Gulf

നഴ്‌സിംഗ് ജോലി: നോര്‍ക്കയും ജര്‍മനിയും കരാറില്‍ ഒപ്പുവച്ചു

Published

onബെര്‍ലിന്‍: മലയാളി നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴിലവസരം ഉറപ്പിച്ച് നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും(ബിഎ) തമ്മില്‍ കരാറില്‍ ഒപ്പുവച്ചു.

തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക റൂട്ട്‌സ് സിഇഒ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും ബിഎയുടെ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മാര്‍ക്കുസ് ബിയര്‍ഷറിനുവേണ്ടി കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ടും ആണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനു പുറമേ ജര്‍മന്‍ എംബസിയിലെ സോഷ്യല്‍ ആന്‍ഡ് ലേബര്‍ അഫയേഴ്‌സ് വകുപ്പിലെ കോണ്‍സുലര്‍ തിമോത്തി ഫെല്‍ഡര്‍ റൗസറ്റ്, തിരുവനന്തപുരത്തെ ജര്‍മന്‍ ഹോണററി കോണ്‍സല്‍ ഡോ.സയദ് ഇബ്രാഹിം, ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത് കോളശേരി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

ഒരു വര്‍ഷത്തിലേറെ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു ഏജന്‍സികളും തമ്മില്‍ കരാറായത്.
കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാട്ട് പറഞ്ഞു.


ജര്‍മനിയിലെ തൊഴില്‍ ഏജന്‍സി ആദ്യമായിട്ടാണ് ഇന്ത്യയില്‍ നിന്ന് കെയര്‍ ജോലിക്കാരെ ആധികാരികമായി റിക്രൂട്ട് ചെയ്യുന്നത്. 2023 മുതല്‍ നഴ്‌സുമാരെ സേവനത്തില്‍ കൊണ്ടുവരാനാണ് ജര്‍മനി ലക്ഷ്യമിടുന്നത്. ജര്‍മനിയില്‍ നഴ്‌സിംഗ് ജോലിക്കാരുടെ ദൗര്‍ലഭ്യം ഒരു അടിസ്ഥാന പ്രശ്‌നമാണ്, ഇതാവട്ടെ കൊറോണയെന്ന പകര്‍ച്ചവ്യാധിയോടെ കൂടുതല്‍ പ്രകടമാകുകയും ചെയ്തു.

കേരളവുമായി ഫെഡറല്‍ എംപ്‌ളോയ്‌മെന്റ് ഏജന്‍സി ഇപ്പോള്‍ കരാറില്‍ എത്തിയത് മലയാളികളെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമായി. ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ആവശ്യത്തിന് നഴ്‌സുമാര്‍ ഉള്ളതിനാല്‍, റിക്രൂട്ട്‌മെന്റ് ഇപ്പോള്‍ അനുവദനീയമാണ്.

1967 ല്‍ ലോകാരോഗ്യസംഘടന ഇന്ത്യയില്‍ നിന്നുള്ള നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തടഞ്ഞിരുന്നു. ഈ നിരോധനം 2021 ജൂലൈ മുതല്‍ എടുത്തു മാറ്റിയതാണ് ഇത്തരമൊരു നടപടിയ്ക്കായി ജര്‍മന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ആദ്യ റിക്രൂട്ട്‌മെന്റുകള്‍ 2022-ല്‍ തുടങ്ങും. നിരവധി മാസത്തെ തയാറെടുപ്പിന് ശേഷം, ആദ്യ ബാച്ചിലുള്ള നഴ്‌സുമാര്‍ 2023 ല്‍ ജര്‍മനിയില്‍ എത്തും.

ജോസ് കുമ്പിളുവേലില്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യുക്മ നഴ്‌സസ് ഫോറം സെമിനാര്‍ പരമ്പര രണ്ടാം ദിനം

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്- എഐസി ദേശീയ സമ്മേളന പതാകാദിനവും റാലിയും ശനിയാഴ്ച

വ്യാപകമായി നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് ബ്രിട്ടന്‍

ഫിലിപ്പ് തോമസ് ഇലഞ്ഞിപ്പുറത്ത് ഇറ്റലിയില്‍ അന്തരിച്ചു

ബ്രിട്ടനില്‍ കാറപകടം: രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

ഇന്ത്യന്‍ സിനിമാ സംഗീതരംഗത്തേക്ക് സുവര്‍ണാവസരവുമായി ഫോര്‍ മ്യൂസിക്‌സ് അയര്‍ലന്‍ഡിലെത്തുന്നു

ഇകെസിക്ക് പുതു വര്‍ഷത്തില്‍ നവനേതൃത്വം; ബാബു അന്റണി ചെയര്‍മാന്‍

താരാട്ടു പാട്ട് 'കണ്ണുയിരേ' ശ്രദ്ധേയമാകുന്നു

മലയാളി നഴ്‌സുമാര്‍ക്കൊരു കൈത്താങ്ങ്' യുക്മ നഴ്‌സസ് ഫോറം വെബിനാര്‍ 15 മുതല്‍

സെഹിയോന്‍ യുകെദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ശനിയാഴ്ച

മലയാളിയായ രഞ്ജിത് ജോസഫ് അയര്‍ലന്‍ഡില്‍ പീസ് കമ്മീഷണര്‍

പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ ഒഴിവാക്കണം ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ജര്‍മനി കേരളാ ചാപ്റ്റര്‍

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന ക്ലബ്‌ഹൌസ് മീറ്റിംഗില്‍ സിസിലി ജോര്‍ജ് അനുസ്മരണം 2022 ജനുവരി 14 ന്

നിര്‍ബന്ധിത ക്വാറന്റൈന്‍ പിന്‍വലിക്കണം: കേളി സ്വിറ്റ്സര്‍ലന്‍ഡ്

പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണം: ഐ ഒ സി/ഒഐസിസി

ജര്‍മനിയില്‍ പണപ്പെരുപ്പം എവിടെയും വിലക്കയറ്റം

കലാഭവന്‍ ലണ്ടന്‍ കരോള്‍ ഗാന മത്സരം (ഓണ്‍ലൈന്‍) ഗ്രാന്‍ഡ്ഫിനാലെ ഫേസ്ബുക് പേജില്‍

ഒമിക്രോണ്‍: ലണ്ടനില്‍ ആശുപത്രിസേവനത്തിനു സൈന്യം

ഇന്ത്യക്കാര്‍ക്കെതിരെ ജര്‍മനിയില്‍ വംശീയ അധിക്ഷേപം

സമീക്ഷ ഷെഫീല്‍ഡ് ബ്രാഞ്ചിന് പുതു നേതൃത്വം

ലഫ്ത്താന്‍സ ഇന്ത്യ, സ്വിസ്, ജര്‍മനി പുതിയ ഫ്‌ളൈറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ചന്ദ്രമോഹന്‍ നല്ലൂര്‍ ഇന്‍ഡോ പോളിഷ് വാണിജ്യ സംഘടനയുടെ റിലേഷന്‍ഷിപ്പ്‌  ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക്

ബ്രിട്ടീഷ് കുടിയേറ്റ നയത്തില്‍ ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകള്‍

കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ലോഗോ പ്രകാശനം ചെയ്തു

ഒരു ജര്‍മ്മന്‍ പ്രണയ കഥയുമായി മലയാളികളുടെ തമിഴ് ഗാനം യുട്യൂബില്‍ വൈറലാവുന്നു

ജര്‍മന്‍ സര്‍ക്കാരിനെതിരെ വീഡിയോ ഭീഷണിയുയര്‍ത്തിയ സൈനികന്‍ അറസ്റ്റില്‍

പുതുവര്‍ഷത്തില്‍ സംഗീത തിരുമുല്‍ക്കാഴ്ചയായി 'മാനസവീണ'

ലോകം ഒമിക്രോണ്‍ സുനാമിയിലേയ്ക്ക്

തൃശൂര്‍ സ്വദേശി മോഹന്‍ദാസ് ബ്രിട്ടനില്‍ അന്തരിച്ചു

ജര്‍മനിയില്‍ ഒമിക്രോണ്‍ മരണങ്ങള്‍ കൂടുന്നു

View More