Image

കളിയോഗം (കവിത: കെ.പി ബിജു ഗോപാൽ)

Published on 07 December, 2021
കളിയോഗം  (കവിത: കെ.പി ബിജു ഗോപാൽ)

കഴിഞ്ഞൂ നിശാചര വധം

കാണികൾ പിരിഞ്ഞു പോയ്

മറക്കില്ലൊരിക്കലുമെന്നൊരുമുഖം
നാമമോ , നറുമൊഴി സീതാലഷ്മി.

"കത്തി "യാടിയ കൈമെയ് ഉരുകി
മനയോലയായ് നിന്നുടൽ
തിരശ്ശീല വീഴുന്നു വിരാമമായ്
ഇരുജീവനിലൊരു മാത്ര സമദർശനം.

കളിവേഷമാം ഭാഷയിലില്ലൊരു
ലിപിയുമെൻ പ്രണയ നൃത്യതീ
നിൻ കരം പിടിച്ചീരേഴു ലോകൈക
നടനം കുതികുതിക്കുവാൻ

ഞാനൊരു കീഴാള ജനിമൃതി
എന്തിനീ സംസ്കാര പ്രണയ ദ്യുതി
നിൻമിഴിനീർ ഭജനം പാർത്തു പോയെത്ര നാൾ
എൻ രസപെരുമഴക്കാടുകൾ മരുഭൂമിയാകുവാൻ ?

കളിയരങ്ങിലൊഴിഞ്ഞിരു വ്യാഴവട്ടങ്ങൾ
മകളൊരുവനെ കൂട്ടി വന്നിഹ പുറപ്പാടുമായ്
രാമനാമാഖ്യൻ മമ സീതാ പുത്രൻ, മനം
തോരണയുദ്ധമാടി ഞാൻ - ആജ്ഞനേയൻ

പേരെനിക്കും രാമനെന്നോതുവാൻ വയ്യ
കുട്ടികൾക്കറിവിലെൻ പ്രിയ വൈദേഹിയെ ,
അരങ്ങത്തു നിന്നു ഞാനഗ്നിശുദ്ധിക്കയച്ച ,
തീരാത്ത പ്രണയവ്യഥ പദങ്ങളെ !!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക