Image

കഴിഞ്ഞ വർഷം സാൻഫ്രാൻസിസ്കോയിൽ 650 പേർക്ക് മയക്കുമരുന്ന് മൂലം ജീവൻ നഷ്ടപ്പെട്ടു  

Published on 20 January, 2022
കഴിഞ്ഞ വർഷം സാൻഫ്രാൻസിസ്കോയിൽ 650 പേർക്ക് മയക്കുമരുന്ന് മൂലം ജീവൻ നഷ്ടപ്പെട്ടു  

സാൻഫ്രാൻസിസ്കോ, ജനുവരി 20: കഴിഞ്ഞ വര്ഷം  സാൻഫ്രാൻസിസ്കോയിൽ 650 പേരാണ്  മയക്കു  മരുന്നിന്റെ    ഓവർഡോസ്  മൂലം മരിച്ചത്. മുൻവർഷത്തെ അപേക്ഷിച്ച് 9 ശതമാനം ഇടിവ് രേഖപ്പെടുത്തിയതായി  ചീഫ് മെഡിക്കൽ എക്സാമിനറുടെ  കണക്കുകൾ വ്യക്തമാക്കുന്നു.

2019-ൽ 441പേരും  2020-ൽ 711പേരുമാണ് ഇത്തരത്തിൽ  മരണപ്പെട്ടത്.  2021 ൽ നഗരത്തിൽ 430 പേർ മാത്രമാണ് കോവിഡ്  ബാധിച്ച് മരിച്ചതെന്നു കൂടി ഓർക്കുക 

മയക്കുമരുന്നിന് അടിമപ്പെടുന്നതിലൂടെ  ഏറ്റവും കൂടുതൽ  പ്രതിസന്ധി നേരിട്ട ടെൻഡർലോയിനിൽ കഴിഞ്ഞ മാസം മേയർ ലണ്ടൻ ബ്രീഡ്  അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

2020 ലും 2021 ലും ഇത്തരത്തിലുണ്ടായ  മരണങ്ങളിൽ  60 ശതമാനവും ടെൻഡർലോയിനിലാണ് സംഭവിച്ചതെന്ന് റിപ്പോർട്ടുണ്ട്.
ഈ വർഷാവസാനം മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിനും  മെഡിക്കൽ മേൽനോട്ടത്തിൽ ആളുകൾക്ക് മയക്കുമരുന്ന് ഉപയോഗിക്കാൻ കഴിയുന്ന  സൈറ്റ്  തുറക്കുന്നതിനും  നഗരം പദ്ധതിയിട്ടിട്ടുണ്ട്.

പ്രീസ്ക്രിപ്ഷൻ വഴി ലഭിക്കുന്ന മയക്കു മരുന്നുകളാണ് കൂടുതൽ ദുരുപയോഗം ചെയ്യപ്പെടുന്നത് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക