Image

യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

ജോബിന്‍സ് Published on 29 November, 2021
യുഡിഎഫ് യോഗത്തില്‍ നിന്നും വിട്ടുനിന്ന് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും
അപ്രതീക്ഷിത നീക്കവുമായി ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. സര്‍ക്കാരിനെതിരായ സമരങ്ങള്‍ കൂടുതല്‍ കടുപ്പിക്കാനായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ഇരുവരും പങ്കെടുത്തില്ല. 

തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് ഇവര്‍ വിട്ട് നിന്നു എന്നതാണ് ശ്രദ്ധേയം. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കള്‍
 തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്.

എറ്റവുമൊടുവില്‍ പാര്‍ട്ടി പുനസംഘടനയിലടക്കം ഇരുവരും നിലവിലെ നേതൃത്വവുമായി ഇടഞ്ഞിരുന്നു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുനസംഘടന നിര്‍ത്തിവയ്ക്കണമെന്നായിരുന്നു ഇരുവരുടേയും ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഉമ്മന്‍ ചാണ്ടി സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. 

എന്നാല്‍ ഇന്നത്തെ യോഗത്തില്‍ നിന്നും വിട്ടുനിന്നത് സംബന്ധിച്ച് ഇരുവരും പ്രതികരിച്ചിട്ടില്ല.  അട്ടപ്പാടി ശിശുമരണം, കെ റെയില്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നത് സംബന്ധിച്ച് ആലോചിക്കാനാണ് ഇന്നത്തെ യുഡിഎഫ് യോഗം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക