Image

എന്തു നിയന്ത്രണം  വന്നാലും കടകള്‍  തുറക്കും:  വ്യാപാരി വ്യവസായി ഏകോപന സമിതി 

Published on 20 January, 2022
 എന്തു നിയന്ത്രണം  വന്നാലും കടകള്‍  തുറക്കും:  വ്യാപാരി വ്യവസായി ഏകോപന സമിതി 

 

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം കടുപ്പിക്കുന്ന സാഹചര്യത്തില്‍ കടകള്‍ അടയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കരുതെന്ന ആവശ്യവുമായി വ്യാപാരികള്‍. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തെ വ്യാപാരികള്‍ എന്തു വിലകൊടുത്തും കടകള്‍ തുറക്കുമെന്ന് കോഴിക്കോട് ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

കഴിഞ്ഞ അശാസ്ത്രീയമായ ലോക്ക് ഡൗണ്‍ മൂലം അനവധി കച്ചവട സ്ഥാപനങ്ങള്‍ പൂട്ടിപ്പോകുകയും ഉടമകള്‍ കടക്കെണിയിലാകുകയും ആത്മഹത്യ ചെയ്യേണ്ടി വരുകയും ചെയ്തു. ഇനി ആ സാഹചര്യത്തിലേക്കു കച്ചവടക്കാരെ തള്ളിവിടാന്‍ അനുവദിക്കില്ല. അതല്ല പൂര്‍ണമായും മാനദണ്ഡങ്ങള്‍ പാലിച്ചു തുറക്കുന്ന കടകള്‍ക്കെതിരേ കേസ് എടുക്കാനും കടകള്‍ അടപ്പിക്കാനും മുതിര്‍ന്നാലും തീരുമാനത്തില്‍നിന്നും പിന്നോട്ടു പോകില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക