Image

വാക്‌സിനെടുക്കാത്ത അധ്യപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ജോബിന്‍സ് Published on 28 November, 2021
വാക്‌സിനെടുക്കാത്ത അധ്യപകര്‍ക്കെതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ ഇനിയും സ്വീകരിക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകള്‍ തുറന്നിട്ടും അധ്യാപകര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുകത കാട്ടിയതോടെയാണ് വിദ്യാഭ്യാസവകുപ്പ് നടപടിയിലേക്ക് നീങ്ങുന്നത്. 

നിലവില്‍ ഏകദേശം 5,000 ത്തോളം പേര്‍ വാക്സിനെടുത്തിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് നീക്കങ്ങള്‍ ആരംഭിച്ചു. ദുരന്തനിവാരണ വകുപ്പുമായി ആലോചിച്ചാണ് വകുപ്പുതല നടപടി എടുക്കാന്‍ പോകുന്നത്.

ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പല അധ്യാപകരും വാക്സിന്‍ എടുക്കാത്തത്. എന്നാല്‍ ഇതില്‍ അധികം പേരും മതിയായ കാരണമില്ലാതെയാണ് വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ്.

 കഴിഞ്ഞ ദിവസം സ്‌കൂളുകളുടെ സമയം വൈകുന്നേരം വരെ ആക്കാനുള്ള ശിപാര്‍ശ വിദ്യാഭ്യാസവകുപ്പ് മുന്നോട്ട് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിന്‍ എടുക്കാത്ത അധ്യാപകരെ കണ്ടെത്തി നടപടിയെടുക്കാന്‍ കര്‍ശന തീരുമാനം എടുത്തത്. മതപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകരും ഏറെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക