Image

അല്ലു അര്‍ജ്ജുനും ഫഹദും ഒരുമിക്കുന്ന `പുഷ്‌പ'ട്രെയിലര്‍ പുറത്തിറങ്ങി

Published on 08 December, 2021
 അല്ലു അര്‍ജ്ജുനും ഫഹദും ഒരുമിക്കുന്ന `പുഷ്‌പ'ട്രെയിലര്‍ പുറത്തിറങ്ങി
അല്ലു അര്‍ജ്ജുന്റെ ബിഗ്‌ ബജറ്റ്‌ ചിത്രമായ `പുഷ്‌പ'യുടെട്രെയിലര്‍ എത്തി. കളളക്കടത്തുകാരന്‍ പുഷ്‌പരാജ്‌ ആയി അല്ലു അര്‍ജ്ജുന്‍ എത്തുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക്‌ ശേഷം അല്ലുവും സുകുമാറും വീും ഒരുമിക്കുന്ന ചിത്രമാണിത്‌. ഉള്‍വനങ്ങളില്‍ ചന്ദനക്കള്ളക്കടത്തുനടത്തുന്ന കൊള്ളക്കാരന്റെ കഥയാണ്‌ ചിത്രം പറയുന്നത്‌. സിനിമയില്‍ വില്ലന്റെ വേഷത്തിലണ്‌ ഫഹദ്‌ എത്തുന്നത്‌. ബന്‍വാര്‍സിങ്ങ്‌ ഷേക്കാവത്ത്‌ ഐ.പി.എസ്‌ എന്ന പോലീസ്‌ ഉദ്യോഗസ്ഥനായാണ്‌ ഫഹദ്‌ ചിത്രത്തില്‍ എത്തുന്നത്‌, മൊട്ടയടിച്ചലുക്കില്‍ ഗംഭീര മേക്കോവറിലാണ്‌ താരത്തെ കാണാന്‍ കഴിയുക. തെലുങ്കിനൊപ്പം തമിഴ്‌, മലയാളം, ഹിന്ദി,കന്നഡ ഭാഷകളിലും ചിത്രം ഒരുങ്ങുന്നു്‌. രശ്‌മിക മന്ദാന, സുനില്‍, ധഞ്‌ജയ്‌, അജയഘോഷ്‌ എന്നിവരും ചിത്രത്തു#ില്‍അഭിനയിക്കുന്നു്‌. രു ഭാഗങ്ങളു്‌ചിത്രത്തില്‍. മുറ്റംസെട്ടി മീഡയയുമായി ചേര്‍ന്ന്‌ മൈത്രി മൂവീ മേക്കേഴ്‌സ്‌ആണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. റസൂല്‍ പൂക്കുട്ടിയാണ്‌ ശബ്‌ദ മിശ്രണം. ദേവി ശ്രീ പ്രസാദ്‌ ആണ്‌ സംഗീതം.മിറോസ കുബ്‌ള ബ്‌ളോസക്‌ ആണ്‌ ചിത്രത്തിന്റെ ക്യാമറ. എഡിറ്റിങ്ങ്‌ കാര്‍ത്തിക ശ്രീനിവാസ്‌. പീറ്റര്‍ ഹെയ്‌ന്‍,രാം ലക്ഷ്‌മണ്‍ എന്നിവരാണ്‌ ഫൈറ്റ്‌ മാസ്റ്റേഴ്‌സ്‌.


അണിയറ പ്രവര്‍ത്തകരെ അമ്പരപ്പിച്ച്‌ഇന്ദ്രന്‍സിന്റെ അഭിനയം



പത്തൊന്‍പതാം നൂറ്റാിലെ ഇന്ദ്രന്‍സിന്റെ അഭിനയം ്‌സെറ്റിലുള്ളവരുടെ കണ്ണു നിറഞ്ഞു പോയെന്ന്‌ സംവിധായകന്‍ വിനയന്‍. പത്തൊന്‍പതാം നൂറ്റാിലെ അധസ്ഥിതനായകേളു എന്ന കഥാപാത്രമായാണ്‌ ഇന്ദ്രന്‍സ്‌ ചിത്രത്തില്‍ എത്തുന്നത്‌. വിനയന്റെ വാക്കുകള്‍. എന്നെ അതിശയിപ്പിച്ച ഇന്ദ്രന്‍സ്‌. പത്തൊമ്പതാം നൂറ്റാിലെഅധസ്ഥിതനായ കേളു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊ്‌ ഇന്ദ്രന്‍സ്‌ എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു എന്നുപറഞ്ഞാല്‍ അത്‌ അതിശയോക്തിയാകില്ല. മലയാള സിനിമയിലെ മിടുക്കനായകോസ്റ്റ്യൂം ഡിസൈനര്‍ വര്‍ഷങ്ങള്‍ക്ക്‌ ശേഷംരാജ്യാന്തര സിനിമാ വേദികളില്‍ മലയാളത്തിന്റെ യശസ്സുയര്‍ത്തി ആദരവു നേടുന്ന അതുല്യ നടനായി മാറുന്ന കാഴ്‌ചഅഭിമാനത്തോടെ നാം കു നിന്നു. കഴിഞ്ഞ 35 വര്‍ഷമായി സംശുദ്ധനായ ഈ കലാകാരനെഎനിക്കറിയാം. 

എന്റെ ആദ്യകാല ചിത്രമായ കല്യാണ സൗഗന്ധികത്തില്‍ മുഴുനീള ഹാസ്യ വേഷമായിരുന്നുഇന്ദ്രന്‍സിന്‌. അതിനു ശേഷം വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിഅവതരിപ്പിച്ച രാമുവിന്റെ സുഹൃത്തായ ഉണ്ണി ബാലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതു കപ്പോള്‍ ഇയാള്‍ക്ക്‌ വളരെസീരിയസായ വേഷങ്ങള്‍ ചെയ്യാന്‍ കഴിയുമ്ലോ എന്നു ഞാന്‍ പറഞ്ഞു. അപ്പോള്‍ മണിക്കുകൊടുത്ത പോലെ സീരിയസ്സായകഥാപാത്രങ്ങള്‍ എനിക്ക്‌ വേി ഒരുക്കുമോ എന്ന്‌ചോദിച്ച ഇന്ദ്രന്‍സിന്റെ മുഖത്തെ അഭിനയത്തോടുള്ള അഭിനിവേശംഞാനിപ്പോഴും ഓര്‍ക്കുന്നു. എന്റെ കൂടെ അല്ലെങ്കിലും ഇന്ദ്രന്‍സ്‌ ആ സ്വപ്‌നം സാക്ഷാത്‌ക്കരിച്ചു. അഭിനയത്തിന്റെനെറുകയില്‍ എത്തി. രാക്ഷലരാജാവിലെ കൊച്ചു കുട്ടനും ഊമപ്പെണ്ണിലെ മാധവനും,മീരയുടെ ദുഖത്തിലെ ചന്ദ്രനും അത്ഭുത ദ്വീപിലെ നേവി ഓഫീസറും ഒക്കെയായി എന്റെ പത്തു പതിനാല്‌സിനിമകളില്‍ അഭിനയിച്ച ഇന്ദ്രന്‍സുമായി ഒരിടവേളയ്‌ക്ക്‌ ശേഷമാണ്‌ പത്തൊന്‍പതാം നൂറ്റാില്‍ സഹകരിക്കാന്‍സാധിച്ചത്‌. ജാതി വിവേചനത്തിന്റെ ആ പഴയ നാളുകളില്‍ പുഴുക്കളെ പോലെകഴിഞ്ഞിരുന്ന അധ:സ്ഥിതരില്‍ ഒരാളായി ഇന്ദ്രന്‍സ്‌ ജീവിക്കുന്നതു കപ്പോള്‍ ഷൂട്ടിങ്ങ്‌ ആണെന്നുള്ളകാര്യം പോലുംമറന്ന്‌ ചുറ്റും നിന്ന ചലച്ചിത്ര പ്രവര്‍ത്തകരുടെ കണ്ണ്‌ നിറഞ്ഞു. വലിയ കാന്‍വാസില്‍ ബിഗ്‌ബജറ്റില്‍ ഒരുങ്ങുന്ന ഈ ചരിത്ര സിനിമയില്‍ മണ്ണിന്റെ മണമുള്ള ജീവിതഗന്ധിയായ കഥയും കഥാപാത്രങ്ങളുമാണുള്ളത്‌.അക്കാര്യത്തില്‍ഒട്ടും കോംപ്രമൈസ്‌ ചെയ്‌തിട്ടില്ല. ഇന്ദ്രന്‍സിനെ പോലുള്ള അഭിനേതാക്കള്‍ ആ ഉദ്യമത്തെ ഒരുപാട്‌സഹായിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക