Image

കൊവിഷീല്‍ഡിന്റെ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ജോബിന്‍സ് Published on 02 December, 2021
കൊവിഷീല്‍ഡിന്റെ ബൂസ്റ്റര്‍ ഡോസിന് അനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്
കോവിഷീല്‍ഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസിന് അനുമതി ആവശ്യപ്പെട്ട് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ രംഗത്ത്. ഇത് സംബന്ധിച്ച അപേക്ഷ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചു. കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടി പല രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്‍ ബൂസ്റ്ററിനായി അനുമതി തേടിയത്.

യുകെയുടെ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജന്‍സി ആസ്ട്രസെനക്ക വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവണ്‍മെന്റ് ആന്‍ഡ് റെഗുലേറ്ററി അഫയേഴ്‌സ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ സിങ് ചൂണ്ടിക്കാട്ടി. പല രാജ്യങ്ങളിലും ഇതിനോടകം തന്നെ വാക്സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കി തുടങ്ങി. ബൂസ്റ്റര്‍ ഡോസുകള്‍ക്കായി അപേക്ഷകള്‍ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക