Image

കോഴിക്കോട്ട് വഴിവെട്ടുന്നത് തടഞ്ഞ യുവതിക്ക് മണ്‍വെട്ടി കൊണ്ട് മര്‍ദ്ദനം

ജോബിന്‍സ് Published on 28 November, 2021
കോഴിക്കോട്ട് വഴിവെട്ടുന്നത് തടഞ്ഞ യുവതിക്ക് മണ്‍വെട്ടി കൊണ്ട് മര്‍ദ്ദനം
പറമ്പിലൂടെ വഴിവെട്ടാന്‍ ശ്രമിച്ചത് തടഞ്ഞ യുവതിക്ക് നേരെ ആക്രമണം. കോഴിക്കോട് ഇരിങ്ങല്‍ കൊളാവിയിലാണ് യുവതിയെ ഒരു സംഘം ആളുകള്‍ മണ്‍വെട്ടി കൊണ്ട് ആക്രമിച്ചത്. പരിക്കേറ്റ കൊളാവി സ്വദേശി ലിഷയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. അനുമതിയില്ലാതെ പറമ്പിന് സമീപത്ത് വഴി വെട്ടാന്‍ ശ്രമിച്ചത് ലിഷ ചോദ്യം ചെയ്തു. ഇതോടെ സംഘം യുവതിയെ ആക്രമിക്കുകയും, മണ്‍വെട്ടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു. ആക്രമണത്തില്‍ യുവതിക്ക് തലയ്ക്ക് സാരമായി പരിക്കേറ്റു. പൊലീസ് എത്തിയാണ് ലിഷയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

സംഘത്തില്‍ ഏകദേശം 30 ഓളം പേരുണ്ടായിരുന്നതായി യുവതി പറഞ്ഞു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പയ്യോളി പൊലീസ് അറിയിച്ചു. വഴിവെട്ടുന്നതിനെ തുടര്‍ന്ന് ഏറെനാളായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക