Image

ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഐപിസിഎന്‍എ കാലിഫോര്‍ണിയ ചാപ്റ്റര്‍ അനുശോചിച്ചു

Published on 03 December, 2021
ജെഫിന്‍ കിഴക്കേക്കുറ്റിന്റെ വേര്‍പാടില്‍ ഐപിസിഎന്‍എ കാലിഫോര്‍ണിയ ചാപ്റ്റര്‍ അനുശോചിച്ചു
ലോസ്ആഞ്ചലസ്: ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റേയും, ഡോളിയുടേയും പുത്രന്‍ ജഫിന്‍ കിഴക്കേക്കുറ്റിന്റെ അകാല നിര്യാണത്തില്‍ പ്രസ്‌ക്ലബ് കാലിഫോര്‍ണിയ ചാപ്റ്റര്‍ അനുശോചിച്ചു.

പ്രസിഡന്റ് സോദരന്‍ വര്‍ഗീസ് അധ്യക്ഷനായിരുന്നു. കഴിഞ്ഞ ചില ആഴ്ചകള്‍ക്കുമുമ്പ് നടന്ന മാധ്യമ സമ്മേളനത്തില്‍ ആദ്യാവസാനം പങ്കെടുക്കുകയും സൗഹൃദത്തോടെ ഇടപെടുകയും ചെയ്തത് ജോയിന്റ് ട്രഷറര്‍ ജിജി ഏബ്രഹാം ചൂണ്ടിക്കാട്ടി. കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി സെക്രട്ടറി മനു തുരുത്തിക്കാട് പറഞ്ഞു.

ജെഫിന്റെ മാതാപിതാക്കള്‍, സഹോദരന്മാര്‍, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് സര്‍വ്വേശ്വരന്‍ സമാധാനം നല്‍കി ആശ്വസിപ്പിക്കട്ടെ എന്നു ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് റെജി ജോണ്‍, ട്രഷറര്‍ ഡോ. ജോണ്‍ വെസ്‌ലി എന്നിവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക