Image

ആന്റോ വർക്കി ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ പ്രസിഡന്റ്, റോയി ആൻ്റണി സെക്രട്ടറി

Published on 20 January, 2022
ആന്റോ വർക്കി ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ പ്രസിഡന്റ്, റോയി ആൻ്റണി സെക്രട്ടറി

ന്യു യോർക്ക്: ഇന്ത്യ കാത്തലിക് അസ്സോസിയേഷൻ ഓഫ് അമേരിക്കയുടെ  2022-ലെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.   ആന്റോ വർക്കി, പ്രസിഡന്റ്, റോയി ആൻ്റണി സെക്രട്ടറി, മേരി ഫിലിപ്പ് ട്രഷറർ, ജോസ് മലയിൽ വൈസ് പ്രസിഡന്റ്, ഫിലിപ്പ് മത്തായി ജോയിന്റ് സെക്രട്ടറി എന്നിവരാണ് പുതിയ സാരഥികൾ .

കമ്മിറ്റി അംഗങ്ങൾ:  ഇട്ടൂപ്പ് ദേവസ്യ, സിസിലി പഴയമ്പള്ളി, തോമസ് പ്രകാശ്, ജോസഫ് മാത്യു. 
ഓഡിറ്റേഴ്സ്:  ഇന്നസെന്റ് ഉലഹന്നാൻ, മാത്യു ജോസഫ് 
ബോർഡ് ഓഫ് ട്രസ്റ്റി: ലിജോ ജോൺ, ഷാജിമോൻ വെട്ടം. 2022-ലെ  ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി ജോഫ്രിൻ ജോസ് തെരഞ്ഞെടുക്കപ്പെട്ടു. 

ജനുവരി 4 -നു സൂമിലൂടെ നടത്തപ്പെട്ട പൊതുയോഗത്തിൽ ആണ്  തെരെഞ്ഞെടുപ്പ് നടന്നത്. 

അമേരിക്കയിലെ ആദ്യകാല സംഘടന ആയ ഇന്ത്യ കാത്തോലിക് അസ്സോസിയേഷൻ,  സിറോ മലബാർ, സിറോ മലങ്കര, ലാറ്റിൻ കാത്തോലിക്, എന്നിവ ഉൾകൊള്ളുന്ന അംബ്രല്ല ഓർഗനൈസഷൻ ആണ്.

വിവിധ സംഘടനകളിൽ പ്രവർത്തിച്ച് നേതൃപാടവം തെളിയിച്ച ആന്റോ വർക്കി  അസോസിയേഷന്റെ നിലവിലുള്ള വൈസ്പ്രസിഡണ്ടാണ്. നേരത്തെ  സെക്രട്ടറിയായും, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ  പ്രസിഡന്റായും പ്രവർത്തിച്ചു.  

നിലവിലെ ജോയിന്റ് സെക്രട്ടറിയും, സംഘടനയുടെ ആദ്യകാലപ്രവർത്തകനുമാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റോയി ആൻ്റണി. 

അസോസിയേഷന്റെ പ്രസിഡന്റ്, ചെയർപേഴ്സൺ, നേഴ്‌സസ്  അസോസിയേഷൻ പ്രസിഡന്റ്, എന്നി നിലകളിൽ പ്രവർത്തിച്ച മേരി ഫിലിപ്പ്, ഫൊക്കാന ന്യൂയോക്ക്  റീജിയന്റെ ആർ.വി. പി. കൂടിയാണ്.  

അസോസിയേഷന്റെ നിലവിലുള്ള  സെക്രട്ടറിയും, എസ് എം സി സി ബ്രോങ്ക്സ് ചാപ്റ്റർ മുൻ പ്രസിഡന്റ്, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ എന്നി നിലകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജോസ് മലയിൽ. അസോസിയേഷന്റെ നിലവിലുള്ള കമ്മറ്റീ മെമ്പറും വിവിധ സംഘടനയിൽ നിറ സാന്നിധ്യവുമാണ് ഫിലിപ്പ് മത്തായി. 

ബോർഡ് ഓഫ് ട്രസ്റ്റിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ലിജോ ജോൺ, നിലവിലുള്ള പ്രസിഡന്റ്, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറി, ഐ.എ. പി. സി. മുൻ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. അസോസിയേഷന്റെ ആദ്യകാലപ്രവർത്തകൻ,  പ്രസിഡന്റ്, ചെയർമാൻ എന്നി നിലകളിൽ പ്രവർത്തിച്ച വ്യക്തിയാണ് ഷാജിമോൻ വെട്ടം. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി  തെരഞ്ഞെടുക്കപ്പെട്ട ജോഫ്രിൻ ജോസ് ഇന്ത്യ കാത്തോലിക് അസോസിയേഷന്റെ ആദ്യകാലപ്രവർത്തകനും, മുൻ പ്രസിഡണ്ടും , ഫോമയുടെ മുൻ ജോയിന്റ് ട്രഷറററും, വൈ. എം. എ. മുൻ പ്രസിഡന്റുമാണ്. ന്യൂയോർക്കിലെ വിവിധ സാംസ്കാരിക സംഘടനകാലിൽ നിറ സാന്നിധ്യം.

ഇന്ത്യയിൽ നിന്നും കുടിയേറിപാർത്ത മൂന്നു വിഭാഗത്തിൽപെട്ട കത്തോലിക്കരെ ഒരേ കുടക്കീഴിൽ അണിനിരത്തി  ജീവകാരുണ്യ പ്രവർത്തനങ്ങളും  മറ്റും  ശക്തിപ്പെടുത്തുമെന്നു പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ആന്റോ വർക്കി  പറഞ്ഞു. 2021 ൽ ഹംഗർ ഹണ്ട് എന്നപേരിൽ  ഇന്ത്യ കാത്തോലിക് അസ്സോസിയേഷനും ഫാദർ ഡേവിസ് ചിറമേലും കൈകോർത്തു പിടിച്ചുകൊണ്ടു നടത്തിയ  ജീവകാരുണ്യ പ്രവർത്തനങ്ങൾ പോലുള്ള പരിപാടികൾക്ക് മുൻതൂക്കം  നൽകും.

Join WhatsApp News
മാത്തച്ചൻ മത്തങ്ങാ തോട്ടത്തിൽ 2022-01-21 00:11:38
അഭിനന്ദനങ്ങൾ. കത്തോലിക്ക അല്മായ നേതാക്കന്മാരെ.ഉണരൂ ഉണരൂ. പാവപ്പെട്ട അല്മായരെ അടിമകളാക്കി കൊണ്ട് മെത്രാൻമാരും പുരോഹിതരും തേർവാഴ്ച നടത്തുകയാണ് നിങ്ങളുടെ പണവും പിടുങ്ങി നിങ്ങളെ അടക്കി ഭരിക്കുകയാണ് അവർക്ക് ഏതു പ്രമാണവും ലംഘിക്കാം സുഖിച്ചു സുഖിച്ചു ജീവിക്കാം. നോക്കൂ SMCC ഒക്കെ അവർ പിടിച്ചെടുത്തു. എത്രയെത്ര ഫ്രാങ്കോമാർ ഉണ്ട് എന്ന് അറിയാമോ. പുതിയ കുർബാന ആണെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് പഴയ സുറിയാനിയും കുത്തിത്തിരുകി കർട്ടൻ ഇട്ട് ഒരുമാതിരി വിളയാട് ആക്കി മാറ്റി വേട്ടയാടൽ ആക്കി മാറ്റി. ഉണരൂ ശബ്ദിക്കു. ആൾ മേനികൾഒറ്റക്കെട്ടായി നിൽക്കൂ. Enough is Enough.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക