Image

5 വര്‍ഷത്തിനിടെ രാജ്യത്ത് നിന്ന് കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ

Published on 04 December, 2021
 5 വര്‍ഷത്തിനിടെ രാജ്യത്ത് നിന്ന്  കാണാതായത് 3 ലക്ഷത്തിലധികം കുട്ടികളെ
ന്യൂഡല്‍ഹി : കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് 3,11,290 കുട്ടികളെ കാണാതായെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി ലോക്‌സഭയില്‍ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ അറിയിച്ചു.

കേരളത്തില്‍ അഞ്ചു വര്‍ഷത്തിനിടെ 3,181 കുട്ടികളെ കാണാതായെന്നും അതില്‍ 2759 പേരെ തിരികെ ലഭിച്ചെന്നും മന്ത്രി പറഞ്ഞു.

കാണാതായ കുട്ടികളുടെ കണക്ക്

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ കാണാതായത് - 2015 ല്‍ (80,633 ; ഇതില്‍ 6,6711 പേരെ പിന്നീട് കണ്ടെത്തി)

2016 - 46,075

2017 - 47,080

2018 - 48,873

2019 - 49,267

2020 - 39,362

  കാണാതായ 3,11290 കുട്ടികളില്‍ 2,70,698 പേരെ പിന്നീട് തിരികെ ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക