Image

സേനാ മേധാവി ബിപിൻ റാവത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും  മരണത്തിൽ ഫോമാ അനുശോചിച്ചു.

സലിം അയിഷ (ഫോമാ പേ.ആർ.ഓ) Published on 08 December, 2021
സേനാ മേധാവി ബിപിൻ റാവത്തിന്റെയും സൈനിക ഉദ്യോഗസ്ഥരുടെയും  മരണത്തിൽ ഫോമാ അനുശോചിച്ചു.

സംയുക്ത സൈനിക മേധാവി (ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണുണ്ടായ ദാരുണ മരണത്തിൽ ഫോമാ അഗാധമായ ദു:ഖവും അനുശോചനവും  രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും, രാജ്യത്തിന്റെയും സങ്കടത്തിലും, ദു:ഖത്തിലും ഫോമയും പങ്കു ചേരുന്നുവെന്ന് ഫോമാ ഭാരവാഹികൾ അറിയിച്ചു.

ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍.കെ ഗുര്‍സേവക് സിങ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക്, വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് അപകടത്തില്‍ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

സൈനിക മേധാവിയുടെയും മറ്റു ഉദ്യോഗസ്ഥന്മാരുടെയും അകാല മരണം ഇന്ത്യക്ക് വലിയ നഷ്ടമാണ്. രാജ്യത്തിന്റെ പോരാളികളെയാണ് നഷ്ടപ്പെട്ടത്. വളരെ അപരിഹാര്യമായ നഷ്ടം നികത്താൻ കഴിയുന്നതല്ല. മരണപ്പെട്ടവർ  ജ്വലിക്കുന്ന, പോരാട്ടത്തിന്റെയും, മനോർവീര്യത്തിന്റെയും അഭിമാന സ്തംഭങ്ങളാണ്. അവരുടെ വേർപാടിൽ ഫോമയുടെ ദു:ഖവും ആദരാഞ്ജലികളും അർപ്പിക്കുന്നുവെന്ന്

ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ്, ജനറൽ സെക്രട്ടറി ടി.ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക