആര്‍ ചെയ്യണം. ഇവിടെയെത്തിയ ശേഷവും ഉടന്‍ ആര്‍ടിപിസിആര്‍ ചെയ്യണം. ഏഴ് ദിവസത്തെ ക്വാറന്റീന്‍ കഴിഞ്ഞും ടെസ്റ്റ് നടത്തണം . ഇങ്ങനെ മൂന്ന് ടെസ്റ്റുകളാണ് നടത്തേണ്ടത്. 

വിദേശത്തു നിന്നും കൂടുതല്‍ ആളുകള്‍ എത്തുന്ന പശ്ചാത്തലത്തിലാണ് സംഭവം. ഒമിക്രോണ്‍ വകഭേദം കൂടുതല്‍ രാജ്യങ്ങളില്‍ കണ്ടെത്തി. ജര്‍മനി, ബ്രിട്ടന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇസ്രായേല്‍ അതിര്‍ത്തികള്‍ അടച്ചു. രോഗത്തെ ചെറുക്കാന്‍ അതിര്‍ത്തികള്‍ അടച്ചും നിരീക്ഷണം ശക്തമാക്കിയും യുദ്ധസമാന നീക്കങ്ങളിലാണ് ലോകരാജ്യങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക