America

പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (81) സംസ്‌കാരം ശനിയാഴ്ച ഹൂസ്റ്റണില്‍

ബിജു ചെറിയാന്‍ (ന്യൂയോര്‍ക്ക്)

Published

on

ഹൂസ്റ്റണ്‍: അമേരിക്കന്‍ ഐക്യനാടുകളിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ ഒരാളും, വിവിധ സംസ്ഥാനങ്ങളില്‍ പെന്തക്കോസ്ത് സഭകള്‍ സ്ഥാപിക്കുകയും, ആധ്യാത്മിക രംഗത്തും, സാധുജന സേവന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റര്‍ കെ. ഏബ്രഹാം തോമസിന്റെ (തോമസുകുട്ടി, 81) വേര്‍പാടില്‍ വിശ്വാസി സമൂഹത്തിന്റെ അശ്രുപൂജ. നവംബര്‍ 28-ന് ഹൂസ്റ്റണില്‍ അന്തരിച്ച അദ്ദേഹത്തിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ചയും സംസ്‌കാരം ശനിയാഴ്ചയും ഹൂസ്റ്റണില്‍ നടക്കും.

ക്രൈസ്തവ ദര്‍ശനങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ച കാഴ്ചപ്പാടുകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ഇതര സഭാ വിഭാഗങ്ങളെ ഏറെ ബഹുമാനത്തോടെ കരുതുന്നതോടൊപ്പം പൗരസ്ത്യവിശ്വാസ സംഹിതകളെ സ്വാംശീകരിക്കുകയും തന്റെ ശുശ്രൂഷകളില്‍ അത് ഉപയോഗിക്കുകയും ചെയ്തിരുന്നു.

പുതുപ്പള്ളി കാഞ്ഞപ്പള്ളില്‍ കുടുംബാംഗം തോമസിന്റേയും, അന്നമ്മയുടേയും പുത്രനായി ജനിച്ച ഏബ്രഹാം തോമസ് നന്നെ ചെറുപ്പത്തില്‍ തന്നെ വേദശാസ്ത്ര തത്വസംഹിതകളില്‍ ആകൃഷ്ടനായി, മൂന്നാമത്തെ വയസില്‍ മാതാവിന്റെ വേര്‍പാടിനെ തുടര്‍ന്ന് പിതാവിനോടൊപ്പം ശ്രീലങ്കയിലേക്ക് പോയി സിലോണ്‍ പെന്തക്കോസ്ത് മിഷനില്‍ അംഗമായി. ഹൈസ്‌കൂള്‍ പഠനത്തിനുശേഷം കേരളത്തിലേക്ക് മടങ്ങി മുളക്കുഴയിലുള്ള ചര്‍ച്ച് ഓഫ് ഗോഡ് ബൈബിള്‍ കോളജില്‍ ചേര്‍ന്നു. വേദശാസ്ത്ര ബിരുദത്തിനുശേഷം ചര്‍ച്ച് ഓഫ് ഗോഡ് ഇന്ത്യയുടെ സണ്‍ഡേ സ്‌കൂള്‍ - യൂത്ത് ഡയറക്ടറായി നിയമിതനായി.

1964-ല്‍ ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന പാസ്റ്റര്‍ ഏബ്രഹാം തോമസ് കെന്റക്കിയിലെ മിഡ് കോണ്ടിനെന്റ് ബൈബിള്‍ കോളജില്‍ നിന്നും ഉന്നത ബിരുദം കരസ്ഥമാക്കി. തുടര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ ചിക്കാഗോയിലെ പിയോറിയയില്‍ സോഷ്യല്‍ വര്‍ക്കറായി സേവനം ചെയ്തു. 1973-ല്‍ ചിക്കാഗോയിലെ പ്രഥമ പെന്തക്കോസ്ത് ദേവാലയമായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്ലി ഓഫ് ഗോഡിന് ആരംഭം കുറിച്ചത് അദ്ദേഹമാണ്. 1972-ല്‍ കുടുംബമായി ജോര്‍ജിയയിലേക്ക് താമസം മാറിയശേഷം രണ്ട് ദേവാലയങ്ങള്‍ക്ക് തുടക്കംകുറിക്കുകയും പാസ്റ്ററായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. തുടര്‍ന്നുള്ള മൂന്നു പതിറ്റാണ്ടുകളില്‍ കാലിഫോര്‍ണിയ, ടെക്‌സസ് തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പെന്തക്കോസ്ത് ദേവാലയങ്ങള്‍ക്ക് തുടക്കംകുറിച്ച് ശുശ്രൂഷ നിര്‍വഹിച്ചു.

വിശ്രമ ജീവിത കാലയളവില്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികളെ ഏകോപിപ്പിച്ച് ദേവാലയങ്ങള്‍ സ്ഥാപിക്കാനും, ആരാധനകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അതോടൊപ്പം ഒട്ടനവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, നിര്‍മ്മല സുവിശേഷദൗത്യം നിര്‍വഹിക്കുകയും ചെയ്തു. വലിയ സുഹൃദ് വലയത്തിന്റെ ഉടമയായിരുന്ന അദ്ദേഹം സാമൂഹ്യരംഗങ്ങളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തില്‍ നിലനില്‍ക്കുവാന്‍ ഏറെ കഷ്ടപ്പെട്ടിരുന്ന പെന്തക്കോസ്ത് ദേവാലയങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി പരിപാലിച്ചിരുന്നു. രോഗത്തിലും ദാരിദ്ര്യത്തിലും കഷ്ടപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് നിശബ്ദ സേവനം നല്‍കിയ മഹദ് വ്യക്തിത്വമായിരുന്നു.

അമ്പത്തൊമ്പതര വര്‍ഷം നീണ്ട ദാമ്പത്യജീവിതത്തില്‍ പ്രിയ സഖിയായിരുന്നു ശോശാമ്മ തോമസ് (റിട്ട. ആര്‍.എന്‍) തിരുവല്ല സ്വദേശിനിയാണ്. ഹൂസ്റ്റണിലെ പ്രമുഖ കാര്‍ഡിയോളജിസ്റ്റ് ഡോ. ആനി വര്‍ഗീസ് പുത്രിയും, ഡോ. ഏബ്രഹാം തോമസ് പുത്രനുമാണ്. ബാബു വര്‍ഗീസ്, അന്റോണിയോ എന്നിവര്‍ മരുമക്കളും, എലിസബത്ത് - റോബിന്‍, സൂസന്ന, പ്രിയ, അലക്‌സ് - നിക്കോള്‍ എന്നിവര്‍ കൊച്ചുമക്കളും, സാക്കറി, ലോഗന്‍ എന്നിവരാണ് പേരക്കുട്ടികള്‍.

Memmorial Service (Friday december 3, 5 pm at MIMS Baptist Church 1609 Porter Rd, Conroe TX.
Funeral Service (saturday Dec 4, 9.00 am) Spring First Church, 1857 Spring Cypres Rd, Spring, TX.
Interment Cemetry
Saturday December 4, 2021 - 11. [email protected] Forest Park the Woodlands.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സിദ്ദിക്ക് കാപ്പനും ഖുറം പർവേസും മോചനം അർഹിക്കുന്നില്ലേ?

അഞ്ചുലക്ഷം ഡോളറിന് കുഞ്ഞിനെ വാങ്ങാന്‍ ശ്രമിച്ച മധ്യവയസ്‌ക അറസ്റ്റില്‍

മലയാളത്തിലെ ലക്ഷണമൊത്ത ഹൊറർ സിനിമകളിലൊന്ന് (ഭൂതകാലം മൂവി റിവ്യൂ)

ഫൊക്കാന നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു,  റീജണൽ മത്സരങ്ങൾ ഏപ്രിൽ 2 നകം പൂർത്തിയാക്കണം 

ഫൊക്കാന അസോസിയേറ്റ് സെക്രെട്ടറിയായി ജോയി ചാക്കപ്പൻ മത്സരിക്കുന്നു 

ജോൺ പി വർഗീസ്‌ ന്യു യോർക്കിൽ അന്തരിച്ചു

പൗലോസ് കെ. ജോസഫ് (പൊന്നച്ചൻ-69) ന്യു യോർക്കിൽ അന്തരിച്ചു

ഡോ. ജോർജ് പീറ്ററിന്റെ സംസ്കാര ശുശ്രുഷകൾ ഇന്നും നാളെയുമായി ഡേവിയിൽ  

ഓർമ്മകൾ നിത്യഹരിതം (ഫിലിപ്പ് ചെറിയാൻ)

വെടിവയ്പ്: രണ്ടു കനേഡിയന്‍ മലയാളികൾ മെക്സിക്കോയിൽ  മരിച്ചു

മജു  വർഗീസ് വൈറ്റ് ഹൗസ് മിലിട്ടറി ഓഫീസ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു 

പോലീസ് ഓഫിസറുടെ കൊല ന്യുയോർക്ക് സിറ്റിക്കെതിരായ ആക്രമണം: മേയർ ആഡംസ് 

കന്യാസ്ത്രീയുടെ കണ്ണീർ തുടക്കുക: കർദിനാളിനോട് ഒന്നേകാൽ ലക്ഷം സന്യസ്തർ (കുര്യൻ പാമ്പാടി)

യഥാര്‍ത്ഥത്തില്‍ എന്താണ് നമ്മുടെ പ്രശ്‌നം, ദിലീപോ-ഒമിക്രോണോ? (ദുര്‍ഗ മനോജ്‌)

ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യും (പി പി മാത്യു )

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

ന്യൂയോര്‍ക്കില്‍ വെടിവെച്ചു പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ 2 മരണം

ഇലഞ്ഞിത്തറയില്‍ തങ്കമ്മ തോമസ് (93) അന്തരിച്ചു

ഫൊക്കാന 'ഭാഷക്കൊരു ഡോളർ' അവാർഡിനുള്ള പ്രബന്ധങ്ങൾ ക്ഷണിച്ചു കേരള സർവകലാശാല  വിഞ്ജാപനമിറക്കി

മയൂഖം ഫിനാലെ ജനുവരി 22 വൈകിട്ട് 8 മണിക്ക്; പ്രശസ്ത ചലച്ചിത്ര താരങ്ങൾ പങ്കെടുക്കും

ഉക്രെയ്ന്‍: ആട്ടിന്‍തോലിട്ട ചെന്നായ് ആരാണ് (ദുര്‍ഗ മനോജ്)

കൈരളി യുഎസ്എ അവാര്‍ഡ് കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ മനു മാടപ്പാട്ടിന്

നാലംഗ ഇന്ത്യൻ കുടുംബം  മരിച്ച  സംഭവത്തിൽ അടിയന്തരമായി പ്രതികരിക്കാൻ  വിദേശകാര്യമന്ത്രി നിർദേശിച്ചു 

അനില്‍ വി. ജോണ്‍ (34) ഇല്ലിനോയിയിൽ അന്തരിച്ചു

യു.എസ് . അതിർത്തിയിൽ നാലംഗ ഇന്ത്യൻ കുടുംബം മരവിച്ച് മരിച്ചു 

കോവിഡ്: ആശുപത്രികളിൽ  മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു 

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) പുതുവത്സരാഘോഷവും പ്രവര്‍ത്തനോദ്ഘാടനവും   സംഘടിപ്പിച്ചു.

ദിലീപിനു നിര്‍ണായക ശനിയാഴ്ച (പി പി മാത്യു )

സൈമണ്‍ വാളാച്ചേരിലിന്റെ ഭാര്യാ പിതാവ് ഫിലിപ്പോസ് ചാമക്കാല അന്തരിച്ചു.

View More