Image

ഒമിക്രോൺ: വിദേശത്തു നിന്നെത്തുന്നവർ 7 ദിവസം ക്വാറന്റൈനിൽ: മന്ത്രി വീണ ജോർജ്ജ്

പി.പി.ചെറിയാൻ Published on 28 November, 2021
ഒമിക്രോൺ: വിദേശത്തു നിന്നെത്തുന്നവർ  7 ദിവസം ക്വാറന്റൈനിൽ: മന്ത്രി വീണ ജോർജ്ജ്

വിവിധ ലോകരാജ്യങ്ങളിൽ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) പടരുന്ന സാഹചര്യത്തിൽ കേരളം ജാഗ്രത ശക്തമാക്കുന്നു. നിലവിൽ അൽപം അയഞ്ഞ നിലയിലുള്ള ക്വാറന്റൈൻ സംവിധാനം കൂടുതൽ കർശനമാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്. വിദേശങ്ങളിൽ നിന്നെത്തുന്നവർ 7 ദിവസം ക്വാറന്റൈനിൽ പോകണമെന്നത് നിർബന്ധമാക്കും. 

അതെസമയം ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് മന്ത്രി വീണ ജോർജ്ജ് വ്യക്തമാക്കി. എയർപോർട്ടുകളിൽ പരിശോധന കർശനമാക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി വരികയാണ്.  

ഇതിനിടയിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളും സംസ്ഥാന സർക്കാരിന് ലഭിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവർ കോവിഡ് പൊസിറ്റീവായാൽ അവരുടെ സാമ്പിളുകൾ ജനിതകശ്രേണീകരണത്തിന് അയയ്ക്കേണ്ടതുണ്ടെന്നും കേന്ദ്രം നിർദ്ദേശിക്കുന്നു. പുതിയ കോവിഡ് വകഭേദമാണോ അവരെ ബാധിച്ചിരിക്കുന്നത് എന്ന് കണ്ടെത്താനാണിത്. 

അതെസമയം കേരളത്തിൽ നിന്ന് തിരിച്ചെത്തുന്ന വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയമാക്കാൻ കർണാടക സർക്കാർ തീരുമാനിച്ചതായി റിപ്പോർ‌ട്ടുകൾ പറയുന്നു. 16 ദിവസം മുമ്പു വരെ വന്ന വിദ്യാർത്ഥികളെ ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കും. ആർടിപിസിആർ ഫലം ലഭിച്ചതിനു ശേഷം ഏഴു ദിവസം കഴിഞ്ഞാൽ വീണ്ടും പരിശോധനയ്ക്ക് വിധേയമാകണം. തങ്ങളുടെ എല്ലാ സംസ്ഥാന അതിർത്തികളിലും പരിശോധന കർക്കശമാക്കാനാണ് കർണാടകത്തിന്റെ തീരുമാനം. കോവിഡ് ഏറ്റവും മോശമായ രീതിയിൽ ബാധിച്ച മഹാരാഷ്ട്രയുടെയും, ഇപ്പോഴും താരതമ്യേന ഉയർന്ന കോവിഡ് കണക്കുകളുള്ള കേരളത്തിന്റെയും അതിർത്തികളിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. 

അതിനിടെ, രാജ്യാന്തര വിമാന സർവ്വീസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ പുനപ്പരിശോധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക