Image

'പാക് കാറ്റാ'ണ് മലിനീകരണമുണ്ടാക്കുന്നതെന്ന് യുപി; പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ എന്ന്‌ സുപ്രീംകോടതി

Published on 04 December, 2021
'പാക് കാറ്റാ'ണ് മലിനീകരണമുണ്ടാക്കുന്നതെന്ന് യുപി; പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ എന്ന്‌ സുപ്രീംകോടതി
ന്യൂഡല്‍ഹി; പാകിസ്ഥാനില് നിന്നുള്ള കാറ്റാണ് ഡല്‍ഹിയിലെയും സമീപ സ്ഥലങ്ങളിലെയും അന്തരീക്ഷ മലിനീകരണത്തിന് കാരണമെന്ന വിചിത്രവാദം സുപ്രീംകോടതിയില് ഉയര്ത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍.

പാകിസ്ഥാനിലെ വ്യവസായങ്ങള്‍ നിരോധിക്കണോ?– -എന്ന് സുപ്രീംകോടതി ചീഫ്ജസ്റ്റിസ് എന്‍ വി രമണ തിരിച്ചുചോദിച്ചു. 

ഉത്തര്‍പ്രദേശിലെ വ്യവസായശാലകളില്‍നിന്നുള്ള കാറ്റ് ഡല്‍ഹിയിലേക്ക് വരുന്നില്ലെന്നും പാക് കാറ്റാണ് മലിനീകരണം ഉണ്ടാക്കുന്നതെന്നും യുപി സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത്കുമാറാണ് വാദമുന്നയിച്ചത്. യുപിയിലെ വ്യവസായങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ അത് പഞ്ചസാര, ക്ഷീര വ്യവസായങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് യുപി സര്‍ക്കാര്‍ വാദിച്ചു.

ഡല്‍ഹി മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ പാകിസ്ഥാന്‍ പരാമര്ശം കടന്നുവന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക