Image

ഇന്ത്യയേയും ഹിന്ദുക്കളേയും വേര്‍തിരിക്കാനാവില്ലെന്ന് മോഹന്‍ ഭാഗവത്

ജോബിന്‍സ് Published on 28 November, 2021
ഇന്ത്യയേയും ഹിന്ദുക്കളേയും വേര്‍തിരിക്കാനാവില്ലെന്ന് മോഹന്‍ ഭാഗവത്
ഇന്ത്യയേയും ഹിന്ദുക്കളേയും വേര്‍തിരിക്കാനാവില്ലെന്നും ഇന്ത്യയും ഹിന്ദുക്കളും ഒന്നാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത്. ഹിന്ദുക്കളില്ലാതെ ഇന്ത്യയും ഇന്ത്യയില്ലാതെ ഹിന്ദുക്കളുമില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നടന്ന ഒരു പരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഇന്ത്യ ഒറ്റയ്ക്ക് നിന്നു. ഇതാണ് ഹിന്ദുത്വയുടെ സത്ത. ഇക്കാരണത്താല്‍ ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണ്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞവരുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു. ഒന്നെങ്കില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞുവരുന്നു അല്ലെങ്കില്‍ ഹിന്ദുത്വ വികാരം കുറഞ്ഞുവരുന്നു ഇതാണവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

നമ്മള്‍ ഹിന്ദുക്കളാണെന്ന ആശയം മറന്നതിനാലാണ് ഇന്ത്യ വിഭജിച്ച് പാകിസ്ഥാന്‍ രൂപീകരണം നടന്നതെന്നും സ്വയം ഹിന്ദുക്കള്‍ എന്ന് കരുതുന്നവരുടെ ശക്തി കുറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുരാഷ്ട്രമെന്ന വാദത്തില്‍ നിന്നും പിന്നോട്ട് പോകാന്‍ തയ്യാറല്ലെന്ന സൂചനയാണ് മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയില്‍ വ്യക്തമാകുന്നത്.

Join WhatsApp News
Christian 2021-11-29 06:16:31
അമേരിക്കയെയും ക്രിസ്ത്യാനികളെയും വേർതിരിക്കാനാവില്ല ഭാഗവതെ . അതിനാൽ അമേരിക്കയിലുള്ള സംഘികളെ തിരിച്ച കൊണ്ട് പോകുക
NINAN MATHULLAH 2021-11-29 12:33:40
What BJP/RSS lacks is the ability to see man as man and India as India. Most people see others through the myopic eyes of religion and race.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക