Image

വിവാദങ്ങള്‍ക്കിടെ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കം

Published on 21 January, 2022
വിവാദങ്ങള്‍ക്കിടെ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കം

തൃശൂര്‍: വിവാദങ്ങള്‍ക്കിടെ സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കം. വികെഎന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് 3 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം. രാവിലെ 9.30ന് മുതിര്‍ന്ന അംഗം പതാക ഉയയര്‍ത്തിയതോടെ തുടക്കമായി. 

എം.സി.ജോസഫൈന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണ്‍ എന്നിവര്‍  സമ്മേളനത്തില്‍ പങ്കെടുക്കും. ഞായറാഴ്ച ഉച്ചവരെ പ്രതിനിധി സമ്മേളനം തുടരും. അന്ന് വൈകിട്ട് 5ന് വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം എല്ലാ ലോക്കല്‍ കേന്ദ്രങ്ങളിലും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കും.

ജില്ലയിലെ ആദ്യകാല പാര്‍ട്ടി നേതാക്കളുടെ  ജീവിതം പറയുന്ന 'സമരോജ്വല ജീവിതങ്ങള്‍' എന്ന ഗ്രന്ഥം നാളെ കോടിയേരി പ്രകാശനം ചെയ്യും. 1500 പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ 175 പേരെ പങ്കെടുപ്പിച്ചാണ് സമ്മേളനം നടത്തുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. മുന്‍ സമ്മേളനങ്ങളെ അപേക്ഷിച്ച് പകുതി അംഗങ്ങളെ ഇക്കുറിയുള്ളു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും സമ്മേളനമെന്നും സംഘാടകര്‍ പറഞ്ഞു.

തൃശൂര്‍ ന്മ സമ്മേവനത്തില്‍ കരുവന്നൂരും കെ റയിലും ചര്‍ച്ചയാകാനിടയില്ല. വിഷയം പാര്‍ട്ടിയുടെ എല്ലാ ഘടകവും ചര്‍ച്ച ചെയ്തു കഴിഞ്ഞു. കെ റെയില്‍ വിഷയത്തില്‍ എതിര്‍പ്പുകളുണ്ടെങ്കിലും 'ശബദ്ം' ഉയരാന്‍ സാധ്യതയില്ല. ചുരുക്കത്തില്‍ പുറത്തുള്ള രണ്ടു ചൂടേറിയ വിഷയങ്ങളും അകത്തു പരാമര്‍ശം മാത്രമായി ഒതുങ്ങും. ജില്ലാ കമ്മിറ്റി അംഗീകരിച്ച റിപ്പോര്‍ട്ട് നല്‍കുന്ന സൂചനയും അതാണ്. ഇന്നു തുടങ്ങുന്ന സിപിഎം ജില്ലാ സമ്മേളനത്തില്‍ 16 ഏരിയ കമ്മിറ്റിയില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ മാത്രമാണു പ്രസംഗിക്കുക.

175 പ്രതിനിധികളെന്നു ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും 190 പേര്‍ വരെയുണ്ടാകാന്‍ സാധ്യതയുണ്ട്. പ്രതിനിധികളുടെ എണ്ണത്തിനു ആനുപാതികമായാണു ചര്‍ച്ചയ്ക്കു സമയം അനുവദിക്കുന്നത്.  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക