Image

അബൂദബിയില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച​ പഞ്ചാബ്​ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

Published on 21 January, 2022
അബൂദബിയില്‍ ഹൂതി ആക്രമണത്തില്‍ മരിച്ച​ പഞ്ചാബ്​ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

അമൃത്സര്‍: അബൂദബിയില്‍ ജനുവരി 17നുണ്ടായ ഹൂതി ആക്രമണത്തില്‍ മരിച്ച​ പഞ്ചാബ്​ സ്വദേശികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു.

വിമാനമാര്‍ഗം അമൃത്സറിലാണ് മൃതദേഹങ്ങള്‍ എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് സ്വദേശത്തേക്ക് മൃതദേഹങ്ങള്‍ കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് യു.എ.ഇ സര്‍ക്കാരും അഡ്‌നോക് ഗ്രൂപ്പും നല്‍കിയ പിന്തുണക്കും പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ സഹായങ്ങള്‍ക്കും യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നന്ദി അറിയിച്ചു.

ജനുവരി 17നാണ് യു.എ.ഇയിലെ വ്യവസായ മേഖലയായ മുസഫയില്‍ ഹൂതി ആക്രമണം നടന്നത്. മൂന്ന്​ പെട്രോളിയം ടാങ്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ സ്​ഫോടനത്തിലും അഗ്​നിബാധയിലും ഇന്ത്യക്കാരടക്കം മൂന്നു പേര്‍ മരിച്ചിരുന്നു. രണ്ട് പഞ്ചാബ് സ്വദേശികളും ഒരു പാകിസ്താന്‍ പൗരനുമാണ് മരിച്ചത്. പരിക്കേറ്റ ആറ്​ പേരില്‍ രണ്ട്​ ഇന്ത്യക്കാരുണ്ട്​.

മുസഫ മുഹമ്മദ് ബിന്‍ സായിദ് സിറ്റിക്ക് സമീപം ഐകാഡ്​-3 മേഖലയിലെ അബൂദബി പെട്രോളിയം കമ്ബനിയായ അഡ്​നോകിന്‍റെ സ്​റ്റോറേജിന്​ സമീപമാണ്​ മൂന്ന് പെട്രോളിയം ടാങ്കറുകള്‍ പൊട്ടിത്തെറിച്ചത്​. സംഭവത്തില്‍ പൊലീസ്​ അന്വേഷണം നടന്നുവരികയാണ്​.

ഡ്രോണുകളുമായി ബന്ധപ്പെട്ട പറക്കുന്ന വസ്തു ഈ പ്രദേശങ്ങളില്‍ വീണതാണ് തീപിടിത്തത്തിന്​ കാരണമായതെന്ന് പ്രാഥമിക പരിശോധനയില്‍​ കണ്ടെത്തിയിരുന്നു​. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക