Image

ബോര്‍ഡിലെ ഫോട്ടോ ചെറുതായതില്‍ പ്രതിഷേധം; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു

Published on 08 December, 2021
ബോര്‍ഡിലെ ഫോട്ടോ ചെറുതായതില്‍ പ്രതിഷേധം; തൃശ്ശൂര്‍ മേയര്‍ ചടങ്ങ് ബഹിഷ്‌കരിച്ചു


തൃശൂർ മേയർ എം കെ വർഗ്ഗീസ്  തനിക്ക് ബഹുമാനം നൽകിയില്ലെന്ന പരിഭവവുമായി വീണ്ടും  രംഗത്ത്  . പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരിപാടിയുടെ ബോർഡിൽ തന്റെ ഫോട്ടോ സ്ഥലം എം എൽ എയുടെ ഫോട്ടോയെക്കാൾ ചെറുതാക്കിയെന്ന മേയറുടെ ആക്ഷേപത്തെ  തുടർന്ന് പരിപാടി മേയർ ബഹിഷ്‌കരിക്കുകയും ചെയ്തു. വിവാദത്തെ തുടർന്ന് സ്‌കൂളിലെ ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പി. ബാലചന്ദ്രന്‍ എം.എല്‍.എയും  സ്ഥലത്തെത്തിയില്ല. ഇരുവരുടെയും അഭാവത്തില്‍ മുഖ്യാതിഥിയായ കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ എ.കെ. സുരേഷ് അധ്യക്ഷനായി.

പ്രോട്ടോക്കോള്‍ പ്രകാരം എം.എല്‍.എ.യെക്കാള്‍ വലുത് താനാണെന്നും ഫ്‌ളക്സില്‍ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞാണ് മേയര്‍ മടങ്ങിയത്.

ഇതാദ്യമായല്ല മേയർ തന്നെ ബഹുമാനിക്കുന്നില്ലെന്ന് പരാതി പറയുന്നത് . പൊലീസുകാർ തന്നെ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു ആദ്യം മേയറുടെ പരാതി. എന്നാൽ നിയമാവലി ചൂണ്ടിക്കാട്ടി പൊലീസ് സല്യൂട്ട് നൽകാതിരുന്നതോടെ മേയർ വിവാദം അവസാനിപ്പിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക