Image

തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നേരിയ ഭൂചലനം

ജോബിന്‍സ് Published on 29 November, 2021
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ നേരിയ ഭൂചലനം
തമിഴ്നാട് വെല്ലൂരില്‍ ഭൂചലനം. പുലര്‍ച്ചെ 4.17ന് 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ റിപ്പോര്‍ട്ട് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രതയാണ് ഭൂചലനം രേഖപ്പെടുത്തിയത്. വെല്ലൂരില്‍ നിന്ന് 59 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് എന്‍സിഎസ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആളപായമോ മരണമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയാണ് വെല്ലൂരില്‍ ലഭിച്ചത്. ഇതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളില്‍ ഭീതിയുളവാക്കി ഭൂചലനം ഉണ്ടായത്. 

ഭൂചലനം കൂടി ഉണ്ടായ സാഹചര്യത്തില്‍ വെല്ലൂര്‍, തമിഴ്നാട്ടിലെ റാണിപ്പേട്ട്, തിരുപ്പത്തൂര്‍ ജില്ലകളില്‍ പാലാര്‍ നദി, ചെക്ക് ഡാമുകള്‍, ലോ ലെവല്‍ പാലങ്ങള്‍ എന്നിവ കടക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക