Image

അഞ്ചുവയസ്സിനുതാഴെയുള്ളവര്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര മാര്‍ഗരേഖ 

Published on 22 January, 2022
അഞ്ചുവയസ്സിനുതാഴെയുള്ളവര്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര മാര്‍ഗരേഖ 

ന്യൂഡല്‍ഹി: അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് മുഖാവരണം വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

18 വയസ്സിനുതാഴെയുള്ളവരുടെ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട പുതുക്കിയ മാര്‍ഗരേഖയിലാണ് നിര്‍ദേശം. ആറിനും 11-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അച്ഛനമ്മമാരുടെ നിരീക്ഷണത്തില്‍ സുരക്ഷിതമായി മുഖാവരണം ധരിക്കാം. 12 വയസ്സിനുമുകളിലുള്ളവര്‍ നിര്‍ബന്ധമായും ധരിച്ചിരിക്കണം.

ഗുരുതരാവസ്ഥയുള്ള കുട്ടികളില്‍ മാത്രമേ ആന്റിവൈറല്‍, സ്റ്റിറോയ്ഡ്, മോണോക്ലോണല്‍ ആന്റിബോഡികള്‍ തുടങ്ങിയവ ഉപയോഗിക്കാവൂ. പത്തുമുതല്‍ 14വരെ ദിവസങ്ങളുടെ ഇടവേളയില്‍ മരുന്നിന്റെ അളവ് കുറയ്ക്കണം.

കാര്യമായ കോവിഡ് ലക്ഷണങ്ങളില്ലെങ്കില്‍ ആദ്യ ആര്‍.എ.ടി. അല്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയല്ലാതെ മറ്റുപരിശോധനകള്‍ വേണ്ടാ. അച്ഛനമ്മമാരുടെ കര്‍ശനനിരീക്ഷണത്തില്‍ വീട്ടില്‍ക്കഴിഞ്ഞാല്‍ മതി. പ്രത്യേകിച്ച് മരുന്നുകളും ആവശ്യമില്ല. കൃത്യമായ ഭക്ഷണം, വിശ്രമം എന്നിവ കുട്ടിക്ക് ഉറപ്പാക്കണം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക