Image

സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ 1707

ജോബിന്‍സ് Published on 04 December, 2021
സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ ജീവനക്കാര്‍ 1707
സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടു . സ്‌കൂള്‍ ജീവനക്കാരില്‍ അദ്ധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ 1707 പേരാണ് ഇനിയും വാക്‌സിന്‍ സ്വീകരിക്കാനുള്ളത്.  ഇവരില്‍ 1066 പേര്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ അധ്യാപകരാണ്. ഈ വിഭാഗത്തിലെ 189 അനധ്യാപകരും വാക്‌സീന്‍ എടുത്തിട്ടില്ല. 

ഹയര്‍ സെക്കന്‍ഡറി അധ്യാപകരില്‍ 200 പേരും അനധ്യാപകരില്‍ 23 പേരും വാക്‌സീനെടുത്തിട്ടില്ലെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. വിഎച്ച് എസ് ഇയില്‍ 229 അധ്യാപകര്‍ വാക്‌സീനെടുത്തിട്ടില്ല. മലപ്പുറം ജില്ലയിലാണ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ കൂടുതലുള്ളത്. 

കുട്ടികളുടെ ആരോഗ്യത്തിനാണ് ആദ്യപരിഗണനയെന്നും വാക്‌സീനേഷന് പ്രാധാന്യം നല്‍കുന്നത് അതിനാലാണെന്നും വിദ്യാഭ്യസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വാക്‌സീനേഷന്‍  എടുക്കാത്ത അധ്യാപകര്‍ അയ്യായിരത്തോളം എന്ന കണക്കാണ് ആദ്യം ലഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ പലരും പിന്നീട് വാക്‌സീന്‍ എടുക്കാന്‍ തയാറായി. ഇതോടെയാണ് എണ്ണം കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു. 

അധ്യാപകരുടെ സമീപനം പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേയ്ക്ക് കടക്കുമെന്നും വാക്‌സിന്‍ സ്വീകരിക്കില്ല എന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കാമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക