Image

ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

Published on 04 December, 2021
ഓ. സി. ഐ കാർഡ്: വാട്സാപ്പ് പ്രചരണം, മറുപടി 

അമ്പത് വയസ്സിനുശേഷം ഓ സി ഐ കാർഡ് എടുത്തവർ പുതിയ പാസ്പോര്ട്ട പുതുക്കുമ്പോൾ ഓ സി ഐ കാർഡിൽ പുതിയ പാസ്പോര്ട്ട് വിവരങ്ങൾ രേഖപ്പെടുത്തേണ്ട  ആവശ്യമില്ലെന്നു മുമ്പ് ഇ -മലയാളിയിൽ വായിച്ചിരുന്നു. വിസ, ഓ സി ഐ  എന്നീ യാത്രാനുമതികളിൽ  അതാത് സമയം വരുന്ന മാറ്റങ്ങൾ അറിയാതെ ചിലർ നാട്ടിൽ പോയി രേഖകളുടെ പൂർണ്ണതയില്ലായ്മ മൂലം മടങ്ങിവരികയും ചെയ്തത് ഇയ്യിടെ വായിക്കുകയുണ്ടായി.
ഇപ്പോൾ വാട്സാപ്പിൽ പ്രചരിക്കുന്നത് താഴെ കാണിക്കുന്ന ലിങ്കാണ്. അതുപ്രകാരം അമ്പതുവയസ്സിനുശേഷം എടുത്തവരും ഓ സി ഐ കാർഡ് പുതുക്കേണ്ടിയിരിക്കുന്നു. 

https://ociservices.gov.in/capchaActionMisc

എന്നാൽ ആഗസ്റ്റ് 9, 2021 ഇത് ഇറക്കിയ നിയമപ്രകാരം പ്രസ്തുത നിബന്ധന ആവശ്യമില്ല.

1631083102RenewalOCI08092021.pdf (hcilondon.gov.in)
 
ഇപ്പോൾ കോവിഡ് 19 മൂലം യാത്രകൾ മുടങ്ങികിടക്കയാണെങ്കിലും  അത്യാവശ്യത്തിനു നാട്ടിൽ പോകുന്നവർക്ക് അവിടെ ചെല്ലുമ്പോൾ അസൗകര്യങ്ങൾ ഇല്ലാതിരിക്കാൻ ഓ സി ഐ കാർഡിനെക്കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് ഇ മലയാളി പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 

ഇതിനു മുൻപും ഇങ്ങനെ ഒരു സഹായം/സേവനം ഇ മലയാളി അവരുടെ വായനക്കാർക്കായി നൽകിയിരുന്നു.
അമേരിക്കൻ മലയാളികളുടെ വൃത്താന്തവാതായനമായ ഇ മലയാളിക്ക് എല്ലാ ആശംസകളും നേരുന്നു.

ഡോ. മാത്യു ജോയിസിന്റെ മറുപടി 

OCI വിഷയത്തിൽ ഓഗസ്റ്റ് 9, 2021 ന്  പുതുക്കിയ അറിയിപ്പുകൾ പ്രകാരം:

1) 20 വയസ്സിനു മുകളിൽ പുതിയ പാസ്പോർട്ട് കിട്ടുമ്പോൾ ഒരിക്കൽ മാത്രം OCI പുതുക്കേണ്ടതാണ് .

2) 50 വയസ്സിനു മേൽ പുതിയ പാസ്സ്‌പോർട്ട് ലഭിക്കുമ്പോഴൊക്കെ OCI പുതുക്കണം എന്ന പഴയ നിയമം ക്യാൻസൽ ചെയ്തിരിക്കുന്നു.

അതുകൊണ്ട് മുൻപ്  നിലവിലിരുന്ന, അമ്പത് വയസ്സിനു ശെഷം OCI പുതുക്കണം എന്ന നിയമം ഇപ്പോൾ പ്രാബല്യത്തില്ല. അപ്പോൾ OCI കൈവശം ഉള്ള 50 വയസ്സിനു മേൽ ഉള്ളവർ, പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. കൂടുതൽ സുരക്ഷിതത്തിനുവേണ്ടി ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ, ആവശ്യപ്പെട്ടാൽ കാണിക്കുന്നതിനുവേണ്ടി, ആദ്യം OCI ലഭിച്ചപ്പോൾ അതിൽ സൂചിപ്പിച്ചിരിക്കുന്ന പഴയ പാസ്സ്‌പോർട്ട് കൂടി കരുതുന്നത് നന്നായിരിക്കും.

പലപ്പോഴും, ഇന്ത്യൻ കോൺസുലേറ്റിൽ നിന്നോ OCI വിഭാഗത്തിൽനിന്നോ പുറത്തിറക്കുന്ന നിയമവ്യവസ്ഥകൾ ക്‌ളീയർ ആയിരിക്കയില്ലെന്ന് നമുക്ക് അറിയാവുന്നതുകൊണ്ട്, യാത്രക്ക് മുമ്പ് അംഗീകൃത ട്രാവൽ ഏജന്റിനോടൊ, കോണ്സുലേറ്റിലോ സംശയ നിവാരണം ചെയ്യുന്നത് ഉചിതമായിരിക്കും. അടുത്ത കാലത്ത് , വെറുതെ OCI യുടെ നിസാര കാര്യവും പറഞ്ഞുകൊണ്ട് ഒരു അമ്മയ്ക്കും  മകനും നാട്ടിൽ എത്തിയിട്ടും എയര്പോര്ട്ടില്നിന്നും തിരിച്ചുപോരേണ്ടി വന്നുവെന്ന നിർഭാഗ്യകരമായ ന്യൂസ് കേൾക്കായുണ്ടായി.

പ്രത്യേകിച്ചും 50 വയസിന് മുകളിലുള്ളവർ ആശങ്കയിലാണ്, കാരണം ഇൻഡ്യാ ഗവെർന്മെന്റ് പുറപ്പെടുവിക്കുന്ന നിയമങ്ങളിലും അതിന്റെ പുതുക്കലുകളിലും കൃത്യതയുമില്ല, മിക്കവാറും പ്രവാസികൾക്ക് വിശ്വാസവുമില്ല.

ഈ വിഷയത്തിൽ പുതിയ നിയമങ്ങളൊ ഉപദേശങ്ങളോ അറിവുള്ളവർ, ഈ പംക്തികളിൽ അപ്‌ഡേറ്റ് ചെയ്യുന്നത് ഉപകാരപ്രദമായിരിക്കും.

മാത്യു ജോയിസ്, ലാസ്‌ വേഗാസ്

Join WhatsApp News
help 2021-12-04 13:50:51
https://indianembassyusa.gov.in/pages/NjI,
Sudhir Panikkaveetil 2021-12-04 21:43:57
എന്റെ ഒരു സുഹൃത്തും കുടുംബവും സുഹൃത്തുക്കളും ഇയ്യിടെ ഓ സി ഐ കാർഡ് പുതുക്കി. അദ്ദേഹം പറയുന്നത് അമ്പത് വയസ്സ് കഴിഞ്ഞു ഓ സി ഐ എടുത്തവർക്ക് ഡിസംബർ 31 , 2021 വരെ അത് പുതുക്കാൻ സമയം അനുവദ്ധിച്ചിട്ടുണ്ടെന്നാണ്. ഇ മലയാളിയുടെ ചോദ്യവും ഡോകടർ മാത്യു ജോയിസിന്റെ മറുപടിയും വായിച്ചു. മേല്പറഞ്ഞ വ്യക്തിക്കും അയാളുടെ സുഹൃത്തിനും മാത്രമായി ഒരു നിയമം ഉണ്ടാകുമോ? ഇന്ത്യ ഗവണ്മെന്റ് എപ്പോഴും അവരുടെ നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ടിരിക്കുന്നതിനാൽ എന്താണ് ശരിയായ നിയമസ്ഥിതിയെന്നു ഈ വിഷയത്തിൽ പരിചയമുള്ളവർ എഴുതിയാൽ സമൂഹത്തിനു ഉപകാരമാകും. നമുക്ക് ചുറ്റും എന്ത് സംഭവിക്കുന്നുവെന്നു അറിയിക്കാൻ ഇമലയാളി ശ്രമിക്കുന്നത് അഭിനന്ദനീയം.
Thomas T Oommen 2021-12-05 04:23:11
ഓ സി ഐ കാർഡ് ആദ്യമായി എടുത്തത് അമ്പതിനു ശേഷമാണെങ്കിൽ പുതുക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾ താഴെയുള്ള ലിങ്കിൽ കാണാം. 20 -നു മുൻപ് ഓ സി ഐ എടുത്തവർ 20 വയസ്സ് പൂർത്തിയായതിനു ശേഷം ആദ്യമായി പാസ്പോര്ട്ട് എടുക്കുമ്പോൾ പുതിയ ഓസി ഐ കാർഡിനും അപേക്ഷിക്കണം (re -issue). ഈ നിബന്ധനയിൽ മാറ്റമില്ല. പുതിയ നിബന്ധനകൾ അനുസരിച്ചു 20 വയസ്സിനു ശേഷമാണ് ഓ സി ഐ ആദ്യമായി എടുത്തതെങ്കിൽ പുതിയ ഓസി ഐ കാർഡിന് വേണ്ടി അപേക്ഷിക്കേണ്ട ആവശ്യമില്ല. ഓൺലൈൻ-നിൽ അപ്ഡേറ്റ് ചെയ്‌താൽ മതിയാകും. Please follow the following link. It is better to follow the guidelines issued on Indian Embassy/Indian Consulate websites. indiainnewyork.gov.in/images/OCI_Renewal_Clarifications-Revised_1_09_21.jpg
Sudhir Panikkaveetil 2021-12-05 16:55:39
ശ്രീ തോമസ് ഉമ്മൻ വിശദീകരണത്തിനു നന്ദി. എന്റെ സുഹൃത്ത് പറഞ്ഞത് ഞാൻ തെറ്റിദ്ധരിച്ചതാണ്. ഓ സി ഐ കാർഡ് പുതുക്കുകയല്ല പുതിയ പാസ്പോര്ട്ട് ഡീറ്റെയിൽസ് കൊടുത്ത് update ചെയ്യിക്കയാണ് ചെയ്തത്. പുതിയ പാസ്പോര്ട്ട് എടുക്കുമ്പോൾ എല്ലാവരും ഓ സി ഐ കാർഡിൽ അത് update ചെയ്യണമെന്ന് മനസ്സിലാക്കുന്നു. ഈ മാസം അവസാനം വരെ (dec 31st) അത് ഫ്രീയാണത്രെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക