Image

വാരണാസിയിലും മധുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന് തൊഗാഡിയ

ജോബിന്‍സ് Published on 05 December, 2021
വാരണാസിയിലും മധുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമനിര്‍മ്മാണം വേണമെന്ന് തൊഗാഡിയ
വാരണാസിയിലും മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷിത്ത് നേതാവ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്.  ഇപ്പോള്‍ പള്ളികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളില്‍ ഹിന്ദു ആരാധനാലയങ്ങള്‍ ഉണ്ടായിരുന്നുവെന്ന ചില ഹിന്ദുത്വ സംഘടനകളുടെ വാദത്തെ പരാമര്‍ശിച്ചുകൊണ്ടാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് ഡോ. പ്രവീണ്‍ തൊഗാഡിയ ഇത് പറഞ്ഞത്.

മഥുരയില്‍ ക്ഷേത്രം പണിയാന്‍ ബിജെപി തയ്യാറെടുക്കുന്നുവെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞ് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൊഗാഡിയയുടെ ആവശ്യം. മഥുരയിലെ ക്ഷേത്രത്തിനുള്ളതെന്ന് കരുതപ്പെടുന്ന സ്ഥലം ഒന്നിലധികം നിയമ വ്യവഹാരങ്ങള്‍ക്ക് വിധേയമായതാണ്, ഔറംഗസീബ് കാലഘട്ടത്തിലെ ഒരു മസ്ജിദിനുള്ളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, കൂടാതെ മറ്റൊരു പ്രമുഖ ക്ഷേത്രത്തിന് അടുത്തുമാണ് ഇത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയുടെ സങ്കീര്‍ണ്ണമായ പ്രശ്‌നം സര്‍ക്കാര്‍ പരിഹരിച്ച രീതിയില്‍, ''കാശിയിലും  മഥുരയിലും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നാണ്  തൊഗാഡിയ ആവശ്യപ്പെട്ടത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക