Image

മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍; പിണറായി സ്റ്റാലിന് കത്തയച്ചു

Published on 02 December, 2021
മുന്നറിയിപ്പില്ലാതെ ഡാം തുറക്കല്‍; പിണറായി  സ്റ്റാലിന് കത്തയച്ചു
തൊടുപുഴ:  മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഏഴു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം തുറന്നു. 2944 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ തുടരുകയാണ്. ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.

മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതില്‍ കേരളം അശങ്കയറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. ഷട്ടര്‍ തുറക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142 അടിയില്‍ ക്രമീകരിക്കുന്ന തമിഴ്‌നാടിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളം സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതിയെ സമീപിച്ചിരുന്നു.

മഴമേഖലയിലെ കനത്ത മഴ ആശങ്കപ്പെടുത്തുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് സുരക്ഷിതമായ അളവിലേക്ക് എത്രയും വേഗം താഴ്ത്താന്‍ തമിഴ്‌നാടിനു നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി വി.പി.ജോയി മേല്‍നോട്ട സമിതി ചെയര്‍മാനു കത്തു നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക