Image

മയക്കുമരുന്ന് നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍

Published on 06 December, 2021
മയക്കുമരുന്ന് നല്‍കി മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; ഒരാള്‍ അറസ്റ്റില്‍
കാക്കനാട്: മയക്കുമരുന്ന് നല്‍കി മലപ്പുറം സ്വദേശിനിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആലപ്പുഴ സ്വദേശി സലിംകുമാര്‍ (33) ആണ് പിടിയിലായത്. കേസിലെ മറ്റു പ്രതികളായ അജ്മല്‍, ഷമീര്‍ എന്നിവരെ പോലീസ് തിരയുകയാണ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെയാണ് യുവതി പീഡനത്തിന് ഇരയായത്. ഇവര്‍ കാക്കനാട് ഫോട്ടോഷൂട്ടിന് എത്തിയപ്പോള്‍ മുന്‍ പരിചയക്കാരനായ സലിംകുമാര്‍ ഇടച്ചിറയിലെ ലോഡ്ജില്‍ താമസം ശരിയാക്കി നല്‍കി. പിന്നീട് ലോഡ്ജ് ഉടമയുടെ ഒത്താശയോടെ അജ്മല്‍, ഷമീര്‍, സലീംകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.

യുവതിക്ക് പാനീയങ്ങളിലും മദ്യത്തിലും മയക്കുമരുന്ന് നല്‍കി അര്‍ധമയക്കത്തിലാക്കിയായിരുന്നു പീഡനം. കൂട്ടബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച് ഭീഷണിപ്പെടുത്തി പിന്നീടും യുവതിയെ പീഡിപ്പിച്ചു. കേസില്‍ ലോഡ്ജ് ഉടമയടക്കമുള്ളവര്‍ പ്രതികളാകുമെന്ന് സൂചനയുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് ഇന്‍ഫോപാര്‍ക്ക് പോലീസ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക