Image

ഡാളസ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച് മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

പി പി ചെറിയാന്‍ Published on 29 November, 2021
 ഡാളസ് സെന്റ് തോമസ് സീറോ  മലബാര്‍ ചര്‍ച് മുന്‍ നിര  ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു
ഡാളസ്: സെന്റ് തോമസ് സീറോ  മലബാര്‍ ചര്‍ച്ച് ഡാളസ് ഇടവകയിലെ മുന്‍ നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. നവംബര് 28  ഞായറാഴ്ച രാവിലെ 8.30ന് ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെ കാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചതിന് ശേഷം പാരീഷ് ഹാളില്‍ കൂടിയ സമ്മേളനത്തില്‍ ഇടവകാംഗങ്ങളായ ആരോഗ്യ പ്രവര്‍ത്തകരും അവരുടെ കുടുംബാംഗങ്ങളും സംബന്ധിച്ചു.

 നൂറ്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുള്ള ഇടവകയില്‍ ഈ  ചടങ്ങ് സംഘടിപ്പിച്ചത്  പാരിഷ് കൗണ്‍സില്‍ അംഗം എല്‍സി ഫിലിപ്പിന്റെ നേതൃത്വത്തിലാണ്.

ഇടവക വികാരി ഫാ ജെയിംസ് നിരപ്പേലിന്റെ പ്രാര്‍ത്ഥനയോടു കൂടി സമ്മേളനം ആരംഭിച്ചു. എല്‍സി ഫിലിപ്പ് സ്വാഗതം ആശംസിച്ചു. ടെസ്സി ചങ്ങങ്കേരില്‍ (ഐ സി യൂ നേഴ്‌സ് ) എനെറ്റ് തോമസ് (ഇ ആര്‍ നേഴ്‌സ് ), ഷൈനി ജോളി(എന്‍ ഐ സി യു നേഴ്‌സ് ) എന്നിവര്‍ തങ്ങളുടെ കോവിഡ് അനുഭവങ്ങള്‍ പങ്ക് വച്ചു. ഒരു നഴ്‌സിന്റെ മകളുടെ കണ്ണിലൂടെ കോവിഡ് അനുഭവങ്ങള്‍ പങ്ക് വച്ചുകൊണ്ട് സാന്ദ്ര ടോണി സംസാരിച്ചു. 

ഷാജി തോമസ് ആലപിച്ച 'ഒരു മഴയും തോരാതിരുന്നിട്ടില്ല' എന്ന ഗാനം സാഹചര്യവുമായി വളരെയധികം പൊരുത്തപ്പെടുന്നതായിരുന്നു. 'ഗ്രേറ്റ് 100 നഴ്‌സസ്' അവാര്‍ഡിന്  അര്‍ഹയായ ആന്‍സി മാത്യുവിനെ പ്രത്യേകമായി ആദരിച്ചു. ആഷ്ലി കലൂറും സംഘവും അവതരിപ്പിച്ച സംഘ നൃത്തം ചടങ്ങിന് കൊഴുപ്പേകി. പരിപാടിക്കിടയില്‍  നടത്തിയ റാഫിള്‍ ടിക്കറ്റ് നറുക്കെടുപ്പ് ആവേശം പകരുന്നതായിരുന്നു. 'മാസ്റ്റര്‍ ഓഫ് സെറിമോണി' ആയിരുന്ന ഐറിന്‍  കലൂര്‍ അക്ഷരാര്‍ത്ഥത്തില്‍ പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു.

പരിപാടികള്‍ക്കൊടുവില്‍ എല്ലാവരുമൊരുമിച്ച്  ഫോട്ടോ എടുക്കുകയും, ഇടവക വികാരി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി  സംഘാടകര്‍ ഉച്ചഭക്ഷണവും സജ്ജീകരിച്ചിരുന്നു.

 ഡാളസ് സെന്റ് തോമസ് സീറോ  മലബാര്‍ ചര്‍ച് മുന്‍ നിര  ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു ഡാളസ് സെന്റ് തോമസ് സീറോ  മലബാര്‍ ചര്‍ച് മുന്‍ നിര  ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു ഡാളസ് സെന്റ് തോമസ് സീറോ  മലബാര്‍ ചര്‍ച് മുന്‍ നിര  ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക