America

ഓൾ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2022 വിജീ റാവൂ വിൻ്റെയും, നിമ്മീ ദാസ്സിൻ്റെയും നേതൃത്വത്തിൽ

(പി ഡി ജോർജ് നടവയൽ)

Published

on

ന്യൂ യോർക്ക്: ലോകത്തിലെ അതുല്യകലാകാരന്മാർ കലാ വിരുന്നുകൾ അവതരിപ്പിക്കുവാൻ കൊതിക്കുന്ന അന്താരാഷ്ട്ര കലാ വേദിയായ കാർണഗീ ഹാളിൽ  ജനുവരി 22ന് ‘ത്രി അക്ഷാ കമ്പനി’, ‘ഭരതം അക്കാഡമി’ എന്നീ നൃത്തകലാ വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ ഭാരതീയ നർത്തകിമാരുടെ “ഓൾ ഇന്ത്യൻ ഡാൻസ് ഫെസ്റ്റിവൽ 2022” അരങ്ങേറുന്നു. ഗുരു വിജീ റാവൂ, നിമ്മീ ദാസ് എന്നിവർ നൃത്തങ്ങൾ ചിട്ടപ്പെടുത്തുന്നൂ.

കാർണഗീ ഹാളിൽ കലാവതരണത്തിന് അവസരം ലഭിക്കുക എന്നത് അതാരാഷ്ട്ര പുരസ്കാര നേട്ടത്തിനു തുല്യമാണ്. എല്ലാ വിഭാഗങ്ങളിലെയും ഏറ്റവും മികച്ച കലാകാരന്മാരുടെ അപാരമായ കലാ പ്രകടനം വർഷങ്ങളിലുടനീളം ഏറ്റുവാങ്ങാൻ ഭാഗ്യം സിദ്ധിച്ച കാർണഗീ ഹാളിൽ കലാവതരണത്തിന് അവസരം ലഭിക്കുന്ന ഗുരു വിജീ റാവൂ, നിമ്മീ ദാസ് ടീമിൻ്റെ നൃത്തോത്സവത്തിൽ, ഇന്ത്യയിലെമ്പാടുമുള്ള ക്ലാസിക്കൽ, നാടോടി-സമകാലിക-നൃത്ത രൂപങ്ങൾ,  ഭരതനാട്യം, കഥക്, ഒഡീസി, കുച്ചിപ്പുടി, മോഹിനിയാട്ടം, ഗർബ, കൊരവങ്കി, കോലാട്ട എന്നിവ ഉൾപ്പെടെ അനുപമമായ നൃത്തരൂപങ്ങൾ ആവിഷ്ക്കരിക്കുന്നു. 2022 ജനുവരി 22-ന് കാർണഗീ ഹാളിലെ സ്റ്റേൺ ഓഡിറ്റോറിയം/പെരൽമാൻ സ്റ്റേജിൽ ഉച്ചയ്ക്ക് 2 മണി മുതൽ ഇന്ത്യൻ നൃത്തത്തിന്റെയും സംസ്‌കാരത്തിന്റെയും സമൃദ്ധി ആഘോഷിക്കാനാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്.

നിമ്മീ ദാസ് ഫിലഡൽഫിയയും വിജീ റാവൂ  ഹാരിസ് ബർഗും ആസ്ഥാനമാക്കിയാണ് നൃത്തവിദ്യാലയങ്ങൾ നടത്തുന്നത്. ത്രി അക്ഷാ നൃത്ത വിദ്യാലയ ഉടമയായ വിജി റാവൂ ഫിലഡൽഫിയ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നൃത്താദ്ധ്യാപികയാണ്. ഭരതം ഡാൻസ് അക്കാഡമിയാണ് നിമ്മീ ദാസിൻ്റെ  നൃത്തകലാ സ്ഥാപനം, നേഴ്സ് എഡ്യൂക്കെറ്ററാണ്.

"ശകുന്തളാ ആൻ്റ് ദ ലോസ്റ്റ് റിങ്ങ്" എന്ന നൃത്ത ശിൽപ്പമാണ് നിമ്മീ ദാസ് ടീം അവതരിപ്പിക്കുന്നത്. പ്രൊഫസ്സർ പ്രഭാ വർമ രചിച്ച ഗാനങ്ങൾക്ക് കല്ലറ ഗോപനാണ് സംഗീതം നൽകിയിരിക്കുന്നത്.

അമൂല്യമായ ചരിത്രം, അതിശയകരമായ ശബ്ദശാസ്ത്രം, വിവിധ കച്ചേരി ഹാളുകളുടെ സൗന്ദര്യം, ന്യൂയോർക്ക് സിറ്റിയിലെ സ്ഥാനം എന്നിവയിൽ വേരൂന്നിയ, കാർണഗീ ഹാൾ, ന്യൂയോർക്കിനെ, ലോകത്തിലെ മികച്ച സാംസ്കാരിക തലസ്ഥാനങ്ങളിലൊന്നായി ഉയർത്തുന്നതിൽ  1891-മുതൽ പ്രധാന പങ്ക് വഹിക്കുന്നു.  ആഗോള സംഗീത ശാഖയിൽ അനശ്വര വീചികൾ തീർത്ത, റൊമാന്റിക് കാലഘട്ടത്തിലെ റഷ്യൻ സംഗീതസംവിധായകനായിരുന്ന,  പ്യോട്ടറോളീച്ച് ചൈക്കാസ്കി, ചെക്ക് സംഗീതജ്ഞൻ അൻ്റണിൻ ഡിവോഷാക്ക്, ആസ്റ്റ്റിയൻ സംഗീത സമ്രാട്ട് ഗുസ്റ്റാവ് മാളർ, ഹങ്കേറിയൻ കമ്പോസർ ബെലാ ബാർട്ടാക്ക്, അമേരിക്കൻ സംഗീതജ്ഞൻ ജോർജ് ഗിർഷ്വിൻ, അമേരിക്കൻ ഗായിക ബില്ലീ ഹോളിഡേ , അനശ്വര അമേരിക്കൻ ജാസ്സ് ആൻ്റ്  ക്ളരിനെറ്റിസ്റ്റ് ബെന്നി ഗുഡ്‌മെൻ, പ്രശസ്ത അമേരിക്കൻ അഭിനേത്രിയും ഗായികയും നർത്തകിയും റേഡിയോ- ടെലിവിഷൻ അവതാരകയുംഹാസ്യകലാകാരിയുമായിരുന്ന ജൂഡി ഗാർലൻ്റ്, ഇംഗ്ളീഷ് റോക്ക് ബാൻ്റ് ദി ബീറ്റിൽസ് തുടങ്ങി അതിപ്രഗത്ഭരായ മഹാത്‌മാക്കൾ ദേവരാഗം തീർത്ത ദേവലോകമാണ് കാർണ്ണഗി ഹാൾ.

സ്കോറ്റിഷ് അമേരിക്കൻ സ്റ്റീൽ വ്യവസ്സായിയും  കാരുണ്യപ്രവർത്തകനുമായിരുന്ന ആണ്ട്രൂ കാർണഗിയാണ് കാർണഗി ഹാളിൻ്റെ സ്ഥാപകൻ., വില്ല്യം ട ട് ഹിൽ എന്ന സെല്ലിസ്റ്റ് (വയലിൻ പോലുള്ള സംഗീത ഉപകരണ വാദകൻ) ആയിരുന്നു കാർണഗീ ഹാളിൻ്റെ  ആർക്കിറ്റെക്റ്റ്. 1891ൽ നിർമ്മിതമായി. പിന്നീട് ന്യൂ യോർക്ക് സിറ്റി കൗൺസിലിൻ്റെ മേൽ നോട്ടത്തിലായി.

അഡ്രസ്സ്:  Address: 881, 7th Ave, New York, NY 10019 (Midtown Manhattan in New York City. It is at  881 Seventh Avenue, occupying the east side of Seventh Avenue between West 56th and 57th Streets.).

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

ന്യൂയോര്‍ക്കില്‍ വെടിവെച്ചു 2 പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ മൂന്നു മരണം

എന്റെ ഗ്രന്ഥശാലകൾ.. (ഓർമ്മ: നൈന മണ്ണഞ്ചേരി)

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു

ഫൊക്കാന 'ഭാഷക്കൊരു ഡോളർ' അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല  വിഞ്ജാപനമിറക്കി

മയൂഖം ഫിനാലെ നാളെ (ജനുവരി 22) വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച  സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ  വിദേശകാര്യമന്ത്രി നിർദേശിച്ചു 

അനില്‍ വി. ജോണ്‍ (34) ഇല്ലിനോയിയിൽ അന്തരിച്ചു

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

നിർമ്മലയുടെ നോവൽ 'മഞ്ഞിൽ ഒരുവൾ' പ്രകാശനം ചെയ്തു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു.

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു

പ്രൊഫ.ജോര്‍ജ് കോശി; നന്മയുടെ പാതയിലേക്ക് തേരു തെളിച്ച ഒരു അദ്ധ്യാപക ശ്രേഷ്ഠന്‍: ശനിയാഴ്ച കോളേജ് അലുംനൈയുടെ അനുസ്മരണം (റ്റിറ്റി ചവക്കാമണ്ണില്‍)

ജൂബിലി വർഷത്തിൽ  കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിനു നവനേതൃത്വം

ഫ്രാങ്കോ വിധിയിലെ റീ ലേബൽഡ്  റേപ്പ് (Relabeled  Rape) -ജെയിംസ് കുരീക്കാട്ടിൽ

ഡോ. ഈപ്പൻ ഡാനിയേൽ, ജോർജ് ഓലിക്കൽ, റവ. ഫിലിപ്സ് മോടയിൽ പമ്പ അസോസിയേഷൻ സാരഥികൾ

ബോഡി ബാഗിൽ തിരിച്ചു വരുമെന്ന് ബന്ദി നാടകത്തിലെ അക്രമി;   വ്യാജ ക്യുആർ കോഡുകൾ സൂക്ഷിക്കുക 

റേച്ചൽ എ. ജോൺ (69) ന്യൂയോർക്കിൽ  അന്തരിച്ചു 

ആന്റോ വർക്കി ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ പ്രസിഡന്റ്, റോയി ആൻ്റണി സെക്രട്ടറി

കഴിഞ്ഞ വർഷം സാൻഫ്രാൻസിസ്കോയിൽ 650 പേർക്ക് മയക്കുമരുന്ന് മൂലം ജീവൻ നഷ്ടപ്പെട്ടു  

പ്രസിഡന്റ്‌  ബൈഡൻ ജനതയുടെ ആവശ്യങ്ങൾ ശ്രദ്ധിക്കൂ! (ബി ജോൺ കുന്തറ)

സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായി  സാന്‍ഫ്രാന്‍സിസ്‌കോ സര്‍ഗ്ഗവേദിയുടെ   'മോം' എന്ന ഹ്രസ്വ ചിത്രം

വൈറ്റ് ഹൌസിൽ ഒരു വർഷം:   പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുമെന്ന് ബൈഡൻ 

View More