Image

കൊവിഷീല്‍ഡും കൊവാക്‌സിനും ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് വിദഗ്ദര്‍

ജോബിന്‍സ് Published on 29 November, 2021
കൊവിഷീല്‍ഡും കൊവാക്‌സിനും ഒമിക്രോണിനെ പ്രതിരോധിക്കുമെന്ന് വിദഗ്ദര്‍
കോവിഡ് വാക്‌സുനുകളായ കൊവിഷീല്‍ഡ് , കൊവാക്‌സിന്‍ എന്നിവയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വിദഗ്ദര്‍. പുതിയ വകഭേഭം ഈ വാക്‌സിനുകളുടെ ഫലപ്രാപ്തിയെ വെല്ലുവിളിച്ചേക്കാമെന്നും എന്നാല്‍ ആശുപത്രിവാസത്തെയും മരണത്തെയും തടയാന്‍ ഈ വാക്‌സിനുകള്‍ക്കാകുമെന്നും  വിഗഗ്ദര്‍ പറയുന്നു. 

ഐസിഎംആര്‍ എപ്പിഡെമിയോളജി ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് വിഭാഗത്തിന്റെ മുന്‍ തലവനും മുതിര്‍ന്ന ശാസ്ത്രഞ്ജനുമായ രാമന്‍ ഗംഗാഖേദ്ക്കറാണ് ഇക്കാര്യം പറഞ്ഞത്. ആളുകള്‍ തീര്‍ച്ചയായും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്നും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. 

വാക്സിന്‍ ഒഴിവാക്കാനുള്ള ഒമിക്രോണിന്റെ കഴിവോ അല്ലെങ്കില്‍ സ്വാഭാവിക അണുബാധ മൂലമുണ്ടാകുന്ന രോഗപ്രതിരോധ പ്രതികരണമോ മനസിലാക്കാന്‍ ഇതുവരെ മതിയായ ഡാറ്റയില്ലെന്നും അദ്ദേഹം പറഞ്ഞു വാക്‌സിനുകള്‍ ഒമിക്രോണില്‍ നിന്ന് സംരക്ഷണം നല്‍കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിന്‍ വിദഗ്ധന്‍ പ്രസാദ് കുല്‍ക്കര്‍ണിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക