Image

യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

ജോബിന്‍സ് Published on 28 November, 2021
യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
യുവതിയുടെ നഗ്ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോന് എതിരെയാണ് പൊലീസ് കേസെടുത്തത്. 

നഗ്‌ന ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന് യുവതിയുടെ പരാതിയിലാണ് കേസ്. പീഡനം, നഗ്ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.

സജിമോനടക്കം 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റുള്ളവര്‍ക്കെതിരെ കേസെടുത്തത്. സജിമോന്‍ മുമ്പും ഒരു യുവതിയെ പീഡിപ്പിച്ച കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. 

തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി ആയിരുന്ന സജിമോനെ കേസിനെ തുടര്‍ന്ന് പാര്‍ട്ടി തരംതാഴ്ത്തുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക