Image

നെടുമ്പാശേരിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് ; ഒമിക്രോണ്‍ പരിശോധന

ജോബിന്‍സ് Published on 05 December, 2021
നെടുമ്പാശേരിയിലെത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് ; ഒമിക്രോണ്‍ പരിശോധന
കേരളത്തിലും ഒമിക്രോണ്‍ ഭീതി. ബ്രിട്ടനില്‍ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ റഷ്യന്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. 25 വയസ്സുളള യുവാവിനാണ് റാപ്പിഡ് ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട രാജ്യമാണ് റഷ്യ. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ സാംപിള്‍ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകള്‍ സര്‍ക്കാര്‍ കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇതിനിടെ ഒമിക്രോണില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശം നടപ്പാക്കുന്നതിന് മുന്‍പ് സംസ്ഥാനത്ത് എത്തിയവരെ കണ്ടെത്തി മുന്‍കരുതലെടുക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്.. നവംബര്‍ 29ന് റഷ്യയില്‍ നിന്നെത്തിയവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചിരുന്നു. എന്നാല്‍ ഇവരുടെ കൂടെ യാത്ര ചെയ്തവരെ നിരീക്ഷണത്തിലാക്കുന്നത് വൈകിയെന്നാണ് ആരോപണം. 

സംഘത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വിമാനമിറങ്ങിയത് നെടുമ്പാശേരിയിലാണ്. ഇവിടെയാണ് പലരും പരിശോധന പോലുമില്ലാതെ കടന്നുപോയത്. യാത്രാസംഘത്തില്‍ ഉണ്ടായിരുന്നു വ്യക്തി തന്നെ ഇതുമായി ബന്ധപെട്ടു പരാതി നല്‍കിയെങ്കിലും ഇടപെടലുണ്ടായില്ല. കോവിഡ് സ്ഥിരീകരിച്ച ആളുടെ സാംപിള്‍ ഇന്നലെ മാത്രമാണ് ജനിതക പരിശോധനയ്ക്ക് അയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക