America

നൈമയുടെ വാര്‍ഷികാഘോഷം പ്രൗഢഗംഭീരമായി

ഷാജീ രാമപുരം

Published

on

ന്യൂയോര്‍ക്ക്: യുവതലമുറക്ക് പ്രാതിനിധ്യം നല്‍കി നാലുവര്‍ഷം മുമ്പു രൂപംകൊണ്ട ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ (നൈമ) അതിന്റെ രണ്ടാം കുടുംബസംഗമം നവംബര്‍ 28ന് ന്യൂയോര്‍ക്കിലെ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച്  നടത്തപ്പെട്ടു. നോര്‍ത്ത് ഹെമ്പ്സ്റ്റഡ് ടൗണ്‍ ക്ലാര്‍ക്ക് സ്ഥാനത്തേക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വിജയിച്ച രാഗിണി ശ്രീവാസ്തവ മുഖ്യാതിഥി ആയിരുന്നു. 

ഫൊക്കാനയെ പ്രതിനിധികരിച്ചു ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, പ്രശസ്ത മലയാളീ എഴുത്തുകാരി സരോജ വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കലാതരംഗിണി മേരി ജോണ്‍, ഡോ. റിയ കെ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ഗ്രൂപ്പ്, സെമിക്ലാസിക്ക് ഡാന്‍സുകള്‍, ജീവധാര സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ബോളിവുഡ് ഡാന്‍സുകള്‍, ജോഷി - ജിനു സഖ്യത്തിന്റെ സംഗീതനിശ, ലാല്‍ അങ്കമാലിയുടെ മിമിക്‌സ്, നാടന്‍ പാട്ടുകള്‍ എന്നിവയ്ക്ക് പുറമേ അസോസിയേഷന്‍ അംഗങ്ങളായ സുജിത് മൂലയില്‍, അഞ്ജന മൂലയില്‍, ജോസ്, ആഞ്ജലീന ജേക്കബ്, എമ്മ കുര്യന്‍ തുടങ്ങിയവരുടെ വൈവിദ്ധ്യമായ കലാപരിപാടികള്‍ ഈ ആഘോഷ പരിപാടിയുടെ പകിട്ട് വര്‍ദ്ധിപ്പിച്ചു. 

ലാജി തോമസ്, മാത്യൂ ജോഷ്വാ എന്നിവര്‍ എംസിമാരായി നിയന്ത്രിച്ച പരിപാടിയില്‍ പ്രസിഡന്റ് ജേക്കബ് കുര്യന്‍ സ്വാഗതവും സെക്രട്ടറി സിബു ജേക്കബ് നന്ദിയും രേഖപ്പെടുത്തി. ഫൊക്കാന നേതാക്കളായ തോമസ് തോമസ്, ബിജു ജോണ്‍, ലീലാ മാരേട്ട് എന്നിവര്‍ തങ്ങളുടെ സാന്നിധ്യം കൊണ്ട് വര്‍ണ്ണപൂരിതമാക്കിയ ഈ ആഘോഷച്ചടങ്ങുകളുടെ മെഗാസ്പോണ്‍സേര്‍സ് ആയ രാജേഷ് പുഷ്പരാജന്‍ (രാജ് ഓട്ടോസെന്റര്‍), ജോര്‍ജ് കൊട്ടാരം (ലാഫി റിയല്‍ എസ്റ്റേറ്റ്), സജി എബ്രഹാം (ഹെഡ്ജ് ന്യൂയോര്‍ക്ക്), കമ്മിറ്റി അംഗം ജെയ്‌സണ്‍ ജോസഫ് എന്നിവരെ ഫലകം നല്‍കി ആദരിച്ചു. 

ഈ പ്രോഗ്രാമിന്റെ ജനറല്‍ കണ്‍വീനേഴ്സ് ആയ നൈമായുടെ വൈസ് പ്രസിഡന്റ് ലാജി തോമസ് ബോര്‍ഡ് അംഗം രാജേഷ് പുഷ്പരാജന്‍, എന്നിവര്‍ക്കു പുറമെ ജോയിന്റ് സെക്രട്ടറി ജോര്‍ജ് കൊട്ടാരം, കമ്മിറ്റി അംഗങ്ങള്‍ സാം തോമസ്, ബിബിന്‍ മാത്യൂ, ബോര്‍ഡ് അംഗം. ജിന്‍സ് ജോസഫ്, ഓഡിറ്റര്‍മാരായ സജു തോമസ്, ജോയല്‍ കുര്യന്‍ എന്നിവര്‍ ഈ ആഘോഷമാമാങ്കത്തിന് വേണ്ട നേതൃത്വം കൊടുത്തു. യോങ്കേഴ്‌സിലുള്ള ഇന്ത്യ കഫേ റെസ്റ്ററന്റ് ഒരുക്കിയ അത്താഴവിരുന്നോടുകൂടി ഈ കൂടിവരവിന് തിരശീല വീണപ്പോള്‍ നൈമ എന്ന പുതുസംഘടനയുടെ നെറുകയില്‍ ഒരു പുത്തന്‍തൂവല്‍ കൂടി തുന്നിച്ചേര്‍ക്കപ്പെടുകയായിരുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അഞ്ചുലക്ഷം ഡോളറിന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍

മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ സിനിമകളിലൊന്ന് (ഭൂതകാലം മൂവി റിവ്യൂ)

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു,  റീജണൽ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം 

ഫൊക്കാനയുടെ  2022-2024 ഭരണസമിതിയിലേക്ക് ന്യൂജേഴ്‌സിയിൽ നിന്ന് ജോയി ചാക്കപ്പൻ അസോസിയേറ്റ് സെക്രെട്ടറിയായി മത്സരിക്കുന്നു 

ജോൺ പി വർഗീസ്‌ ന്യു യോർക്കിൽ അന്തരിച്ചു

പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്കിൽ അന്തരിച്ചു

ഡോ. ജോർജ് പീറ്ററിന്റെ സംസ്കാര ശുശ്രുഷകൾ ഇന്നും നാളെയുമായി ഡേവിയിൽ  

ഓർമ്മകൾ നിത്യഹരിതം (ഫിലിപ്പ് ചെറിയാൻ)

വെടിവയ്പ്: രണ്ടു കനേഡിയന്‍ മലയാളികൾ മെക്സിക്കോയിൽ  മരിച്ചു

മജു  വർഗീസ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു 

പോലീസ് ഓഫിസറുടെ കൊല ന്യുയോർക്ക് സിറ്റിക്കെതിരായ ആക്രമണം: മേയർ ആഡംസ് 

കന്യാസ്ത്രീയുടെ കണ്ണീർ തുടക്കുക: കർദിനാളിനോട് ഒന്നേകാൽ ലക്ഷം സന്യസ്തർ (കുര്യൻ പാമ്പാടി)

യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ പ്രശ്‌നം, ദിലീപോ-ഒമിക്രോണോ? (ദുര്‍ഗ മനോജ്‌)

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

ന്യൂയോര്‍ക്കില്‍ വെടിവെച്ചു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 2 മരണം

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു

ഫൊക്കാന 'ഭാഷക്കൊരു ഡോളർ' അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല  വിഞ്ജാപനമിറക്കി

മയൂഖം ഫിനാലെ ജനുവരി 22 വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച  സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ  വിദേശകാര്യമന്ത്രി നിർദേശിച്ചു 

അനില്‍ വി. ജോണ്‍ (34) ഇല്ലിനോയിയിൽ അന്തരിച്ചു

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു.

ജോസ് മാത്യു പനച്ചിക്കലിന്റെ നിര്യാണത്തില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയണ്‍ അനുശോചിച്ചു

View More