Image

കൊല്ലത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു ; ഒമ്പത് തൊഴിലാളികളെ രക്ഷപെടുത്തി

ജോബിന്‍സ് Published on 08 December, 2021
കൊല്ലത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു ; ഒമ്പത് തൊഴിലാളികളെ രക്ഷപെടുത്തി
കൊല്ലം അഴീക്കലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ശക്തികുളങ്ങര ദളവാപുരം സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള വേളാങ്കണ്ണി മാതാ എന്ന ബോട്ടിലാണ് അപകടം. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം. അഴീക്കല്‍ തുറമുഖത്തു നിന്ന് 3 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് തീപിടിത്തമുണ്ടായത്.

ഒമ്പത് മത്സ്യത്തൊഴിലാളികളാണ് അപകട സമയത്ത് ബോട്ടിലുണ്ടായിരുന്നത്. ഇവരെ മറ്റ് ബോട്ടുകളിലും വള്ളങ്ങളിലും ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഗ്യാസ് സിലിണ്ടറിനുണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക